ധാക്കയില്‍ പുതുവര്‍ഷാഘോഷത്തിനു ആക്രമണം ആസൂത്രണം ചെയ്തവരെ പിടികൂടി

ധാക്കയില്‍ പുതുവര്‍ഷാഘോഷത്തിനു ആക്രമണം ആസൂത്രണം ചെയ്തവരെ പിടികൂടി

ധാക്ക: പുതുവര്‍ഷത്തില്‍ ആക്രമണത്തിന് പദ്ധതിയിട്ട അഞ്ച് ഇസ്ലാമിക തീവ്രവാദികളെ ബംഗ്ലാദേശില്‍ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ജമാത്ത്-ഉല്‍-മുജാഹ്ദ്ദീന്‍ ബംഗ്ലാദേശ്(ജെഎംബി) എന്ന സംഘടനയുടെ അംഗങ്ങളാണു പിടിയിലായവരെന്നു പൊലീസ് പറഞ്ഞു. ഈ വര്‍ഷം ജുലൈയില്‍ 22 പേര്‍ കൊല്ലപ്പെട്ട തീവ്രവാദ ആക്രമണത്തിന്റെ സൂത്രധാരകരായിരുന്നു ജെഎംബി എന്ന തീവ്രവാദ സംഘടന. ഇവര്‍ക്ക് ഇസ്ലാമിക സ്റ്റേറ്റുമായി അടുത്ത ബന്ധമുണ്ടെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു.
60 കിലോ സ്‌ഫോടക വസ്തുക്കളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ധാക്കയില്‍ പുതുവര്‍ഷത്തിനു മുന്നോടിയായി കനത്ത സുരക്ഷാവിന്യാസമാണു നടത്തിയിരിക്കുന്നത്. സമീപകാലത്ത് ബംഗ്ലാദേശില്‍ നിരവധി ആക്രമണങ്ങള്‍ നടന്നതിന്റെ പശ്ചാത്തലത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിന്റെ ഭാഗമായി സംശയം തോന്നുന്നയിടങ്ങളില്‍ പൊലീസ് പരിശോധനയും റെയ്ഡും നടത്തുന്നുണ്ട്.

Comments

comments

Categories: World

Write a Comment

Your e-mail address will not be published.
Required fields are marked*