ഈ വര്‍ഷം പൂട്ടിപ്പോയത് 212 സ്റ്റാര്‍ട്ടപ്പുകള്‍

ഈ വര്‍ഷം പൂട്ടിപ്പോയത് 212 സ്റ്റാര്‍ട്ടപ്പുകള്‍

 

ബെംഗളൂരു: സ്റ്റാര്‍ട്ടപ്പ് വിപ്ലവത്തിന്റെ പാതയിലാണ് രാജ്യമെന്നാണ് പൊതുവെയുള്ള ധാരണ. അത് ഏറെക്കുറെ ശരിയാണെങ്കിലും പൂട്ടിപ്പോകുന്ന സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തിലുണ്ടാകുന്നത് വന്‍ വര്‍ധനയാണ്. 2016ല്‍ 200ലധികം സ്റ്റാര്‍ട്ടപ്പുകള്‍ പൂട്ടിപ്പോയതായാണ് കണക്കുകള്‍. 2015 സ്റ്റാര്‍ട്ടപ്പുകളെ സംബന്ധിച്ചിടത്തോളം മികച്ച ഫണ്ടിംഗ് ലഭിച്ച വര്‍ഷമായിരുന്നു. എന്നാല്‍ 2016 വളരെയധികം കടുപ്പമേറിയതും.

2015നെ അപേക്ഷിച്ച് പൂട്ടിപ്പോയ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണത്തില്‍ ഉണ്ടായിരിക്കുന്നത് 50 ശതമാനം വര്‍ധനയാണെന്നാണ് കണക്കുകള്‍ പുറത്തുവിട്ട ഡാറ്റ അനലിറ്റിക്‌സ് സ്ഥാപനം ട്രാക്‌സന്‍ വ്യക്തമാക്കുന്നത്. പോയ വര്‍ഷം 140 സ്റ്റാര്‍ട്ടപ്പുകളാണ് പൂട്ടിപ്പോയതെങ്കില്‍ 2016ല്‍ അത് 212 ലെത്തിയെന്ന് ട്രാക്‌സന്‍ പറയുന്നു.

ബിഗ് ബാസ്‌ക്കറ്റിനെ വെല്ലുവിളിക്കുന്ന തരത്തില്‍ വളരുമെന്ന് സകലരും പ്രതീക്ഷിച്ചിരുന്ന പെപ്പര്‍ട്രാപ്പ് സ്റ്റാര്‍ട്ടപ്പാണ് പൂട്ടിപ്പോയവരില്‍ പ്രധാനി. നിക്ഷേപകരില്‍ നിന്ന് വലിയ തുക സമാഹരിക്കാനായെങ്കിലും പെപ്പര്‍ട്രാപ്പിന് പിടിച്ചുനില്‍ക്കാനായില്ലെന്നതാണ് വാസ്തവം. 2014ല്‍ തുടങ്ങിയ പെപ്പര്‍ട്രാപ്പ് വന്‍നിക്ഷേപകരായ സെക്ക്വോയ കാപ്പിറ്റല്‍, സയിഫ് പാര്‍ട്‌ണേഴ്‌സ്, സ്‌നാപ്ഡീല്‍ എന്നിവരില്‍ നിന്നായി 51 ദശലക്ഷം ഡോളറോളം നിക്ഷേപം സമാഹരിച്ചിരുന്നു.

ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ 20 ശതമാനത്തിലധികം സ്റ്റാര്‍ട്ടപ്പുകള്‍ വിജയിക്കുന്നില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. മികച്ച പ്രകടനം നടത്താത്ത കമ്പനികള്‍ എത്ര വലിയ നിക്ഷേപം നേടിയാലും പൂട്ടിപ്പോകുമെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Comments

comments

Categories: Entrepreneurship