4.9 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് പ്രൈവറ്റ് ഇക്വറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭങ്ങള്‍

4.9 ബില്ല്യണ്‍ ഡോളര്‍ സമാഹരിച്ച് പ്രൈവറ്റ് ഇക്വറ്റി, വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭങ്ങള്‍

 

ന്യുഡെല്‍ഹി: പ്രൈവറ്റ് ഇക്വറ്റി സ്ഥാപനങ്ങളും വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭങ്ങളും (പിഇ&വിസി) 33 ഒാളം ഇന്ത്യ കേന്ദ്രീകൃത ഫണ്ടുകള്‍ വഴി ഈ വര്‍ഷം 4.9 ബില്ല്യണ്‍ ഡോളറിന്റെ നിക്ഷേപം സമാഹരിച്ചതായി റിപ്പോര്‍ട്ട്. ഗവേഷണ-വിശകലന സ്ഥാപനമായ വെഞ്ച്വര്‍ ഇന്റലിജെന്‍സിന്റെ റിപ്പോര്‍ട്ടനുസരിച്ച് മുന്‍ വര്‍ഷത്തേക്കാള്‍ ഒന്‍പത് ശതമാനം കൂടുതല്‍ നിക്ഷേപമാണ് ഈ വര്‍ഷം വെഞ്ച്വര്‍ കാപ്പിറ്റല്‍, പ്രൈവറ്റ് ഇക്വിറ്റി സംരംഭങ്ങള്‍ സമാഹരിച്ചത്. 27 ഇടപാടുകളില്‍ നിന്നായി 4.5 ബില്ല്യനാണ് കഴിഞ്ഞ വര്‍ഷം പിഇ, വിസി സ്ഥാപനങ്ങള്‍ സമാഹരിച്ചത്.

കാനഡയിലെ ഏറ്റവും വലിയ ഓള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജറായ ബ്രൂക്ക്ഫീല്‍ഡ് അസറ്റ് മാനേജ്‌മെന്റ് ഇന്‍കിന്റെയും എസ്ബിഐയുടെയും സംയുക്ത സംരംഭമായ ബ്രൂക്ക്ഫീല്‍ഡ്-എസ്ബി സ്ട്രസെ്ഡ്-അസറ്റ് ജെവി(1.04 ബില്ല്യണ്‍ ഡോളര്‍ 7,000 കോടി നിക്ഷേപം), സിലിക്കണ്‍ വാലി വെഞ്ച്വര്‍ കാപിറ്റല്‍ സംരംഭം സെക്വോയ കാപിറ്റലിന്റെ ഇന്ത്യ ഫണ്ട് വിഭാഗം (920 ദശലക്ഷം ഡോളര്‍), മള്‍ട്ടിപ്പിള്‍ ഓള്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡിന്റെ മള്‍ട്ടിപ്പിള്‍സ് പിഇ ഫണ്ട് 11 (690 ദശലക്ഷം ഡോളര്‍), അക്‌സല്‍ പാര്‍ട്‌ണേഴ്‌സിന്റെ അക്‌സെല്‍ ഇന്ത്യ വി(450 ദശലക്ഷം ഡോളര്‍), ഒമാന്‍ സര്‍ക്കാര്‍ പിന്തുണയ്ക്കുന്ന ഒമാന്‍ ഇന്ത്യ ജോയിന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട്(250 ദശലക്ഷം ഡോളര്‍)എന്നീ സംരംഭങ്ങളാണ് ഈ വര്‍ഷം നിക്ഷേപം സമാഹരിച്ചവരില്‍ ആദ്യ അഞ്ചു സ്ഥാനങ്ങളില്‍ നില്‍ക്കുന്നവര്‍.

Comments

comments

Categories: Business & Economy