ബിറ്റ്‌കോയിന്‍ ലഭ്യമാക്കാന്‍ യുണോകോയിന്‍-പേയുമണി വാലറ്റ് സഹകരണം

ബിറ്റ്‌കോയിന്‍ ലഭ്യമാക്കാന്‍ യുണോകോയിന്‍-പേയുമണി വാലറ്റ് സഹകരണം

 

ബെംഗളൂരു: ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിറ്റ്‌കോയിന്‍ സേവനദാതാക്കളായ യുണോകോയിന്‍ ഡിജിറ്റല്‍ പേമെന്റ് സൊലൂഷന്‍സ് ദാതാക്കളായ പേയുമണിയുമായി സഹകരിക്കുന്നു. യുണോകോയിന്‍ ഉപഭോക്താക്കള്‍ക്ക് പേയുമണി ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ പര്‍ച്ചേസ് സാധ്യമാക്കുകയാണ് ഉദ്ദേശ്യം. ഉപഭോക്താക്കളെ നിലവിലെ എന്‍ഇഎഫ്ടി/ഐഎംപിഎസ്/ ആര്‍ടിജിഎസ് ട്രാന്‍സ്ഫര്‍ രീതികള്‍ക്ക് പുറമെ ബദല്‍ മാര്‍ഗങ്ങള്‍ ലഭ്യമാക്കുന്നതിനും സഹകരണം വഴിയൊരുക്കും.

പേയു ഉപയോഗിച്ച് ബിറ്റ്‌കോയിന്‍ വാങ്ങുന്നതിന് ആദ്യം യുണോകോയിന്‍ ഉപഭോക്താക്കള്‍ ഒരു രജിസ്േ്രടഡ് പേയു വാലറ്റ് ഉണ്ടാക്കണം. യുണോകോയിന്‍ വാലറ്റും പേയു വാലറ്റും ഒരേ മൊബീല്‍ നമ്പറിനു കീഴിലാകണം രജിസ്റ്റര്‍ ചെയ്യേണ്ടത്. ഉപഭോക്താവിന്റെ ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡുകള്‍, ഇന്റര്‍നെറ്റ് ബാങ്കിംഗ് എന്നിവ വഴി പേയുവാലറ്റ് ലോഡ് ചെയ്യാം. പീന്നീട് യുണോകോയിന്‍ വാലറ്റില്‍ ലോഗ് ഇന്‍ ചെയ്ത് ബൈ വിത്ത് പേയുമണി ഓപ്ഷന്‍ തെരഞ്ഞെടുക്കുക. പേമെന്റ് കണ്‍ഫോം ആയതിനുശേഷം ഉപഭോക്താവ് ആവശ്യപ്പെട്ടയത്രയും ബിറ്റ്‌കോയിന്‍ അവരുടെ യുണോകോയിന്‍ എക്കൗണ്ടില്‍ എത്തും.

2013 ല്‍ പ്രവര്‍ത്തനമാരംഭിച്ച യുണോകോയിന്‍ ബിറ്റ്‌കോയിന്‍ വാങ്ങാനും വില്‍ക്കാനും ശേഖരിക്കാനും ഉപയോഗിക്കാനും സൗകര്യമൊരുക്കുന്ന വിപണന പ്ലാറ്റ്‌ഫോമാണ്. പ്രതിമാസം 20 കോടിയിലധികം രൂപയുടെ ഇടപാടുകള്‍ യുണോകോയിന്‍ പ്ലാറ്റ്‌ഫോം വഴി നടക്കുന്നുണ്ടെന്നാണ് കണക്ക്. 110,000 ലധികം ഉപഭോക്താക്കളുള്ള കമ്പനിക്ക് അഞ്ചു രാജ്യങ്ങളില്‍ നിന്നായി 30 ലധികം നിക്ഷേപകരുണ്ട്. അടുത്തിടെ ഐഒഎസ്, ആന്‍ഡ്രോയിഡ് ഒഎസുകള്‍ക്കായി മൊബീല്‍ ആപ്ലിക്കേഷനും കമ്പനി അവതരിപ്പിച്ചിരുന്നു. ഇന്ത്യയിലെ ഇ-കൊമേഴ്‌സ് മേഖലയില്‍ 60 ശതമാനത്തോളം സാന്നിദ്ധ്യമുള്ള പേയു വര്‍ഷം തോറും 40,000 ത്തിലധികം ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നുണ്ടെന്നാണ് കണക്ക്. രാജ്യത്തെ രണ്ടു ലക്ഷത്തിലധികം കച്ചവടക്കാര്‍ പേയുമമണി ഉപയോഗിക്കുന്നുണ്ട്. ജെറ്റ് എയര്‍േെവസ്, ആമസോണ്‍, സ്‌നാപ്ഡീല്‍, ജബോങ്, എയര്‍ടെല്‍, ഒല, ബുക്ക്‌മൈഷോ എന്നിവരെല്ലാം പേയുമണിയുടെ ഉപഭോക്താക്കളാണ്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*