ടൈറ്റന്‍ ഐ പ്ലസിന്റെ മൂന്നാമത് ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

ടൈറ്റന്‍ ഐ പ്ലസിന്റെ മൂന്നാമത് ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഐവെയര്‍ റീട്ടെയ്ല്‍ ശൃംഖലയായ ടൈറ്റന്‍ കമ്പനി ലിമിറ്റഡിന്റെ മൂന്നാമത് ഷോറൂം കേരളത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. തിരുവനന്തപുരത്തെ ഷോറൂമിന്റെ ഉദ്ഘാടനം ടൈറ്റന്‍ കമ്പനി ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഭാസ്‌ക്കര്‍ ബട്ട് നിര്‍വഹിച്ചു. ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഷോപ്പിംഗ് അനുഭവം നല്‍കുകയെന്നതാണ് പുതിയ ഷോറൂമിന്റെ ലക്ഷ്യം.

ഉദ്ഘാടനാഘോഷങ്ങളുടെ ഭാഗമായി 2016 ഡിസംബര്‍ 20 മുതല്‍ 26 വരെ എല്ലാ ടൈറ്റന്‍ എവെയര്‍ ഉല്‍പ്പന്നങ്ങള്‍ക്കും 10 ശതമാനം വരെ കിഴിവ് നല്‍കിയിരുന്നു. ട്രെന്‍ഡി ഫ്രെയിമുകളുടെയും ടൈറ്റന്‍ ഐ പ്ലസ് സണ്‍ഗ്ലാസുകളുടെയും വൈവിധ്യമായ കളക്ഷനോടൊപ്പം ടോമി ഹില്‍ഫിഗര്‍, റേയ്ബാന്‍, ഒക് ലേ തുടങ്ങിയ ഇന്റര്‍നാഷണല്‍ ബ്രാന്‍ഡുകളും ലഭ്യമാണ്. പുതിയ കളക്ഷനിലെ ഫ്രെയിമുകള്‍ക്ക് 995 രൂപ മുതലാണ് വില. ഫ്രീ സീറോ എറര്‍ ഐ ടെസ്റ്റിംഗിനുള്ള സൗകര്യവും ഷോറൂമിലുണ്ട്.

Comments

comments

Categories: Branding