ഭീഷണി വര്‍ധിച്ചുവരുന്നതിനെതിരേ മുന്നറിയിപ്പുമായി തായ്‌വാന്‍

ഭീഷണി വര്‍ധിച്ചുവരുന്നതിനെതിരേ മുന്നറിയിപ്പുമായി തായ്‌വാന്‍

 

തായ്‌പേയ്: ശത്രുവിന്റെ ഭീഷണി നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതിനെതിരേ ചൊവ്വാഴ്ച മുന്നറിയിപ്പുമായി തായ്‌വാന്‍ രംഗത്തെത്തി. പതിവ് സൈനികാഭ്യാസത്തിനായി തായ്‌വാന്റെ പ്രവിശ്യയായ ഹായ്‌നന്റെ സമീപത്ത് ചൈനയുടെ വിമാനവാഹിനി കപ്പല്‍ സഞ്ചരിച്ചതാണ് തായ്‌വാനെ പ്രകോപിപ്പിച്ചത്.
നമ്മള്‍ക്കെതിരേ ശത്രു ഭീഷണി മുഴക്കുന്നത് വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു എന്ന് തായ്‌വാന്‍ പ്രതിരോധ മന്ത്രി ഫെങ് ഷിക്വാന്‍ ചൊവ്വാഴ്ച പറഞ്ഞു. നമ്മളുടെ സേനയുടെ കരുത്ത് വര്‍ധിപ്പിക്കേണ്ടതുണ്ട്. അതുവഴി അവര്‍ക്ക് യുദ്ധത്തെ അതിജീവിക്കാനാകുമെന്നു മാത്രമല്ല, ശത്രുവിനെ നശിപ്പിക്കാന്‍ സാധിക്കുമെന്നും ഉദ്യമം പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും ഷിക്വാന്‍ പറഞ്ഞു.
മുതിര്‍ന്ന സേനാ തലവന്‍മാരുടെ ഉദ്യോഗക്കയറ്റം സംബന്ധിച്ച് നടന്ന ചടങ്ങില്‍ പങ്കെടുക്കവേയാണ് ഷിക്വാന്‍ ഇക്കാര്യം പറഞ്ഞത്.

Comments

comments

Categories: World