നോഹയുടെ പേടകം: ‘സ്പ്ലാഷ്’ അക്വ/പെറ്റ്/അഗ്രി ഷോ

നോഹയുടെ പേടകം:  ‘സ്പ്ലാഷ്’ അക്വ/പെറ്റ്/അഗ്രി ഷോ

 

ആപ്ബാറ്റ് അസോസിയേഷനു വേണ്ടി ചെന്നൈ ആസ്ഥാനമായുള്ള പ്രിസം ഇവന്റ്‌സാണ് സ്പ്ലാഷ് പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. 2016 ഡിസംബര്‍ 21നു അങ്കമാലി സെന്റ് ജോസഫ് സ്‌കൂള്‍ മൈതാനത്ത് തുടങ്ങിയ പ്രദര്‍ശനം 2017 ജനുവരി 2ന് അവസാനിക്കും. നോഹയുടെ പേടകരൂപത്തിലുള്ള വേദിയില്‍ അതിനെ അര്‍ത്ഥവത്താക്കുന്ന തരത്തില്‍ അലങ്കാര മത്സ്യ പ്രദര്‍ശനവും പെറ്റ് ഷോ അലങ്കാര പക്ഷി/കോഴി/പ്രാവ്/പുഷ്പ പ്രദര്‍ശനനവും വാഹന വിപണന മേള, ഗൃഹോപകരണ മേള, കാര്‍ഷിക പുഷ്പമേള, വൈവിധ്യമാര്‍ന്ന ഫുഡ് ഫെസ്റ്റിവലുകള്‍ തുടങ്ങിയവയുമാണ് നടക്കുന്നത്. .

പൂക്കളിലെ താരമായ ഓര്‍ക്കിഡുകള്‍ മുതല്‍ പൂച്ചെടികളിലെയും ഫലവൃക്ഷത്തൈകളിലെയും അത്യപൂര്‍വ്വ ശേഖരവുമായി നഴ്‌സറികളും ബോണ്‍സായ് പ്രദര്‍ശനവും വീടുകളില്‍ കുറഞ്ഞ ഇടത്തില്‍ കോഴികളെയും താറാവുകളെയും വളര്‍ത്താവുന്ന കൂടുകള്‍, ജൈവവളങ്ങള്‍, ബയോഗ്യാസ് പ്ലാന്റുകള്‍, കാര്‍ഷിക ഉപകരണങ്ങളും ഉത്പന്നങ്ങള്‍, പൂന്തോട്ട ഉപകരണങ്ങളും ഉത്പന്നങ്ങളും തുടങ്ങിയവ ഈ കാര്‍ഷിക പുഷ്പമേളയിലുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും വിദേശയിനം മത്സ്യങ്ങളും കടല്‍ മത്സ്യങ്ങളും നേരിട്ടു ജീവനോടെ കാണുവാനുള്ള അവസരവുമുണ്ട്. ചൈനയില്‍ നിന്നിറക്കുമതി ചെയ്ത ചൈനീസ് ഫെങ്ഷുയി ലക്കി മത്സ്യങ്ങളും ജനപ്രിയ ഇനങ്ങളായ ഗോള്‍ഡ് മത്സ്യങ്ങളിലെ അപൂര്‍വയിനങ്ങളും ബ്ലാക്ക് ഗോസ്റ്റ്, ഡെവിള്‍, പിരാന, ലയണ്‍ഹെഡ്, ജാക്വര്‍, ടെക്‌സാസ്, പാരറ്റ് തുടങ്ങി ആയിരത്തിലധികം മത്സ്യയിനങ്ങളും ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നുണ്ട്. അലങ്കാല മത്സ്യങ്ങളോടൊപ്പം തന്നെ പ്രാവു വളര്‍ത്തലിലും പക്ഷി വളര്‍ത്തലിലും അലങ്കാര കോഴി വളര്‍ത്തലിലും നായവളര്‍ത്തലിലും താത്പര്യപ്പെടുന്നവരെ പ്രോത്സാഹിപ്പിക്കുന്നതിനായി അപൂര്‍വയിനങ്ങളുടെ പ്രദര്‍ശനവും വില്പനയും ഈ ഷോയിലുണ്ട്. ഇപ്പോഴത്തെ ജീവിതസാഹചര്യങ്ങളില്‍ അന്യമായിപ്പോയ അടുക്കള കൃഷി, ഫ്‌ളാറ്റുകളില്‍ പോലും ചെയ്യാവുന്ന ഗ്രോബാഗ് കൃഷി, കോഴി/താറാവ്/മുയല്‍ വളര്‍ത്തലിനു വേണ്ട ഉത്പന്നങ്ങള്‍, ഒപ്പം സൗത്താഫ്രിക്കന്‍ വംശജരായ മക്കാവ് ഇനങ്ങള്‍, കൊക്കട്ടു, ഗ്രേപാരറ്റ്, സണ്‍കൊനീര്‍, റെഡ്‌ലോറി തുടങ്ങിയ ഇനങ്ങള്‍ ഫെസന്റ്, വിദേശയിനം കോഴികള്‍, പ്രാവുകള്‍ മറ്റു ഓമന മൃഗങ്ങള്‍, പേര്‍ഷ്യന്‍ പൂച്ചകള്‍, നായകള്‍, മുയല്‍, ഗിനിപ്പന്നി, വെള്ളയെലികള്‍, ടര്‍ക്കിക്കോഴികള്‍ തുടങ്ങി എല്ലാവിധ ഓമന പക്ഷി മൃഗാദികളും ഈ മേളയില്‍ ഇടം പിടിക്കുന്നു. കാലത്ത് പതിനൊന്നു മണി മുതല്‍ വൈകീട്ട് എട്ടര മണി വരെ പ്രദര്‍ശനം ഉണ്ടായിരിക്കുന്നതാണ്.

Comments

comments

Categories: Branding