സെവാഗ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചാകാന്‍ സാധ്യത

സെവാഗ് കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ കോച്ചാകാന്‍ സാധ്യത

 

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ക്ലബിന്റെ പുതിയ പരിശീലകനായി ടീം ഇന്ത്യ മുന്‍ താരം വിരേന്ദര്‍ സെവാഗ് നിയമിതനായേക്കും. സഞ്ജയ് ബംഗാര്‍ സ്ഥാനമൊഴിഞ്ഞതിന് ശേഷം പുതിയ കോച്ചിനെ തേടുന്ന കിംഗ്‌സ് ഇലവന്‍ പഞ്ചാബ് ടീം വിരേന്ദര്‍ സെവാഗിനെയും പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ മാസത്തിലാണ് ഇന്ത്യന്‍ ക്രിക്കറ്റ് മുന്‍ താരമായ സഞ്ജയ് ബംഗാര്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ പരിശീലക സ്ഥാനത്ത് നിന്നും പിന്മാറിയത്. കഴിഞ്ഞ സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന്റെ ഉപദേശക സ്ഥാനത്ത് സെവാഗുണ്ടായിരുന്നു. ഈ പദവി ഉയര്‍ത്തി നല്‍കി മുഴുവന്‍ സമയം പരിശീലകനാക്കാനാണ് ഇപ്പോള്‍ ടീം മാനേജ്‌മെന്റിന്റെ ശ്രമം.

മുമ്പ്, ഐപിഎല്ലില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് വേണ്ടി ഇറങ്ങിയ വിരേന്ദര്‍ സെവാഗിനെ പരിശീലകനാക്കുന്നതില്‍ ടീം മാനേജ്‌മെന്റിന് വലിയ താത്പര്യമാണെന്നാണറിയുന്നത്. ഐപിഎല്ലിന്റെ അടുത്ത സീസണില്‍ കിംഗ്‌സ് ഇലവന്‍ പഞ്ചാബ് മികച്ച കളി പുറത്തെടുക്കണമെങ്കില്‍ ഊര്‍ജ്ജസ്വലതയുള്ള പരിശീലകനെ ആവശ്യമാണെന്ന ടീം മാനേജ്‌മെന്റിന്റെ തീരുമാനപ്രകാരമാണ് സെവാഗിനെ പരിഗണിച്ചിരിക്കുന്നത്.

Comments

comments

Categories: Sports