10ഐ കൊമേഴ്‌സില്‍ നന്ദന്‍ നിലേക്കനി അഞ്ചു ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിക്കുന്നു

10ഐ കൊമേഴ്‌സില്‍ നന്ദന്‍ നിലേക്കനി അഞ്ചു ദശലക്ഷം ഡോളര്‍ കൂടി നിക്ഷേപിക്കുന്നു

 

ബെംഗളൂരു: ഇന്‍ഫോസിസ് സഹസ്ഥാപകനായ നന്ദന്‍ നിലേക്കനി ബെംഗളൂരു ആസ്ഥാനമായ ഇ-കൊമേഴ്‌സ് സര്‍വീസ് കമ്പനിയായ 10ഐ കൊമേഴ്‌സ് സര്‍വീസില്‍ അഞ്ചു കോടി കൂടി നിക്ഷേപിക്കുന്നതായി വാര്‍ത്ത. ഈ നിക്ഷേപത്തോടു കൂടി 10ഐ കൊമേഴ്‌സിലെ നന്ദന്‍ നിലേക്കനിയുടെ ആകെ നിക്ഷേപം 10 ദശലക്ഷം ഡോളറായി ഉയര്‍ന്നു. നിക്ഷേപത്തെപ്പറ്റി നിലേക്കനിയൊ 10ഐ വക്താക്കളോ ഇതു വരെ പ്രതികരിച്ചിട്ടില്ല.

ചെറിയ ബ്രിക്‌സ് ആന്‍ഡ് മോര്‍ട്ടാര്‍ റീടെയ്‌ലര്‍മാര്‍ക്കും രാജ്യത്താകമാനമുള്ള സ്‌റ്റോറുകളെ വലിയ ഓണ്‍ലൈന്‍ റീട്ടെയ്‌ലര്‍മാരുമായി മത്സരിക്കുന്നതിന് സഹായിക്കുന്നതിനുമായി ഷോപ്പ്എക്‌സ് എന്ന ടെക്‌നോളജി പ്ലാറ്റ്‌ഫോം 10 ഐ നിര്‍മ്മിച്ചിട്ടുണ്ട്. അടുത്ത മാസങ്ങളില്‍ കൂടുതല്‍ നിക്ഷേപം സമാഹരിക്കാന്‍ കമ്പനി പദ്ധതിയിടുന്നതായാണ് അറിയുന്നത്. ഉപഭോക്താക്കള്‍ക്ക് ഏതു പ്ലാറ്റ്‌ഫോം മുഖേനയും ഡിജിറ്റല്‍ പേമെന്റ് ഇടപാടുകള്‍ നടത്തുന്നതിന് സഹായിക്കുന്നതിനായി ഒരു ഓപ്പണ്‍ പേമെന്റ് നെറ്റ്‌വര്‍ക്ക് അടുത്ത ആഴ്ച്ച 10ഐ വിപണിയിലിറക്കാനിരിക്കുകയാണ്.

Comments

comments

Categories: Entrepreneurship