വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ട: കെ. മുരളീധരന്‍

വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ട: കെ. മുരളീധരന്‍

 

തിരുവനന്തപുരം: വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാര്‍ സംസാരിക്കേണ്ടതില്ലെന്നു കെ. മുരളീധരന്‍ എംഎല്‍എ. കഴിഞ്ഞ ദിവസം പാര്‍ട്ടി നേതൃത്വത്തിന് എതിരേ ആരോപണം ഉന്നയിച്ചു മുരളീധരന്‍ രംഗത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മുരളിക്കെതിരേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ വിമര്‍ശനം നടത്തിയത്. എന്നാല്‍ ഉണ്ണിത്താനെതിരേ രൂക്ഷവിമര്‍ശനം നടത്തിയിരിക്കുകയാണു മുരളീധരന്‍. താന്‍ അനാശാസ്യ കേസില്‍ പ്രതിയായി പാര്‍ട്ടിക്ക് നാണക്കേട് ഉണ്ടാക്കിയിട്ടില്ല. പ്രതിപക്ഷത്തെക്കുറിച്ച് മുമ്പ് പറഞ്ഞ അഭിപ്രായത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും കെ. മുരളീധരന്‍ വ്യക്തമാക്കി. പാര്‍ട്ടിക്ക് എന്തെങ്കിലും പറയാന്‍ ഉണ്ടെങ്കില്‍ പ്രസിഡന്റ് പറയും. അതിനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. പാര്‍ട്ടി നിലപാട് പറയേണ്ടത് കെപിസിസി പ്രസിഡന്റാണ്. പാര്‍ട്ടി പ്രസിഡന്റിനു പകരം മറ്റുള്ളവര്‍ കുരക്കേണ്ട. അങ്ങനെ കുരച്ചാല്‍ പരമപുച്ഛത്തോടെ തള്ളിക്കളയുമെന്നും മുരളീധരന്‍ പ്രതികരിച്ചു.
അതേസമയം, നേതൃത്വത്തിനെതിരായ കെ മുരളീധരന്റെ പ്രസ്താവനയ്ക്കു പിന്തുണ നല്‍കി എ ഗ്രൂപ്പ് രംഗത്തെത്തിയിട്ടുണ്ട്. മുരളിക്കെതിരേ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ നടത്തിയ പരാമര്‍ശത്തില്‍ അതൃപ്തി രേഖപ്പെടുത്തി എ ഗ്രൂപ്പ് കെപിസിസി അധ്യക്ഷന് കത്ത് നല്‍കി. ഉണ്ണിത്താനെതിരെ നടപടി വേണമെന്നും എ ഗ്രൂപ്പ് കത്തില്‍ ആവശ്യപ്പെട്ടു. ഉണ്ണിത്താന്റെ അഭിപ്രായം കെപിസിസിയുടെ അഭിപ്രായമാണോ എന്ന് വ്യക്തമാക്കണമെന്നും കെ.സി. ജോസഫ് വി.എം. സുധീരനയച്ച കത്തില്‍ ആവശ്യപ്പെട്ടു.

Comments

comments

Categories: Politics