ഹോസ്പിറ്റാലിറ്റി ഇടപാടുകള്‍ കൂപ്പുകുത്തി

ഹോസ്പിറ്റാലിറ്റി  ഇടപാടുകള്‍ കൂപ്പുകുത്തി

 

ന്യൂഡെല്‍ഹി: 2016ല്‍ രാജ്യത്തെ ഹോസ്പിറ്റാലിറ്റി മേഖലയിലെ ഇടപാടുകള്‍ കൂപ്പുകുത്തിയെന്ന് കണക്കുകള്‍. ഈ രംഗത്തെ ഡീലുകള്‍ പകുതിയായാണ് കുറഞ്ഞത്. മുന്‍ വര്‍ഷത്തെ വന്‍ നിക്ഷേപങ്ങളില്‍ നിന്നാണ് ഇത്തവണത്തെ തിരിച്ചിറക്കം.
ഈ വര്‍ഷം നവംബര്‍ വരെ വെറും ആറ് ഇടപാടുകളാണ് ഹോസ്പിറ്റാലിറ്റി മേഖലയില്‍ ഉണ്ടായത്. തൊട്ടു മുന്‍പത്തെ വര്‍ഷം 18 ഇടപാടുകള്‍ നടന്നിരുന്നു. ആകെ സമാഹരിച്ച തുക 284 മില്ല്യണ്‍ ഡോളറില്‍ നിന്ന് 86 മില്ല്യണ്‍ ഡോളറായി കുറഞ്ഞെന്ന് ഡാറ്റ സേവന ദാതാക്കളായ വെഞ്ച്വര്‍ ഇന്റലിജന്‍സ് വ്യക്തമാക്കുന്നു.
സഫെയ്ര്‍ ഫുഡ്‌സില്‍ ഐഡിഐ എമെര്‍ജിംഗ് മാര്‍ക്കറ്റ്‌സ് നടത്തിയ 112 മില്ല്യണ്‍ ഡോളര്‍ നിക്ഷേപവും ഇന്‍ഡിഗോയില്‍ ഇന്ത്യന്‍ വാല്യു ഫണ്ട് അഡൈ്വസറിന്റെ 30 മില്ല്യണ്‍ ഡോളര്‍ നിക്ഷേപവും ക്യുഎസ്ആര്‍ ശൃംഖലയായ അമിസ് ബിര്‍യാനിയില്‍ എസ്എഐഎഫ് പാര്‍ട്‌നേഴ്‌സ് നടത്തിയ 19 മില്ല്യണ്‍ ഡോളറിന്റെ നിക്ഷേപവും ഉള്‍പ്പെടെ കഴിഞ്ഞ വര്‍ഷം ഹോസ്പിറ്റാലിറ്റി രംഗത്ത് വന്‍ തോതില്‍ പണമെത്തിയിരുന്നു. ഹോട്ടല്‍ ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് സ്ഥാപനമായ സാമ്ഹി ഹോട്ടല്‍സില്‍ ഗോഡ്മാന്‍ സാച്ച്‌സ് 66 മില്ല്യണ്‍ ഡോളര്‍ നിക്ഷേപിച്ചതാണ് ഈ വര്‍ഷത്തെ പ്രധാന ഇടപാട്. നിരവധിപേര്‍ നിക്ഷേപ പദ്ധതികളെക്കുറിച്ച് പരിശോധിക്കുന്നതിനാല്‍ അടുത്ത വര്‍ഷം സ്ഥിതിഗതികള്‍ മാറുമെന്നാണ് പ്രതീക്ഷയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.
2017ല്‍ ഹോസ്പിറ്റാലിറ്റി വിപണി വളരെ തിരക്കുള്ളതാകുമെന്നാണ് കരുതുന്നതെന്ന് കണ്‍സള്‍ട്ടിംഗ് സ്ഥാപനമായ എച്ച്‌വിഎസിന്റെ എംഡി അചിന്‍ ഖന്ന സൂചിപ്പിച്ചു.

Comments

comments

Categories: Business & Economy