1000മത്ഔട്ട്‌ലെറ്റുമായി ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ്

1000മത്ഔട്ട്‌ലെറ്റുമായി ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ്

കൊച്ചി: ക്ഷീരോല്പാദനവിപണനരംഗത്തെ രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ റീട്ടെയ്ല്‍ വ്യാപാരികളായ ഹാറ്റ്‌സണ്‍ അഗ്രോ പ്രോഡക്ട് ലിമിറ്റഡ് ( എച്ച്.എ.പി.എല്‍) തങ്ങളുടെ 1000ാമത് ഔട്ട്‌ലെറ്റ് ചെന്നൈയില്‍ തുറന്നു. ഇതാദ്യമായാണ് ഒരു സ്വകാര്യ ക്ഷീരോത്പാദനവിപണനകമ്പനി രാജ്യത്ത് ഔട്ട്‌ലെറ്റുകളുടെ എണ്ണം 1000 തികയ്ക്കുന്നത്. അടുത്ത വര്‍ഷത്തോടെ ഹാറ്റ്‌സണ്‍ ഡയ്‌ലി ഔട്ട്‌ലറ്റുകളുടെ എണ്ണം 3000 ആക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുത്ത സാമ്പത്തികവര്‍ഷത്തിന്റെ അവസാനത്തോടെ കേരളത്തിലെ ഹാറ്റ്‌സണ്‍ ഡയ്‌ലി ഔട്ട്‌ലെറ്റുകളുടെ എണ്ണം പത്തിരട്ടിയായി ഉയരും. നിലവില്‍ ആറ് ഔട്ട്‌ലറ്റുകളാണ് കമ്പനിയ്ക്ക് കേരളത്തിലുള്ളത്.

പൂനെ, ദക്ഷിണ മഹാരാഷ്ട്ര, ഒറീസ്സ എന്നിവിടങ്ങളില്‍ പുതിയ ഔട്ട്‌ലെറ്റുകള്‍ തുറക്കുന്നതൊടൊപ്പം വടക്കന്‍ കേരളത്തിലേയ്ക്കും കമ്പനി വിപണനശൃംഖല വ്യാപിപ്പിക്കും.

ഉത്പന്നങ്ങളുടെ വര്‍ദ്ധിച്ചു വരുന്ന ആവശ്യകതയെ അഭിമുഖീകരിക്കുന്നതോടൊപ്പം കൂടുതല്‍ ഉപഭോക്താക്കളിലേയ്ക്ക് എത്തിച്ചേരുകയാണ് ശൃംഖലാവിപണനത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് ഹാറ്റ്‌സണ്‍ അഗ്രോ പ്രൊഡക്ട് ലിമിറ്റഡ് എവിപി ജെ പ്രസന്ന പറഞ്ഞു. പുതുതായി തുറക്കുന്ന ഔട്ട്‌ലെറ്റുകളും നിലവിലുള്ള ഔട്ട്‌ലറ്റുകളും ഹാറ്റ്‌സണ്‍ ഡയ്‌ലി എന്ന ഒരൊറ്റ ബ്രാന്‍ഡ് നാമത്തിനു കീഴില്‍ അണിനിരക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഉത്പന്നങ്ങള്‍ വിപണനം ചെയ്യുന്നതോടൊപ്പം ഹാറ്റ്‌സണ്‍ ഡയ്‌ലി ഔട്ട്‌ലറ്റുകള്‍ സമീപത്തുള്ള റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകള്‍ക്ക് ക്ഷീരോത്പന്നങ്ങള്‍ വിതരണം ചെയ്യുകയും ചെയ്യുന്നുണ്ട്. അരുണ്‍ ഐസ്‌ക്രീമുകളുടെ സമ്പൂര്‍ണ്ണ ശ്രേണി, ഒയലോ എ ബ്രാന്‍ഡ് നാമത്തിനു കീഴില്‍ റെഡിടുകുക്ക് ഫ്രോസണ്‍ ഭക്ഷണങ്ങള്‍ എന്നിവ ഉള്‍പ്പെടെയുള്ള വിശാലമായ ഉത്പന്നനിരയാണ് എച്ച്എപിഎല്ലിന് ഉള്ളത്.

Comments

comments

Categories: Branding