വജ്രത്തിന്റെ ഗുണപരിശോധന: മെലൈ അനാലിസിസ് കേരളത്തിലും

വജ്രത്തിന്റെ ഗുണപരിശോധന:  മെലൈ അനാലിസിസ് കേരളത്തിലും

 

കൊച്ചി : വജ്രത്തിന്റെ ഗുണമേന്മ നിര്‍ണയിക്കുന്ന ജിഐഎ (ജെമോളജിക്കല്‍ ഇന്‍സ്റ്റിസ്റ്റിയൂട്ട് ഓഫ് അമേരിക്ക) യുടെ മെലൈ അനാലിസിസ് സര്‍വീസ് കേരളത്തിലും ലഭ്യമായി. ഡി – സെഡ് മെലൈ സൈസ് ഡയമണ്ടുകളുടെ മൂല്യം ജിഐഎ നിര്‍ണയിച്ചുനല്‍കും.

0.90 മിമീ മുതല്‍ 4.00 മിമീ വരെ (ഏകദേശം 0.005 കാരറ്റ് – 0.25 കാരറ്റ്) വലുപ്പമുള്ള വജ്രങ്ങളാണ് മെലൈ സൈസില്‍ പെടുന്നത്. ഇവയുടെ നിറം നിര്‍ണ്ണയിക്കുന്നതിന് ഡി മുതല്‍ സെഡ് വരെയുള്ള ഇംഗ്ലീഷ് അക്ഷരങ്ങളാണ് ജിഐഎ ഉപയോഗിക്കുന്നത്.

പൂര്‍ണ്ണമായും യന്ത്രസഹായത്തോടെയാണ് വജ്രങ്ങളുടെ ഗുണമേന്മ ജിഐഎ നിര്‍ണയിക്കുന്നത്. കൃത്രിമ ഡയമണ്ടുകളെ ഇത് കൃത്യമായി വേര്‍തിരിക്കും. യഥാര്‍ഥ ഡയമണ്ടുകളെ നിറത്തിന്റെ അടിസ്ഥാനത്തില്‍ വേര്‍തിരിച്ച് നല്‍കുകയും ചെയ്യും. ഒരു മണിക്കൂര്‍ കൊണ്ട് 1,800 മുതല്‍ 2,000 വരെ വൈരക്കല്ലുകളുടെ മൂല്യനിര്‍ണയം നടത്താനാവുന്ന യന്ത്രസംവിധാനമാണ് ജിഐഎയുടേത്.

ഡയമണ്ടിന്റെ വലുപ്പത്തിന് അനുസരി്ച്ച് 5.31 രൂപ മുതല്‍ 26.56 രൂപ വരെയാണ് ജിഐഎ മൂല്യനിര്‍ണയത്തിന് ഈടാക്കുന്നത്. മൂല്യനിര്‍ണയത്തിന് സ്വീകരിക്കുന്ന വൈരക്കല്ലുകളുടെ ഏറ്റവും കുറഞ്ഞ അളവ് 500 എണ്ണമാണ്.

വേര്‍തിരിച്ച ഡയമണ്ടുകള്‍ പ്രത്യേകം പാക്കറ്റുകളില്‍ സീല്‍ ചെയ്ത് ജിഐഎ തിരികെ നല്‍കും. 1931 ല്‍ സ്ഥാപിതമായ ജിഐഎ വജ്രങ്ങളുടെ മൂല്യനിര്‍ണയത്തില്‍
ആധികാരിക പ്രസ്ഥാനമാണ്. കളര്‍, കട്ട്, ക്ലാരിറ്റി, കാരറ്റ് വെയ്റ്റ് എന്നീ ഇംഗ്ലീഷ് അക്ഷരമാലയിലെ നാലു സി – കളെ അടിസ്ഥാനമാക്കിയാണ് ജിഐഎയുടെ
മൂല്യനിര്‍ണയം.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*