എഫ്പിഐകള്‍ 40 % വരെ നികുതിയടയ്‌ക്കേണ്ടിവരും

എഫ്പിഐകള്‍ 40 % വരെ നികുതിയടയ്‌ക്കേണ്ടിവരും

 

മുംബൈ : ഇന്ത്യന്‍ മൂലധന വിപണിയില്‍ നടത്തുന്ന നിക്ഷേപങ്ങള്‍ക്ക് ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ (എഫ്പിഐ) നാല്‍പ്പത് ശതമാനം വരെ നികുതിയടയ്‌ക്കേണ്ടിവരും. ഓഹരികളുടെ പരോക്ഷമായ കൈമാറ്റം സംബന്ധിച്ച കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനമാണ് ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റര്‍മാര്‍ക്ക് പ്രതികൂലമായത്.
നിക്ഷേപകരുടെ കൈവശമുള്ള ഏതെങ്കിലും ഇന്ത്യന്‍ കമ്പനിയുടെ ഓഹരികള്‍ അതിന്റെ ആകെ ആസ്തികളുടെ അമ്പത് ശതമാനത്തില്‍ കൂടുതലാവുകയോ ഈ ഓഹരികളുടെ മൂല്യം പത്ത് കോടിയിലധികമാകുകയോ ചെയ്താല്‍ ഇവ വിദേശങ്ങളില്‍ വെച്ച് കൈമാറുന്നതിന് ഇന്ത്യയില്‍ നികുതിയടയ്‌ക്കേണ്ടിവരുമെന്നാണ് കഴിഞ്ഞയാഴ്ച കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. നേരത്തെ എഫ്പിഐകളുടെ ലയന-ഏറ്റെടുക്കല്‍ നടപടികളെ മാത്രമാണ് നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവന്നിരുന്നത്. ഓഹരികളുടെ പരോക്ഷ കൈമാറ്റത്തെ ഒഴിവാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് പല വിദേശ പോര്‍ട്ട്‌ഫോളിയോ നിക്ഷേപകരും അവരുടെ കസ്റ്റോഡിയന്‍മാരും സര്‍ക്കാര്‍ തീരുമാനം തങ്ങളുടെ ആദായത്തെ എങ്ങനെ ബാധിക്കുമെന്ന് കണക്കുകൂട്ടുകയാണ്. എന്നാല്‍ എഫ്പിഐ നിക്ഷേപകരുടെ ആശങ്ക അനാവശ്യമാണെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്.

Comments

comments

Categories: Entrepreneurship

Related Articles