ചൈന ലക്ഷ്യമിട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

ചൈന ലക്ഷ്യമിട്ട സാമ്പത്തിക വളര്‍ച്ചാനിരക്ക് കൈവരിക്കുമെന്ന് റിപ്പോര്‍ട്ട്

 

ബീജിംഗ്: ചൈന ഈ വര്‍ഷം ലക്ഷ്യമിട്ട സാമ്പത്തിക വളര്‍ച്ച കൈവരിക്കുമെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് (എന്‍ബിഎസ്) മേധാവി നിംഗ് ജിഴേ. 2016ല്‍ പ്രതീക്ഷിക്കുന്ന 6.5 മുതല്‍ 7 ശതമാനം വരെയുള്ള വാര്‍ഷിക സാമ്പത്തിക വളര്‍ച്ചാ നിരക്ക് മറികടക്കുന്നതിന് ചൈനയ്ക്ക് സാധിക്കുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നച്. അടുത്ത വര്‍ഷത്തെ വളര്‍ച്ചാ ലക്ഷ്യം യുക്തിസഹമായ രീതിയില്‍ കണക്കാക്കുമെന്നും എന്‍ബിഎസ് മേധാവി പറഞ്ഞു.

2016ന്റെ മൂന്ന് പാദങ്ങളിലും തുടര്‍ച്ചയായി സാമ്പത്തിക വളര്‍ച്ച നിരക്കില്‍ സ്ഥിരത നിലനിര്‍ത്താന്‍ ചൈനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. ഇത് ഈ വര്‍ഷത്തെ സാമ്പത്തിക പ്രകടനത്തിന്റെ ഫലത്തെക്കുറിച്ചാണ് വ്യക്തമാക്കുന്നതെന്നും, പ്രതീക്ഷിച്ച വാര്‍ഷിക വളര്‍ച്ചാ നിരക്ക് മറികടക്കുന്നതിനുള്ള ശക്തമായ അടിത്തറ സൃഷ്ടിക്കാന്‍ മൂന്ന് പാദത്തിലും ചൈനയ്ക്ക് സാധിച്ചിരിക്കുന്നുവെന്നും നിംഗ് വിലയിരുത്തി. 2016ന്റെ മൂന്ന് പാദത്തിലുമായി 6.7 ശതമാനം വാര്‍ഷിക വളര്‍ച്ചാ നിരക്കാണ് ചൈന രേഖപ്പെടുത്തിയിട്ടുള്ളത്. എന്‍ബിഎസ് ഡാറ്റ വ്യക്തമാക്കുന്നു. നാലാം പാദത്തിലും വളര്‍ച്ചാ നിരക്കില്‍ സ്ഥിരത പുലര്‍ത്തുമെന്നാണ് നിംഗിന്റെ പ്രവചനം.

Comments

comments

Categories: Slider, Top Stories