ഭാരത് പെട്രോളിയത്തിന്റെ കാഷ്‌ലെസ് ഇടപാടുകള്‍ വര്‍ധിച്ചു

ഭാരത് പെട്രോളിയത്തിന്റെ  കാഷ്‌ലെസ് ഇടപാടുകള്‍ വര്‍ധിച്ചു

 

നവംബര്‍ എട്ടിന് ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ പിന്‍വലിച്ചതിനു ശേഷം തങ്ങളുടെ ഔട്ട്‌ലെറ്റുകളിലെ കാഷ്‌ലെസ് ഇടപാടുകളില്‍ 26 ശതമാനം വര്‍ധനയുണ്ടായെന്ന് ഭാരത് പെട്രോളിയം അറിയിച്ചു. അതിന് മുന്‍പ് കാഷ്‌ലെസ് ഇടപാടുകള്‍ വെറും പത്ത് ശതമാനം മാത്രമായിരുന്നു. അടുത്ത മാര്‍ച്ചോടെ എല്ലാ പൊതുമേഖലാ എണ്ണക്കമ്പനികളില്‍ നിന്നുമുള്ള കാഷ്‌ലെസ് ഇടപാടുകള്‍ 50 ശതമാനത്തിലധികമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ കൂട്ടിച്ചേര്‍ത്തു. പെട്രോള്‍, ഡീസല്‍, സിഎന്‍ജി/പിഎന്‍ജി, എല്‍പിജി എന്നിവയുടെ ചില്ലറ വില്‍പ്പനയില്‍ പ്രതിവര്‍ഷം 7.3 ട്രില്ല്യണ്‍ ഇടപാടുകളാണ് നടക്കാറുള്ളതെന്ന് ബിപിസിഎല്‍ വ്യക്തമാക്കി.

Comments

comments

Categories: Branding