ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്: സമ്മാനത്തുകയില്‍ കോടികളുടെ വര്‍ധന

ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ്:  സമ്മാനത്തുകയില്‍ കോടികളുടെ വര്‍ധന

 

മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസ് ടൂര്‍ണമെന്റിന്റെ സമ്മാനത്തുക വര്‍ധിപ്പിച്ചു. കിരീട ജേതാവിന് മുമ്പ് ഒരു കോടി ഓസ്‌ട്രേലിയന്‍ ഡോളറായിരുന്ന സമ്മാനത്തുക അഞ്ച് കോടി ഓസ്‌ട്രേലിയന്‍ ഡോളറായാണ് ഉയര്‍ത്തിയത്. വിജയിക്ക് പുറമെ വിവിധ റൗണ്ടുകളില്‍ പുറത്താകുന്നവരുടെ പ്രതിഫല തുകയിലും മാറ്റമുണ്ടായിട്ടുണ്ട്.

കഴിഞ്ഞ വര്‍ഷം നല്‍കിയതിനേക്കാള്‍ മുപ്പത് ശതമാനത്തിലധികം വര്‍ധനയാണ് ആദ്യ റൗണ്ടില്‍ പുറത്താകുന്ന താരങ്ങള്‍ക്കുള്ള സമ്മാനത്തുകയില്‍ ഉണ്ടായിരിക്കുന്നത്. അമ്പതിനായിരം ഓസ്‌ട്രേലിയന്‍ ഡോളറാണ് ആദ്യ റൗണ്ടില്‍ പുറത്താകുന്ന കളിക്കാരുടെ പുതുക്കിയ സമ്മാനത്തുക. മറ്റ് റൗണ്ടുകളില്‍ പുറത്താകുന്നവര്‍ക്കും പ്രതിഫലത്തുക ആനുപാതികമായി വര്‍ധിപ്പിച്ചിട്ടുണ്ട്.

ഇതിന് മുമ്പ് 2014ലാണ് ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ സമ്മാനത്തുക വര്‍ധിപ്പിച്ചത്. അടുത്ത വര്‍ഷം ജനുവരി പതിനാറിന് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മത്സരങ്ങള്‍ക്ക് തുടക്കമാകും. ടെന്നീസ് സീസണിന് തുടക്കം കുറിക്കുന്ന ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റാണ് ഓസ്‌ട്രേലിയന്‍ ഓപ്പണ്‍. വനിതാ-പുരുഷ സിംഗില്‍സില്‍ യഥാക്രമം ഏഞ്ചലിക് കെര്‍ബര്‍, നൊവാക് ജോക്കോവിച്ച് എന്നിവരാണ് ഓസ്‌ട്രേലിയന്‍ ഓപ്പണിലെ നിലവിലെ വിജയികള്‍.

Comments

comments

Categories: Sports