ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ‘സെലിബ്രേഷന്‍ ഓഫ് ലൈഫ്’

ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ‘സെലിബ്രേഷന്‍ ഓഫ് ലൈഫ്’

 

കൊച്ചി: ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ കരള്‍മാറ്റ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുഞ്ഞുങ്ങളുടെ സവിശേഷമായ ഒത്തുകൂടല്‍ നടത്തി. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ആസ്റ്റര്‍ ആശുപത്രികളില്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായ കുഞ്ഞുങ്ങളും അവരുടെ മാതാപിതാക്കളും ആശുപത്രി ജീവനക്കാരും ഒന്നുചേര്‍ന്ന് ക്രിസ്മസ്, ന്യൂഇയര്‍ ആഘോഷിച്ചു.

സ്റ്റാര്‍ലൈറ്റ് പവര്‍ സിഇഒ പ്രതിക് അഗര്‍വാളിന്റെ പിന്തുണയോടെ കൊച്ചി ആസ്റ്റര്‍ മെഡ്‌സിറ്റി, ബെംഗളുരു ആസ്റ്റര്‍ സിഎംഐ എന്നിവ സഹകരിച്ചാണ് സവിശേഷമായ ഒത്തുചേരലിന് അവസരം ഒരുക്കിയത്. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഡിസംബര്‍ 23-നായിരുന്നു ഒത്തുചേരല്‍.

രാജ്യമെങ്ങുമുള്ള കുട്ടികള്‍ സാന്താക്ലോസില്‍നിന്നു സമ്മാനങ്ങള്‍ നേടാനും ക്രിസ്മസിനുവേണ്ടിയും ആവേശത്തോടെ കാത്തിരിക്കുമ്പോള്‍, ഈ കുഞ്ഞുങ്ങളും അവരുടെ കുടുംബാംഗങ്ങളും ആരോഗ്യമുള്ള സാധാരണ ജീവിതം ലഭിച്ചതിന് കൃതജ്ഞതയുള്ളവരായിരിക്കുകയാണ് എന്ന് ആസ്റ്റര്‍ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റല്‍സിലെ, ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ പ്രോഗ്രാം (ഐഎല്‍സി) ഹെപ്പറ്റോബൈലിയറി, മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. സോണല്‍ അസ്താനാ പറഞ്ഞു.

ഈ കുഞ്ഞുങ്ങള്‍ക്ക് ഈ ഒരുമിച്ചുകൂടല്‍ ജീവിതത്തിന്റെ തന്നെ ആഘോഷമാണെന്ന് ഡോ. സോണല്‍ പറഞ്ഞു.
കരള്‍ മാറ്റിവയ്ക്കുന്നതിനുമുമ്പ് മരണത്തിന്റെ വക്കിലായിരുന്ന ഒരു വയസുള്ള ഹേസലിനേപ്പോലെ ധാരാളം കുഞ്ഞുങ്ങള്‍ ഒരുമിച്ചുകൂടലിന് എത്തിയിരുന്നു. ഇന്ന് ആസ്റ്റര്‍ ഹോസ്പിറ്റലിലെ കരള്‍ മാറ്റിവയ്ക്കലിന് നന്ദി പറയുകയാണവര്‍. ഹേസല്‍ ഇന്ന് സന്തോഷത്തോടെയിരിക്കുന്നു. അവളുടെ കുടുംബം അവള്‍ക്കു ലഭിച്ച രണ്ടാമത്തെ അവസരത്തിന് നന്ദിയുള്ളവരാണ്. തന്മയിയുടെ മാതാപിതാക്കള്‍ പറഞ്ഞത് ആസ്റ്റര്‍ ഹോസ്പിറ്റലിലെ കരള്‍മാറ്റിവയ്ക്കലിനുശേഷം അവള്‍ ഊര്‍ജസ്വലയാണെന്നും ഏതു രണ്ടുവയസുള്ള കുട്ടിയേയുംപോലെ കുറുമ്പുകാരിയാണെന്നുമാണ്.

ഏകദേശം രണ്ടായിരം കുട്ടികള്‍ക്ക് അവയവം മാറ്റിവയ്ക്കല്‍ ആവശ്യമായി വരുന്നുവെന്ന് ആസ്റ്റര്‍ ഐഎല്‍സി സര്‍ജന്‍ ഡോ. മാത്യു ജേക്കബ് പറഞ്ഞു. എന്നാല്‍ ഇന്ത്യയില്‍ ഒട്ടാകെ നൂറില്‍താഴെ കുട്ടികള്‍ക്കാണ് അവയവങ്ങള്‍ മാറ്റിവയ്ക്കുന്നത്. പണച്ചെലവാണ് ആദ്യ കാരണം. ആവശ്യമായി വരുന്ന എല്ലാവര്‍ക്കും ചികിത്സ ലഭ്യമാക്കാന്‍ ആരോഗ്യസേവന ഫണ്ടിനുവേണ്ടി നൂതനമാര്‍ഗങ്ങള്‍ കണ്ടെത്തേണ്ടത് അത്യാവശ്യമാണ്. കുട്ടികള്‍ക്ക് പരിചരണം ഉറപ്പാക്കുന്നതിനുള്ള പുതുമയുള്ള ഈ പരിപാടി സോഷ്യല്‍ മീഡിയയുടെ ശക്തിയേയും വലിയ ദാതാക്കളുടെ ഉദാരതയേയും ഗണ്യമായി ആശ്രയിച്ചാണിരിക്കുന്നത്. ഇതുപോലെയുള്ള പരിപാടികള്‍ നമ്മുടെ രാജ്യത്ത് അവയവമാറ്റത്തിനായി സഹായം ആവശ്യമുള്ള കുട്ടികള്‍ക്ക് ആവശ്യമായ പിന്തുണ ലഭ്യമാക്കുന്ന സാഹചര്യം സൃഷ്ടിക്കാന്‍ സഹായിക്കും.

മിക്കവാറും എല്ലാ കുട്ടികളിലും കരള്‍ മാറ്റിവയ്ക്കലിന് ആവശ്യമായ തുക സവിശേഷമായ ക്രൗഡ് ഫണ്ടിംഗ് സംരംഭമായ മിലാപ് വഴിയും തുല്യമായ തുക പ്രവീണ്‍ അഗര്‍വാള്‍ ഫാമിലി ഫൗണ്ടേഷനില്‍നിന്നുള്ള ഗ്രാന്‍ഡ് ആയും ലഭിക്കുകയാണുണ്ടായത്.

കരള്‍ മാറ്റിവയ്ക്കലിനു വിധേയരാകാന്‍ പോവുന്ന ഏതാനും കുട്ടികളും ഒരുമിച്ചുകൂടലില്‍ പങ്കെടുത്തു. കേക്ക് മുറിക്കല്‍, വിവിധ കലാപരിപാടികള്‍ എന്നിവയ്ക്കുമുമ്പായി എല്ലാ കുട്ടികളും മാതാപിതാക്കളും ചികിത്സാസംഘവുമായി ഇടപെഴകുന്നതിന് അവസരമുണ്ടായിരുന്നു.

ആസ്റ്ററിലെ ലിവര്‍ കെയര്‍ പ്രോഗ്രാം കരള്‍രോഗവുമായി വരുന്ന കുഞ്ഞുങ്ങള്‍ക്ക് ഉയര്‍ന്ന ഗുണമേന്മയുള്ളതും ചെലവു കുറഞ്ഞതുമായ പരിചരണം നല്കുന്നതില്‍ അംഗീകാരം നേടിയെടുത്തിട്ടുണ്ടെന്ന് ആസ്റ്റര്‍ ഐഎല്‍സിയിലെ മള്‍ട്ടി ഓര്‍ഗന്‍ ട്രാന്‍സ്പ്ലാന്റ് സര്‍ജന്‍ ഡോ. രഹാന്‍ സെയ്ഫ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം വളരെ ദുര്‍ബലരായ കുട്ടികളില്‍ സാങ്കേതികമായി വെല്ലുവിളി നേരിടുന്ന കരള്‍ മാറ്റിവയ്ക്കലുകള്‍ വിജയകരമായി പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

രോഗവുമായി വരുന്ന കുട്ടികളില്‍ പരിചരണത്തിന് സജ്ജമായ മള്‍ട്ടിഡിസിപ്ലിനറി ടീം ആവശ്യമാണെന്നും അത് ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ രൂപപ്പെടുത്തിയിട്ടുണ്ടെന്നും ആസ്റ്റര്‍ ഐഎല്‍സി ഹെപ്പറ്റോളജിസ്റ്റ് ഡോ. ചാള്‍സ് പനയ്ക്കല്‍ പറഞ്ഞു. കുഞ്ഞുങ്ങളില്‍ കരള്‍മാറ്റിവയ്ക്കല്‍ വെല്ലുവിളി നിറഞ്ഞതാണെങ്കിലും കൃതാര്‍ത്ഥത ലഭിക്കുന്ന മേഖലയാണെന്ന് ആസ്റ്റര്‍ ഐഎല്‍സി ഹെപ്പറ്റോളജിസ്റ്റ് ഡോ. നവീന്‍ ഗഞ്ചു പറഞ്ഞു. കരള്‍ മാറ്റിവയ്ക്കലിനുശേഷം കുട്ടികള്‍ക്ക് വളര്‍ച്ച നേടാനും സന്തോഷകരവും ഉത്സാഹവുമുള്ള ജീവിതം നയിക്കാനും കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

ഉയര്‍ന്ന ഗുണമേന്മയുള്ള ക്വാര്‍ട്ടേര്‍ണറി കെയര്‍ സൗകര്യമായി ആസ്റ്റര്‍ മെഡ്‌സിറ്റിയെ വികസിപ്പിച്ചെടുക്കാനാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയും കേരളത്തിലെ ക്ലസ്റ്റര്‍ ഹെഡും സിഇഒയുമായ ഡോ. ഹരീഷ് പിള്ള പറഞ്ഞു. ജെസിഐ അക്രഡിറ്റഷനോടെ ഏറ്റവും നൂതനമായ ആരോഗ്യസംരക്ഷണസൗകര്യങ്ങള്‍ കുറഞ്ഞ ചെലവില്‍ ലഭ്യമാക്കാനാണ്‍ പരിശ്രമിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ ആസ്റ്റര്‍ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ ടീം അന്‍പതോളം അവയവമാറ്റശസ്ത്രക്രിയകള്‍ നടത്തി. കൂടാതെ കരള്‍ രോഗത്തിന്റെ എല്ലാ കാര്യങ്ങളും കൈകാര്യം ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിഡിസിപ്ലിനറി ടീമിനും രൂപം നല്കിയെന്ന് ഡോ. പിള്ള ചൂണ്ടിക്കാട്ടി.

Comments

comments

Categories: Branding