ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്: ആപ്പിള്‍ തങ്ങളുടെ ആദ്യ പ്രബന്ധം പുറത്തിറക്കി

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്:  ആപ്പിള്‍ തങ്ങളുടെ ആദ്യ പ്രബന്ധം പുറത്തിറക്കി

 

ന്യൂയോര്‍ക്ക് : ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച തങ്ങളുടെ ആദ്യ ഗവേഷണ പ്രബന്ധം അമേരിക്കന്‍ ടെക്‌നോളജി കമ്പനിയായ ആപ്പിള്‍ പ്രസിദ്ധീകരിച്ചു. അഡ്വാന്‍സ്ഡ് ഇമേജ് റെക്കഗ്‌നേഷനെക്കുറിച്ചാണ് പ്രബന്ധത്തില്‍ പ്രധാനമായും പരാമര്‍ശിക്കുന്നത്. കംപ്യൂട്ടര്‍ വിഷന്‍ വിദഗ്ധന്‍ ആശിഷ് ശ്രീവാസ്തവയുടെ നേതൃത്വത്തിലാണ് ആപ്പിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സംബന്ധിച്ച തങ്ങളുടെ ആദ്യ പബ്ലിക് റിസര്‍ച്ച് പേപ്പര്‍ രചിച്ചത്. എന്‍ജിനീയര്‍മാരായ തോമസ് ഫിസ്റ്റര്‍ഓണ്‍സല്‍ ടസല്‍, വെന്‍ഡ വാങ്, റസ് വെബ്, ആപ്പിള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് റിസര്‍ച്ച് ഡയറക്റ്റര്‍ ജോഷ് സസ്‌കൈന്‍ഡ് എന്നിവരും സംഘത്തിലുണ്ടായിരുന്നു. മേരിലാന്‍ഡ് സര്‍വകലാശാലയില്‍നിന്നാണ് ശ്രീവാസ്തവ കംപ്യൂട്ടര്‍ വിഷനില്‍ പിഎച്ച്ഡി കരസ്ഥമാക്കിയിട്ടുള്ളത്.

‘ലേണിംഗ് ഫ്രം സിമുലേറ്റഡ് ആന്‍ഡ് അണ്‍സൂപ്പര്‍വൈസ്ഡ് ഇമേജസ് ത്രൂ അഡ്വേഴ്‌സറിയല്‍ ട്രെയ്‌നിംഗ് ‘എന്ന് പേരിട്ട പ്രബന്ധത്തില്‍ സിന്തറ്റിക് ഇമേജുകളോ കംപ്യൂട്ടര്‍ ജനറേറ്റഡ് ഇമേജുകളോ ഉപയോഗിച്ച് വസ്തുക്കള്‍ തിരിച്ചറിയുന്നതിനുള്ള സാങ്കേതിക വിദ്യയെക്കുറിച്ച് പ്രതിപാദിക്കുന്നു. കൃത്രിമവും യഥാര്‍ത്ഥവുമായ ഇമേജുകളുടെ ഡിസ്‌പ്ലേയിലെ വ്യത്യാസം പരിഹരിക്കുന്നതിന് സിമുലേറ്റഡ് പ്ലസ് അണ്‍സൂപ്പര്‍വൈസ്ഡ് (എസ് പ്ലസ് യു) ലേണിംഗ് ഉപയോഗപ്പെടുത്താനാണ് ആപ്പിള്‍ ശ്രമിക്കുന്നത്.

Comments

comments

Categories: Slider, Top Stories