സിറിയയിലെ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന കുപ്രചരണം

സിറിയയിലെ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന കുപ്രചരണം

സയീദ് നഖ്‌വി

തീവ്രവാദ ഗ്രൂപ്പുകളായ ജബദ് അല്‍ നുസ്‌റെയില്‍ നിന്നും അതിനു സമാനമായ ഗ്രൂപ്പുകളില്‍ നിന്നും വലിയ തോതിലോ അല്ലെങ്കില്‍ ചെറിയ തരത്തിലോ ആലപ്പോയുടെ കിഴക്കന്‍ ഭാഗത്തിന്റെ നിയന്ത്രണം സിറിയന്‍ ജനത പിടിച്ചെടുത്ത സാഹചര്യത്തില്‍ രാജ്യത്തെ ഏറ്റവും വലിയ നഗരമായ അത് എന്തുകൊണ്ടാണ് ഇത്ര വലിയ ശ്രദ്ധാകേന്ദ്രമായിമാറിയിരിക്കുന്നത്. യുഎസ്, ഫ്രാന്‍സ്, യുകെ, സൗദി അറേബ്യ, ഖത്തര്‍, ഇസ്രയേല്‍ എന്നിവ ഈ സംഘടനകളെ സിറിയന്‍ വിമതര്‍ സ്ഥിരമായി വിശേഷിപ്പിക്കുന്നു.

അത്തരത്തില്‍ വിശേഷണം നടത്തുന്ന സംഘത്തിലെ പ്രധാന അംഗം തുര്‍ക്കിയായിരുന്നു. എന്നാല്‍, പ്രസിഡന്റ് തയ്യിപ് എര്‍ദോഗനെതിരായ പരാജയപ്പെട്ട പട്ടാള അട്ടിമറി ശ്രമത്തിനു പിന്നില്‍ അമേരിക്കന്‍ കൈകളുണ്ടെന്ന സംശയമുയര്‍ന്നതോടെ തുര്‍ക്കി കളംമാറി. എര്‍ദോഗന്‍ മോസ്‌കോയിലേക്ക് യാത്ര തിരിക്കുകയും അങ്കാര-മോസ്‌കോ-ടെഹ്‌റാന്‍ സഖ്യത്തിന് അടിത്തറയിടുകയും ചെയ്തു. ഇത് കളിയുടെ ഗതിമാറ്റാന്‍ കെല്‍പ്പുള്ള അച്ചുതണ്ടാണ്:യുഎസിന്റെ സാന്നിധ്യമില്ലാതെ ആദ്യമായി സിറിയന്‍ വിഷയത്തില്‍ എല്ലാ പ്രമുഖ ശക്തികളും ഒത്തുചേരുന്നു. ഇതുവരെ കളിച്ച കളിയില്‍ നിന്നൊരു മാറ്റം.

ഈ മാറ്റം മുകളില്‍ ചോദിച്ച ചോദ്യത്തിലേക്ക് തിരികെയെത്തിച്ചു. ഇക്കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലരി ക്ലിന്റണിനു സംഭവിച്ച പരാജയത്തില്‍ ആടിയുലഞ്ഞ അമേരിക്കന്‍ ഭരണസംവിധാനം തങ്ങള്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിച്ചിരിക്കുന്ന റഷ്യ, സിറിയ എന്നീ വിഷയങ്ങളില്‍ അധികാരമേല്‍ക്കാന്‍ പോകുന്ന സര്‍ക്കാരിനെ പരമാവധി സ്വാധീനിക്കാന്‍ ശ്രമിക്കുകകയാണ്. സിഐഎയും മാധ്യമങ്ങളും ചേര്‍ന്ന്, ശീതയുദ്ധ കാലത്തിനു സമാനമായി സോവിയറ്റ് യൂണിയനെ പ്രതിയോഗിയായി ചിത്രീകരിക്കാനാണ് ശ്രമിക്കുന്നത്. അതുപോലെ തന്നെ സിറിയയിലെ ഭരണമാറ്റമെന്ന അജണ്ടയില്‍ നിന്നും ആ രാജ്യത്തെ തുണ്ടം തുണ്ടമാക്കാനുള്ള ശ്രമത്തില്‍ നിന്ന് പിന്മാറാന്‍ അവര്‍ക്ക് താല്‍പര്യവുമില്ല.

ആലെപ്പോയിലെ അദമ്യമായ കുപ്രചരണ യുദ്ധം ഏറ്റവും കടുത്ത ഘട്ടത്തിലേക്ക് കടന്നിരിക്കുന്നു. കടുത്ത നാശത്തില്‍ നിന്നും എന്തെങ്കിലുമൊക്കെ രക്ഷിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണത്. ആലെപ്പോയില്‍ എന്താണോ സംഭവിച്ചുകൊണ്ടിരിക്കുന്നത് അത് സത്യത്തില്‍ ഏറ്റവും കഠിനമായതും അങ്ങേയറ്റം ദുരന്ത പൂര്‍ണവുമാണ്. ദുരന്തത്തെ പ്രചാരണമാക്കി മാറ്റി നമ്മള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. ഈ സാഹചര്യത്തില്‍ പൊതുജനാഭിപ്രായത്തെ കുറിച്ചോര്‍ത്ത് നിയുക്ത പ്രസിഡന്റായ ഡൊണാള്‍ഡ് ഡ്രംപും അനുചരരും വിഷമിച്ചു തുടങ്ങുമെന്നാണ് പ്രചാരകര്‍ പ്രതീക്ഷിക്കുന്നത്.

തല്‍ഫലമായി, യുഎസ് നയത്തില്‍ വ്യത്യാസം വരുമെന്നും കരുതപ്പെടുന്നു. ഇതൊക്കെ വെറും വ്യാമോഹം മാത്രമാണ്. കാരണം ലളിതമാണ്, സിഐഎ, മാധ്യമങ്ങള്‍ തുടങ്ങിയ ഇത്തരത്തിലെ സ്രോതസുകളുമായും വസ്തുക്കളുമായും നിരന്തരമായി കലഹത്തിലേര്‍പ്പെട്ടാണ് ട്രംപ് അധികാരത്തിലേറാന്‍ പോകുന്നത്. അധികാരത്തിലേറുന്നതിനു മുമ്പ് തന്നെ സിഐഎയുമായി ഏറ്റുമുട്ടി കുഴപ്പംപിടിച്ച ഒരു നടപടിയിലേര്‍പ്പെട്ടിരിക്കുകയാണ് ട്രംപ്.  സിഐഎ ദിവസവും പ്രസിഡന്റിന് സമര്‍പ്പിക്കേണ്ട അതാതു ദിവസങ്ങളിലെ കാര്യങ്ങളും അദ്ദേഹം ഒഴിവാക്കിയിരിക്കുന്നു. ഒരോ കാര്യം എല്ലാ ദിവസവും ആവര്‍ത്തിക്കുന്നത് എന്തിനാണെന്ന് അദ്ദേഹം ചോദിക്കുന്നു.

അമേരിക്കന്‍ തെരഞ്ഞെടുപ്പ് നടപടികളെ റഷ്യ ഹാക്ക് ചെയ്‌തെന്ന ആരോപണം ചോര്‍ത്തിയതിലൂടെ സിഐഎ ഡയറക്റ്റര്‍ ജോണ്‍ ബ്രന്നന്‍ ട്രംപിനെതിരായ വലിയ ജോലിയുടെ മുഖ്യ ആസൂത്രകനായെന്ന് ജനപ്രതിനിധി സഭാംഗവും ഹൗസ് ഓഫ് ഇന്റലിജന്‍സ് കമ്മിറ്റി അധ്യക്ഷനുമായ പീറ്റര്‍ കിംഗ് പറയുന്നു. ചില തലകള്‍ ഉരുണ്ടേക്കാം, എന്നാല്‍, പ്രസിഡന്റായി ട്രംപ് അധികാരത്തിലേറിക്കഴിഞ്ഞാല്‍, സിഐഎ ആത്യന്തികമായി അദ്ദേഹവുമായി സമവായത്തിലെത്തും.

മാധ്യമങ്ങളുടെ പരിവര്‍ത്തനം കൂടുതല്‍ രസകരമായ അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നുവെന്നതാണ് മറ്റൊരു വശം. ചില വിട്ടുവീഴ്ചകള്‍ക്ക് അവ തയാറായിരിക്കുന്നു. ക്രിസ്റ്റീന്‍ അമന്‍പൗര്‍, ഫരീദ് സഖറിയ തുടങ്ങിയ അതികായന്മാര്‍ എസ്റ്റാബ്ലിഷ്‌മെന്റ് തിരക്കഥ തയാറാക്കുന്നതിലെ അവസാന പണിപ്പുരയിലാണ്. അവര്‍ തങ്ങളുടെ തെറ്റുകള്‍ തിരുത്താന്‍ തയാറാകുമോ?

ട്രംപിന്റെ വിജയത്തെത്തുടര്‍ന്ന് മാധ്യമങ്ങള്‍ വേറിട്ടൊരു നിലപാടെടുക്കാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. ഹിലരി ക്ലിന്റണിനു പിന്നില്‍ നിരന്ന പ്രധാന ശൃംഖലകളെ തകര്‍ത്തുകൊണ്ട് അദ്ദേഹം വിജയം കൈവരിച്ചിരിക്കുന്നു. മാധ്യമങ്ങളുടെ വിശ്വാസ്യത ചോദ്യം ചെയ്യപ്പെടുന്ന അവസരമാണിത്. മാധ്യമങ്ങള്‍ അവഗണിക്കുന്ന ആപത്തിന്റെ പിന്നിലുള്ള സത്യമിതാണ് (ഇന്ത്യയിലെ മാധ്യമങ്ങള്‍ക്കും ഇത് ബാധകമാണ്). രണ്ട് പ്രധാന കാരണങ്ങളാല്‍ മാധ്യമങ്ങളുടെ വിശ്വാസ്യത സ്ഥിരമായി ഇടിയുന്നതിന് കാരണമായിട്ടുണ്ട്.

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ, ഏകലോകധ്രുവം സൃഷ്ടിക്കപ്പെട്ടു. ആഗോളവല്‍ക്കരണം കൂടി ഉണര്‍ന്നെണീറ്റതോടെ ലോക രാജ്യങ്ങള്‍ ഒരു മൈത്രിമുതലാളിത്ത വ്യവസ്ഥയിലേക്ക് എത്തപ്പെട്ടു. മുഖ്യധാര മാധ്യമങ്ങളുമായി ചേര്‍ന്ന് കഴിയുമ്പോള്‍ മൈത്രിമുതലാളിത്ത വ്യവസ്ഥയുടെ സ്വഭാവം ഇതാണ്. വരുമാനം, ജീവിതശൈലി എന്നിവയില്‍ വലിയ അസമത്വം സൃഷ്ടിക്കുന്നതിന് ഈ കൂട്ടുകെട്ടിന് സാധിച്ചിട്ടുണ്ടെന്ന് സമീപകാല ചരിത്രം നമ്മെ ഓര്‍മിപ്പിക്കുന്നു. ഭൂരിഭാഗം ആളുകള്‍ക്കും മാധ്യമങ്ങളില്‍ വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ഭിന്നത സൃഷ്ടിക്കുന്നതിന് അവരുടെ നടപടികള്‍ കാരണമായതിനാല്‍, പൊതുജനങ്ങള്‍ക്കിടിലെ വിശ്വാസം നഷ്ടപ്പെട്ടു കൊണ്ടിരിക്കുകയാണ്.

പറഞ്ഞ് പഴകിയ മറ്റൊരു കാര്യം കൂടി ഇവിടെ ഓര്‍ത്തു പോകുന്നു. ഒരു യുദ്ധം പൊട്ടിപ്പുറപ്പെടുമ്പോള്‍ ആദ്യ രക്ഷാ ദൗത്യങ്ങള്‍ സത്യമാണ്. യുദ്ധം മുറുകുന്നതിനനുസരിച്ച്, മാധ്യമപ്രവര്‍ത്തകന്‍ എന്നത് കെട്ടുകഥകള്‍ സൃഷ്ടിക്കുന്നയാളോ അല്ലെങ്കില്‍ പ്രചാരകനോ ആയി മാറുന്നു. രാജ്യ താല്‍പര്യത്തില്‍ നിന്ന് യുദ്ധത്തെ മാറ്റിനിര്‍ത്താന്‍ മികച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് കഴിയും.

വിയറ്റ്‌നാം യുദ്ധത്തെ സംബന്ധിച്ച മിഥ്യാ ധാരണകളെ വെളിച്ചത്തുകൊണ്ടുവന്ന നിരവധി മാധ്യമപ്രവര്‍ത്തകരുണ്ട്. അവര്‍ ചരിത്രത്തെ തന്നെ മാറ്റിമറിച്ചു. സൗഹൃദ മുതലാളിത്ത കാലഘട്ടത്തില്‍ ഇത്തരത്തിലുള്ള പ്രൊഫഷണല്‍ സത്യസന്ധത ചങ്ങാത്ത മുതലാളിത്തത്തിന്റെ കാലത്ത് നാശം സംഭവിച്ച ഒരു വസ്തുവാണ്. സൈന്യത്തോട് ചേര്‍ന്ന് അവരുടെ താല്‍പര്യങ്ങള്‍ മാത്രം എഴുതപ്പെടുന്ന മാധ്യമപ്രവര്‍ത്തനത്തിന്റെ ലക്ഷ്യമെന്താണ്?

സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയ്ക്ക് ശേഷം, പാശ്ചാത്യ രാജ്യങ്ങള്‍ സൃഷ്ടിച്ചെടുത്ത ചെറുതും വലുതുമായ അമ്പതിനോടടുത്ത് യുദ്ധങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് ഈ മാധ്യമങ്ങളെ ക്ഷണിച്ചിരുന്നു. ഏകപക്ഷീയ മാധ്യമ കവറേജിന് നഷ്ടമായത് മാധ്യമങ്ങളുടെ മേലുള്ള വിശ്വാസ്യതയാണ്.  പ്രസിഡന്റ് തെരഞ്ഞെടുപ്പ് വേളയില്‍ ലാസ്‌വെഗാസില്‍ നടത്തിയ അവസാന സംവാദത്തില്‍, പൊള്ളിയ മുഖവുമായിരിക്കുന്ന സിറിയന്‍ ബാലന്റെ ചിത്രം ചൂണ്ടിക്കാട്ടി ഹിലരി ക്ലിന്റണ്‍ സംസാരിച്ചത് അവരുടെ നിക്ഷിപ്ത താല്‍പര്യമെന്തെന്ന് കാണിച്ചുതരുന്നു.

ആലെപ്പോയിലെ പൗരന്മാര്‍ക്കിടയില്‍ റഷ്യ കാണിച്ചു കൂട്ടുന്ന ചെയ്തികളുടെ ക്രൂരമുഖമായി ഇതിനെ ചിത്രീകരിക്കാനാണ് അവര്‍ ശ്രമിച്ചത്. ജബദ് അല്‍ നുസ്‌റയുടെ വാതില്‍ക്കല്‍ നടമാടിയ ക്രൂരതയുടെ ഉത്തരവാദി ആരാണ്? നുസ്‌റ എന്നത് ദയയുള്ള ശക്തിയാണോ?  റഷ്യയുടെ വിദേശകാര്യമന്ത്രി സെര്‍ജെയ് ലാവ്‌റോവിന്റെ മൂക്കിന് കീഴെ വെച്ച് ഇതേ സിറിയന്‍ ആണ്‍കുട്ടിയുടെ ഫോട്ടോയെ ക്രിസ്റ്റീനെ അമന്‍പൗര്‍ ‘കുത്തുന്നുണ്ട്’. മനുഷ്യത്വത്തിനെതിരെയുള്ള ക്രൂരതയെന്ന് പറഞ്ഞ് അവര്‍ വികാരാധീനയായി. ഈ ‘പൊള്ളിയ കുട്ടിയുടെ’ കഥ എങ്ങനെ സൃഷ്ടിച്ചെടുക്കപ്പെട്ടതാണെന്നുള്ള ഗ്രാഫിക് വിശദാംശങ്ങള്‍ അടങ്ങിയ വീഡിയോ യൂടൂബില്‍ കാണാന്‍ സാധിക്കും. ഏതൊരാള്‍ക്കും ഇത് യൂടൂബില്‍ ലഭ്യമാണ്. മറ്റൊരു അഭിമുഖത്തിനിടയില്‍ അമന്‍പൗര്‍ മേശയ്ക്കടിച്ചു കൊണ്ട് ഇങ്ങനെ പറഞ്ഞു-ആലെപ്പോയില്‍ നമ്മള്‍ മറ്റൊരു സ്രെബ്രിനിക്കയാണോ സൃഷ്ടിക്കാന്‍ പോകുന്നത്?

1995ല്‍ സ്രെബ്രേനിക്കയില്‍, സെര്‍ബിയന്‍ സൈന്യത്തിന്റെ ഇടപെടല്‍ മൂലം 8000 ബോസ്‌നിയന്‍ പുരുഷന്മാര്‍ തങ്ങളുടെ ഭാര്യമാരില്‍ നിന്നും കുട്ടികളില്‍ നിന്ന് വേര്‍പെടേണ്ടതായിവന്നു. അവര്‍ സൈന്യത്തിന്റെ പിടിയിലാവുകയും തോക്കിനിരയാവുകയും വലിയ കല്ലറകളില്‍ അടക്കപ്പെടുകയും ചെയ്തു. സമാധാന ശ്രമങ്ങള്‍ ഒരു വഴിക്ക് നടക്കുന്നതിന്റെ ഇടയിലായിരുന്നു ഇത്. ശരിയാണ്, എല്ലാ വശങ്ങളില്‍ നിന്നും സൃഷ്ടിക്കപ്പെടുന്ന ക്രൂരതകള്‍ക്ക് ആലെപ്പോ സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ്. സ്രെബ്രേനിക്കയുമായുള്ള താരതമ്യം എവിടെയാണ്?

(രാഷ്ട്രീയ, നയതന്ത്ര നിരൂപകനാണ് ലേഖകന്‍)

 

 

Comments

comments

Categories: FK Special