എച്ച്‌ഐവി പ്രതിരോധ മരുന്ന് കുത്തകാവകാശം: ഡോക്റ്റര്‍മാരും സംഘടനകളും ആശങ്കയില്‍

എച്ച്‌ഐവി പ്രതിരോധ മരുന്ന് കുത്തകാവകാശം:  ഡോക്റ്റര്‍മാരും സംഘടനകളും ആശങ്കയില്‍

എച്ച്‌ഐവി വൈറസ് പ്രതിരോധ മരുന്നായ ഡൊലൂറ്റ്ഗ്രാവിറിന്റെ വില്‍പ്പന ഒരു കമ്പനിയുടെ കുത്തകാവകാശമാക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് ഡോക്റ്റര്‍മാരും സന്നദ്ധ സംഘടനകളും രംഗത്ത്. കുത്തകാവകാശം നീക്കാന്‍ ഇടപെടണമെന്ന് കോംപെറ്റീഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യയോട് അവര്‍ ആവശ്യപ്പെട്ടു. ഗ്ലാസോസ്മിത്ത്‌ക്ലൈനിന്റെ വിവ് ഹെല്‍ത്ത്‌കെയറാണ് ട്രിവിക്കായ് ബ്രാന്‍ഡിനു കീഴില്‍ ഡൊലൂറ്റ്ഗ്രാവിര്‍ വില്‍ക്കുന്നത്. വിവ ഹെല്‍ത്ത്‌കെയറുമായുള്ള കരാര്‍ പ്രകാരം ഇന്ത്യന്‍ കമ്പനികളില്‍ എംക്യുയറിനു മാത്രമേ സ്വകാര്യ വിപണിയില്‍ ഡൊലൂറ്റ്ഗ്രാവിറിന്റെ വില്‍പ്പനാവകാശം ലഭിക്കൂ. ഇതു മത്സരാധിഷ്ഠിത വിപണിക്കെതിരാണെന്ന് ഡോക്റ്റര്‍മാരും സന്നദ്ധ സംഘടനകളും കുറ്റപ്പെടുത്തുന്നു. കഴിഞ്ഞമാസമാണ് ഡോലൂറ്റ്ഗ്രാവിറിന് ഇന്ത്യയില്‍ അനുമതി ലഭിച്ചത്.

Comments

comments

Categories: Life