9 ആപ്പ്‌സ്-ഗെയിംലോഫ്റ്റ് സഹകരണം

9 ആപ്പ്‌സ്-ഗെയിംലോഫ്റ്റ് സഹകരണം

 

ന്യുഡെല്‍ഹി: പ്രശസ്തമായ ഗെയിമുകള്‍ ഇന്ത്യയില്‍ വിതരണം ചെയ്യുകയെന്ന ഉദ്ദേശ്യത്തോടെ ചൈനീസ് ആലിബാബ ഗ്രൂപ്പിന്റെ ഭാഗമായ 9ആപ്പ്‌സ് ഡിജിറ്റല്‍ ആന്‍ഡ് സോഷ്യല്‍ ഗെയിം പബ്ലിഷര്‍മാരായ ഗെയിംലോഫ്റ്റുമായി സഹകരിക്കുന്നു. ഇതു വഴി ഗെയിംലോഫ്റ്റിന്റെ ഉപഭോക്താക്കള്‍ക്ക് ആസ്ഫാള്‍ട്ട നെട്രോ, റിയല്‍ ഫുട്‌ബോള്‍ 2016, ഡ്രാഗണ്‍ മാനിയ ലെജെന്റ്, ഡാന്‍ഗര്‍ ചാഷ് തുടങ്ങിയ ഗെയിമുകള്‍ 9 ആപ്പ് പ്ലാറ്റ്‌ഫോമില്‍ ആസ്വദിക്കാനാകും.

മുന്‍നിര ആന്‍ഡ്രോയിഡ് ആപ്പ് വിപണിയായ 9 ആപ്പിന് പ്രതിമാസം 250 ദശലക്ഷത്തിലധികം സജീവ ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. ഇന്‍ഡസ്ട്രിയിലെ രണ്ടു മുന്‍നിര കമ്പനികള്‍ തമ്മിലുള്ള പങ്കാളിത്തം ഗെയിമിംഗ് ഇന്‍ഡസ്ട്രി ആവാസവ്യവസ്ഥയെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കാന്‍ സഹായിക്കുമെന്ന് ഗെയിംലോഫ്റ്റ് ഇന്ത്യ കണ്‍ട്രി മാനേജര്‍ ആശിഷ് ഗുപ്ത അഭിപ്രായപ്പെട്ടു.

പ്രതിമാസം 140 ദശലക്ഷം സജീവ ഉപഭോക്താക്കളുള്ള ഗെയിംലോഫ്റ്റ് പരസ്യ ഉള്ളടക്കത്തോടു കൂടിയ മികച്ച ഗെയിമിംഗ് അനുഭവം സമ്മാനിച്ചുകൊണ്ട് അടുത്തിടെ മൊബീല്‍ അഡ്വടൈസിംഗ് സൊലൂഷന്‍സ് ആരംഭിച്ചിരുന്നു.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*