ഐഡിഎഫ്‌സി ആധാര്‍ പേ ലോഞ്ച് ചെയ്തു

ഐഡിഎഫ്‌സി ആധാര്‍  പേ ലോഞ്ച് ചെയ്തു

 

ന്യൂഡെല്‍ഹി: ഐഡിഎഫ്‌സി ബാങ്ക് ആധാര്‍ പേ എന്ന പേരില്‍ ആധാര്‍ ലിങ്ക്ഡ് കാഷ്‌ലെസ് മര്‍ച്ചന്റ് സൊലൂഷന്‍ ലോഞ്ച് ചെയ്തു. ഡിജിറ്റല്‍ പേയ്‌മെന്റിന് ചില്ലറ വില്‍പ്പനക്കാരെ സജ്ജമാക്കുന്ന സംവിധാനമാണിത്.
യുണിക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ), നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) എന്നിവയുമായി സഹകരിച്ചാണ് ഐഡിഎഫ്‌സി ബാങ്ക് ആധാര്‍ പേ പുറത്തിറക്കിയത്. ഈ സംവിധാന പ്രകാരം വ്യാപാരികളുടെ സ്മാര്‍ട്ട് ഫോണുകളില്‍ ആധാര്‍ പേ ലഭ്യമാക്കും. ഇ-കെൈവസിയിലൂടെ ഐഡിഎഫ്‌സി ബാങ്കില്‍ ചേരുന്ന വ്യാപാരികളുടെ സ്മാര്‍ട്ട് ഫോണിലേക്ക് ഒരു മണിക്കൂറിനുള്ളില്‍ ആധാര്‍ പേ ലിങ്ക് എസ്എംഎസായി എത്തും. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ആധാര്‍ പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം. തുടര്‍ന്ന് ഫോണിനെ എസ്ടിക്യൂസി സര്‍ട്ടിഫൈ ചെയ്ത ആധാര്‍ ബയോമെട്രിക് റീഡറുമായി കണക്റ്റ് ചെയ്ത് ഇടപാടിന് സജ്ജമാക്കും. ഉപഭോക്താവിന് കാര്‍ഡുകളോ മറ്റ് ആപ്ലിക്കേഷനുകളോ എക്കൗണ്ട് നമ്പറോ ഉപയോഗിക്കാതെ ഇടപാടു നടത്താന്‍ ആധാര്‍ പേ സഹായകരമാവും. വിരലടയാളമാണ് പാസ്‌വേര്‍ഡ്.
രാജ്യത്തുടനീളമുള്ള ദശലക്ഷക്കണക്കിന് വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുമായി പണരഹിത ഇടപാടുകള്‍ നടത്തുന്നതിന് ഐഡിഎഫ്‌സി ആധാര്‍ പേ ഉപകരിക്കും. സ്വന്തമായി മൊബീല്‍ഫോണ്‍ ഇല്ലാത്തവര്‍ക്കും ബാങ്ക് എക്കൗണ്ടില്‍ ആധാര്‍ ലിങ്ക് ചെയ്ത് ഡിജിറ്റല്‍ പേയ്‌മെന്റിലൂടെ ഇടപാടുകള്‍ നടത്താനാകുമെന്ന് ഐഡിഎഫ്‌സി ബാങ്ക് മാനേജിംഗ് ഡയറക്റ്റര്‍ രാജിവ് ലാല്‍ പറഞ്ഞു.
ഉപഭോക്താക്കള്‍ക്കും വ്യാപാരികള്‍ക്കും ഇടപാട് ഫീസും ഉണ്ടായിരിക്കില്ല. ലോഞ്ച് ചെയ്ത് മൂന്നു ദിവസത്തിനകം നൂറിലധികം ഔട്ട്‌ലെറ്റുകള്‍ ഐഡിഎഫ്‌സി ആധാര്‍ പേ ഉപയോഗിച്ചുതുടങ്ങിക്കഴിഞ്ഞു.

Comments

comments

Categories: Banking, Slider