ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിന്റെ 18 ശതമാനം ഓഹരികള്‍ യാന്‍മര്‍ സ്വന്തമാക്കി

ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിന്റെ 18 ശതമാനം ഓഹരികള്‍ യാന്‍മര്‍ സ്വന്തമാക്കി

മുംബൈ: ജാപ്പനീസ് ഡീസല്‍ എന്‍ജിന്‍ നിര്‍മ്മാതാക്കളായ യാന്‍മര്‍ സോനാലിക ബ്രാന്‍ഡ് ട്രാക്‌റ്റേഴിസിന്റെ നിര്‍മാതാക്കളായ ഇന്റര്‍ ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിന്റെ 18 ശതമാനം ഓഹരികള്‍ സ്വന്തമാക്കി. 1,600 കോടി രൂപയ്ക്കാണ് ഇടപാട് നടന്നത്. ഇതോടെ യാന്‍മറിന്റെ ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിലെ ഓഹരി പങ്കാളിത്തം 30 ശതമാനമായി വര്‍ധിച്ചു. ലോകത്തിലെ തന്നെ ഏറ്റവും വലിയ പ്രൈവറ്റ് ഇക്വിറ്റി ഫണ്ടായ ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പ് കൈവശം വച്ചിരിക്കുന്ന ഓഹരികളാണ് യാന്‍മര്‍ വാങ്ങിയത്. ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സിന്റെ ആദ്യ നിക്ഷേപകരിലൊരാളായ യാന്‍മര്‍ 2005ല്‍ 200 കോടി രൂപയാണ് സ്ഥാപനത്തില്‍ നിക്ഷേപം നടത്തിയിരുന്നത്

ഇന്ത്യയിലെ കൃഷിയുമായി ബന്ധപ്പെട്ട മേഖലയിലെ ഏറ്റവും വലുതും രണ്ടാമത്തെതുമാണ് യാന്‍മറിന്റെ നിക്ഷേപം. കഴിഞ്ഞ ജൂണ്‍മാസത്തില്‍ സുമിറ്റോമോ കെമിക്കല്‍സ് എക്‌സര്‍ കോര്‍പ് കെയറിന്റെ ഓഹരികള്‍ 1,386 കോടി രൂപയ്ക്ക് ഏറ്റെടുത്തിരുന്നു. രാജ്യത്തെ ട്രാക്റ്റര്‍ വിപണിയില്‍ ഏറ്റവും വലിയ മൂന്നാമത്തെ ട്രാക്റ്റര്‍ നിര്‍മാതാക്കളാണ് സോനാലിക. ഈ സാമ്പത്തിക വര്‍ഷം ആദ്യ എട്ടുമാസത്തിനുള്ളില്‍ ദേശീയ അന്താരാഷ്ട്ര വിപണികളിലായി 50,000 ട്രാക്റ്ററുകളാണ് വിറ്റുപോയത്. 2020 ആകുന്നതോടെ 1,200 കോടിയുടെ ലാഭം നേടാനാണ് ഇന്റര്‍നാഷണല്‍ ട്രാക്‌റ്റേഴ്‌സ് ലക്ഷ്യമിടുന്നത്.

Comments

comments

Categories: Branding