ബില്ല്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിട്ട് വേള്‍പൂള്‍

ബില്ല്യണ്‍ ഡോളര്‍ വരുമാനം  ലക്ഷ്യമിട്ട് വേള്‍പൂള്‍

ന്യൂഡെല്‍ഹി: ഗൃഹോപകരണ നിര്‍മാതാക്കളായ വേള്‍പൂള്‍ 2020 ഓടെ ഇന്ത്യയില്‍ നിന്ന് ഒരു ബില്ല്യണ്‍ ഡോളര്‍ വരുമാനം ലക്ഷ്യമിടുന്നു. വേള്‍പൂള്‍ ഇന്ത്യ മാനേജിംഗ് ഡയറക്റ്റര്‍ സുനില്‍ ഡിക്രൂസ് വ്യക്തമാക്കിയതാണ് ഇക്കാര്യം.

വേള്‍പൂള്‍ മികച്ച വളര്‍ച്ച നേടിയ വിപണിയാണ് ഇന്ത്യ. കമ്പനി പ്രവര്‍ത്തിക്കുന്ന മേഖലകളില്‍ ഇവിടെ നിരവധി അവസരങ്ങളുണ്ടെന്ന് സുനില്‍ ഡിക്രൂസ് പറഞ്ഞു.
2015-16 സാമ്പത്തിക വര്‍ഷത്തില്‍ വേള്‍പൂള്‍ 3,488 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തിയിരുന്നു. കിച്ചന്‍ എയ്ഡ് എന്ന ബ്രാന്‍ഡിന് കീഴില്‍ വേള്‍പൂള്‍ അടുത്തിടെ ഇന്ത്യയില്‍ അടുക്കള ഉപകരണങ്ങളുടെ പ്രീമിയം നിര ലോഞ്ച് ചെയ്തു. റഫ്രിജറേറ്റര്‍, വാഷര്‍ വിഭാഗത്തില്‍ വിപുലീകരണത്തിനും ശ്രമിക്കുന്നുണ്ടെന്ന് ഡിക്രൂസ് ചൂണ്ടിക്കാട്ടി.
വാട്ടര്‍, എയര്‍ കണ്ടീഷണര്‍, പാചക ഉപകരണങ്ങള്‍ നിര്‍മിച്ച് നാലു വര്‍ഷത്തിനുള്ളില്‍ വരുമാനം നിലവിലെ 10 ശതമാനത്തില്‍ നിന്ന് 20 ശതമാനമാക്കി വളര്‍ച്ച നേടാനാകുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം പദ്ധതി നടത്തിപ്പിന് കമ്പനി ഏഴു കോടി രൂപ വിനിയോഗിച്ചു. നടപ്പു സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25 ശതമാനം ഉയര്‍ത്താനാണ് നീക്കമെന്നും ഡിക്രൂസ് കൂട്ടിച്ചേര്‍ത്തു.
നിലവില്‍ യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉപകരണങ്ങളാണ് വേള്‍പൂള്‍ ഇന്ത്യയില്‍ വിറ്റഴിക്കുന്നത്. ഈ സാഹചര്യത്തില്‍ രാജ്യത്തെ ഫാക്റ്ററികളിലെ ശേഷി ഉയര്‍ത്താനും കമ്പനി ശ്രമിച്ചുവരുന്നു. ഫരീദാബാദ്, പൂനെ, പുതുച്ചേരി എന്നിവിടങ്ങളില്‍ വേള്‍പൂള്‍ പ്ലാന്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

Comments

comments

Categories: Branding