അണ്‍ലിമിറ്റഡ് എന്റര്‍ടെയ്ന്‍മെന്റ് ലഭ്യമാക്കാന്‍ വോഡഫോണ്‍ പ്ലേയും ഇറോസ് നൗവും കൈകോര്‍ക്കുന്നു

അണ്‍ലിമിറ്റഡ് എന്റര്‍ടെയ്ന്‍മെന്റ് ലഭ്യമാക്കാന്‍ വോഡഫോണ്‍ പ്ലേയും ഇറോസ് നൗവും കൈകോര്‍ക്കുന്നു

കൊച്ചി: ലൈവ് ടിവി, സംഗീതം, സിനിമ എന്നിവ ലഭ്യമാക്കുന്ന വോഡഫോണ്‍ പ്ലേയും ഇറോസ് ഇന്റര്‍നാഷണലിന്റെ ബോളിവുഡ് എന്റര്‍ടെയ്ന്‍മെന്റ് പ്ലാറ്റ്‌ഫോമായ ഇറോസ് നൗവും ചേര്‍ന്ന് ഉപഭോക്താക്കള്‍ക്കു സിനിമ ഡൗണ്‍ ലോഡ് ചെയ്യാനുള്ള സംവിധാനമൊരുക്കി. ഇതുവഴി വോഡഫോണ്‍ പ്ലേ വരിക്കാര്‍ക്ക് പതിനായിരത്തിലധികം ബോളിവുഡ്, മറ്റ് പ്രാദേശിക സിനിമകള്‍ കാണുവാന്‍ അവസരമൊരുങ്ങുകയാണ്.

പങ്കാളിത്തത്തോടെ വോഡഫോണ്‍ പ്ലേ പതിന്നാലായിരത്തിലധികം സിനിമകളാണ് ഈ പ്‌ളാറ്റ്‌ഫോമില്‍ സജ്ജമാക്കുന്നത്. വോഡഫോണ്‍ പ്ലേയുടെ കാഴ്ചക്കാര്‍ക്ക് ലൈവ് ടിവി ചാനല്‍ ആസ്വദിക്കുകയും, അവരവരുടെ സൗകര്യമനുസരിച്ച് കഴിഞ്ഞ ഒരുമണിക്കൂര്‍ നേരത്തെ ലൈവ് ടിവി ഷോ കാഴ്ചയ്ക്കായി തെരഞ്ഞെടുക്കാം. ഇതൊടൊപ്പം മിനി പ്ലേയര്‍ സംവിധാനവും വോഡഫോണ്‍ പ്ലേ ആപ് ഒരുക്കിയിട്ടുണ്ട്. ടിവി കണ്ടുകൊണ്ടിരിക്കുമ്പോള്‍തന്നെ മറ്റു പരിപാടികള്‍ സേര്‍ച്ച് ചെയ്യാനുള്ള സംവിധാനമാണിത്.
വിനോദത്തിന്റെ ഏകജാലകം വാഗ്ദാനം ചെയ്യുന്ന വോഡഫോണ്‍ പ്ലേയുടെ ഡൗണ്‍ലോഡുകള്‍ ആപ്പിള്‍സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവയില്‍നിന്നു ഇതിനകം ഒരു ദശലക്ഷം കവിഞ്ഞു. വോഡഫോണ്‍ പ്ലേ ആദ്യമായി ഉപയോഗിക്കുന്നവര്‍ക്ക് 400 എംബി ഡേറ്റ് സൗജന്യമായി ലഭിക്കും. ഇപ്പോള്‍ ഈ സേവനം എല്ലാ ഉപഭോക്താക്കള്‍ക്കും സൗജന്യമാണ്.

”ഇറോസുമായുള്ള കൂട്ടുകെട്ടിലൂടെ മേന്മയുള്ള ദൃശ്യാനുഭവമാണ് വോഡഫോണ്‍ പ്ലേ ഒരുക്കുന്നത്,” വോഡഫോണ്‍ ഇന്ത്യയുടെ വാസ് ആന്‍ഡ് കണ്ടെന്റ് നാഷണല്‍ ഹെഡ് ദീപങ്കര്‍ ഘോഷാല്‍ പറഞ്ഞു. ആപ്പിള്‍ ആപ്പ് സ്റ്റോര്‍, ഗൂഗിള്‍ പ്ലേ എന്നിവയില്‍നിന്നു നേരിട്ടു സ്മാര്‍ട്ട്‌ഫോണിലേക്കു വോഡഫോണ്‍ പ്ലേ ആപ് ഡൗണ്‍ലോഡ് ചെയ്യാം. അല്ലെങ്കില്‍ ‘PLAY’ ടു 199 എന്ന നമ്പറിലേക്ക് എസ്എംഎസ് അയച്ചാല്‍ മതിയാകും.

Comments

comments

Categories: Branding