യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയിലേക്ക്

യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയിലേക്ക്

 
ഫോണിക്‌സ്: കാലിഫോര്‍ണിയയില്‍ നിരോധനം നേരിട്ടതിനുശേഷം സെല്‍ഫ് ഡ്രൈവിംഗ് കാര്‍ അരിസോണയുടെ നിരത്തിലിറക്കുമെന്ന് യുബര്‍ അറിയിച്ചു. അരിസോണ സ്‌റ്റേറ്റ് ഗവര്‍ണര്‍ ഡഗ് ഡുസെ യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ അരിസോണയിലേക്ക് സ്വാഗതം ചെയ്തിട്ടുമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്ന് വരുന്ന സെല്‍ഫ് ഡ്രൈവിംഗ് ട്രക്കിലായിരിക്കും യുബര്‍ സെല്‍ഫ് ഡ്രവൈിംഗ് കാറുകള്‍ അരിസോണയിലെത്തുക.അരിസോണയില്‍ എപ്പോഴാണ് കാറുകള്‍ പരീക്ഷിക്കുന്നത്, എത്ര വാഹനങ്ങളാണ് അരിസോണയിലെത്തുന്നത് എന്നിവയെക്കുറിച്ച് കമ്പനി പ്രതികരിച്ചിട്ടില്ല.

ആവശ്യമായ പെര്‍മിറ്റുകള്‍ ലഭിക്കാതിരുന്നതിനാല്‍ യുബര്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകളെ കാലിഫോര്‍ണിയ നിരത്തിലിറക്കാന്‍ കാലിഫോര്‍ണിയ മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്ട്‌മെന്റ് അനുവദിച്ചിരുന്നില്ല. കാറനുള്ളില്‍ തന്നെയുള്ള ഒരു വ്യക്തിയുടെ നിരന്തരമായ നിരീക്ഷണം ആവശ്യമുള്ളതിനാല്‍ സെല്‍ഫ് ഡ്രൈവിംഗ് കാറുകള്‍ക്ക് ഡിപ്പാര്‍ട്ട്‌മെന്റ് നിര്‍ദ്ദേശിക്കുന്ന പെര്‍മിറ്റ് ആവശ്യമില്ലെന്നായിരുന്നു യുബറിന്റെ വാദം. 16 സെല്‍ഫ് ഡ്രൈവിംഗ് കാറുകളാണ് യുബര്‍ കാലിഫോര്‍ണിയയില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. സാന്‍ഫ്രാന്‍സിസ്‌കോ യിലായിരിക്കും യുബറിന്റെ സെല്‍ഫ് ഡ്രൈവിംഗ് കാറുകളുടെ രണ്ടാമത്തെ പരീക്ഷണം നടക്കുക.

Comments

comments

Categories: Branding