ടൊയോട്ട കിര്‍ലോസ്‌ക്കറിന് നാഷണല്‍ എക്‌സ്‌പോര്‍ട്ടര്‍ അവാര്‍ഡ്

ടൊയോട്ട കിര്‍ലോസ്‌ക്കറിന് നാഷണല്‍ എക്‌സ്‌പോര്‍ട്ടര്‍ അവാര്‍ഡ്

ബെംഗളൂരു: ജപ്പാനീസ് വാഹന നിര്‍മാതാക്കളായ ടൊയോട്ടയുടെ ഇന്ത്യന്‍ സബ്‌സിഡിയറി ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സിന് എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് എക്‌സലന്‍സ് നാഷണല്‍ അവാര്‍ഡ് ലഭിച്ചു. മര്‍ച്ചന്റ് എക്‌സ്‌പോര്‍ട്ടര്‍ എന്ന നിലയില്‍ കമ്പനിയുടെ മികച്ച പ്രകടനമാണ് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ മോട്ടോഴ്‌സിനെ പുരസ്‌കാരത്തിനര്‍ഹരാക്കിയത്. 2014-15 വര്‍ഷത്തെ എന്‍ജിനീയറിംഗ് എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ ടോപ് എക്‌സ്‌പോര്‍ട്ടര്‍ അവാര്‍ഡും ഈയടുത്ത് ടൊയോട്ട കിര്‍ലോസ്‌ക്കര്‍ സ്വന്തമാക്കിയിരുന്നു.
ഡെല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര റെയ്ല്‍വേ മന്ത്രി സുരേഷ് പ്രഭാകര്‍ പ്രഭുവില്‍ നിന്ന് കമ്പനി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സന്ദീപ് ഭഗത് പുരസ്‌കാരം ഏറ്റവുവാങ്ങി.
കര്‍ണാടകയിലുള്ള ബിദാദി പ്ലാന്റില്‍ നിന്നും എത്തിയോസ്, എത്തിയോസ് ലിവ എന്നീ മോഡലുകളുടെ കംപ്ലീറ്റ്‌ലി ബില്‍ഡ് അപ്പ് യൂണിറ്റുകള്‍ തായ്‌ലന്‍ഡ്, ബ്രസീല്‍, ഫിലിപ്പെയ്ന്‍സ്, അര്‍ജന്റീന, ദക്ഷിണാഫ്രീക്ക എന്നീ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുണ്ട്.

Comments

comments

Categories: Auto