ഇസ്രയേലി സ്റ്റാര്‍ട്ടപ്പ് സിമാജിനെ സ്‌നാപ്ചാറ്റ് സ്വന്തമാക്കി

ഇസ്രയേലി സ്റ്റാര്‍ട്ടപ്പ് സിമാജിനെ സ്‌നാപ്ചാറ്റ് സ്വന്തമാക്കി

 

ജറുസലേം: ഇമേജ് മെസേജിംഗ് ആന്‍ഡ് മള്‍ട്ടിമീഡിയ മൊബീല്‍ ആപ്ലിക്കേഷനായ സ്‌നാപ്ചാറ്റ് ഇസ്രയേലി സ്റ്റാര്‍ട്ടപ്പായ സിമാജിനെ സ്വന്തമാക്കി. സ്‌നാപ്ചാറ്റിന്റെ ഇസ്രയേലിലെ ആദ്യത്തെ എറ്റെടുക്കലിന് 30-40 ദശലക്ഷത്തിനിടയില്‍ മൂല്യമുള്ളതായാണ് അറിയുന്നത്. ഉപഭോക്താവിന് തങ്ങള്‍ പര്‍ച്ചേസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന ഉല്‍പ്പന്നങ്ങള്‍ സാങ്കല്‍പികമായി ഉപയോഗിച്ച് നോക്കാന്‍ സഹായിക്കുന്ന ഓഗുമെന്റഡ് റിയാലിറ്റി പ്ലാറ്റ്‌ഫോമാണ് സിമാജിന്‍.

ഇസ്രയേലില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് സെന്റര്‍ ആരംഭിക്കാനുള്ള സ്‌നാപ്ചാറ്റ് പദ്ധതിക്ക് ഏറ്റെടുക്കല്‍ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. ജീവനക്കാരുടെ എണ്ണം വര്‍ധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്. നിലവില്‍ 20 ജീവനക്കാരാണ് സ്‌നാപ്ചാറ്റിനുള്ളത്. സിമാജിനിന്റെ ടെക്‌നോളജിയേക്കാള്‍ കൂടുതലായി നൈപുണ്യമുള്ള ജീവനക്കാരാണ് സ്‌സ്‌നാപ്ചാറ്റിനെ ഇടപാടിന് പ്രേരിപ്പിച്ചതെന്നാണ് കാള്‍കാലിസ്റ്റ് ഫിനാന്‍ഷ്യല്‍ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്യുന്നത്.

കംപ്യൂട്ടര്‍, ഇമേജിംഗ് പ്രോസസിംഗ് എന്നീ മേഖലകളിലെ വിദഗ്ധരായ ഒഴി ഇഗ്രി, അവ്രാഹാം നീര്‍ ഡൗബ്, യോനി നിവോ എന്നിവര്‍ ചേര്‍ന്ന് നാലു വര്‍ഷം മുമ്പാണ് സിമാജിന്‍ ആരംഭിക്കുന്നത്. ദക്ഷിണ കാലിഫോര്‍ണിയയിലെ ഫര്‍ണിച്ചര്‍ സ്റ്റോറായ ജെറോംസ്, യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡിജിറ്റല്‍ റീട്ടെയ്ല്‍മാരായ ഷെപ്പ് ഡയറക്റ്റ്, കൊക്കക്കോള എന്നിവരുമായി സിമാജിന് സഹകരണമുണ്ട്. സിമാജിനിന്റെ ക്ലൗഡ് അധിഷ്ഠിത മൊബീല്‍ പ്ലാറ്റ്‌ഫോം വെബ്‌സൈറ്റുകളെയും മൊബീല്‍ ആപ്പുകളെയും കൂടുതല്‍ വളര്‍ത്താനും ഓണ്‍ലൈന്‍ കോണ്‍വെര്‍സേഷന്‍ നിരക്കും ഇന്‍-സ്‌റ്റോര്‍ വില്‍പ്പനയും വര്‍ധിപ്പിക്കുന്നതിനും സഹായിക്കുന്നുണ്ട്.

പ്രാരംഭഘട്ട നിക്ഷേപസമാഹരണത്തില്‍ ഐവെഞ്ച്വേഴ്‌സ് എഷ്യ, ഔവര്‍ ക്ലൗഡ്, പ്ലസ് വെഞ്ച്വേഴ്‌സ് എന്നിവരില്‍ നിന്ന് സിമാജിന്‍ നിക്ഷേപം സ്വീകിരിച്ചിരുന്നു.

സ്‌നാപ്ചാറ്റ് ഐപിഒ മാര്‍ച്ച് ആദ്യത്തോടെ നടക്കുമെന്നും സൂചനകളുണ്ട്. അടുത്തിടൈ സ്‌നാപ് ഇന്‍ക് എന്ന് റീബ്രാന്‍ഡ് ചെയ്ത സ്‌നാപ്ചാറ്റ് ആഡ്‌ടെക് കമ്പനിയായ ഫ്‌ളിറ്റ്, മൊബീല്‍ സെര്‍ച്ച് ആപ്പായ വര്‍ബ്, കംപ്യൂട്ടര്‍ വിഷന്‍ സ്റ്റാര്‍ട്ടപ്പായ സീന്‍, ഉമോദി നിര്‍മാതാക്കളായ ബിറ്റ് സ്ട്രിപ് തുടങ്ങി ആറോളം സ്റ്റാര്‍ട്ടപ്പുകളെ ഏറ്റെടുത്തിട്ടുണ്ട്.

Comments

comments

Categories: Branding

Write a Comment

Your e-mail address will not be published.
Required fields are marked*