വില കുറയുമെന്ന് പ്രതീക്ഷ: പ്രോപ്പര്‍ട്ടി വില്‍പ്പന കുറയും

വില കുറയുമെന്ന് പ്രതീക്ഷ: പ്രോപ്പര്‍ട്ടി വില്‍പ്പന കുറയും

 

മുംബൈ: നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ റിയല്‍ എസ്‌റ്റേറ്റ് വിപണിയില്‍ ഉപഭോക്താക്കള്‍ വിലകുറയുമെന്ന് പ്രതീക്ഷിച്ച് ഇടപാടുകള്‍ മാറ്റിവെച്ചാല്‍ പ്രോപ്പര്‍ട്ടി വില്‍പ്പനയില്‍ ഗണ്യമായ കുറവുണ്ടാക്കുമെന്ന് വിദഗ്ധര്‍. തിരിച്ചടി നേരിടുന്ന റിയല്‍റ്റി വിപണിയില്‍ നോട്ട് അസാധുവാക്കല്‍ തീരുമാനം പ്രഖ്യാപിച്ചത് മുതല്‍ ഭവന വായ്പാ കമ്പനികള്‍ക്ക് തിരിച്ചടിയായിട്ടുണ്ട്. ഭവന വായ്പയില്‍ പകുതി ശതമാനം കുറവാണ് നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ച നവംബര്‍ എട്ട് മുതല്‍ ഇതുവരെ രേഖപ്പെടുത്തിയിരിക്കുന്നത്.
ഉപഭോക്തൃ വികാരം പ്രോപ്പര്‍ട്ടി വിലയില്‍ കുറവുണ്ടാകുമെന്നാണ്. എന്നാല്‍ ഇത് വരും മാസങ്ങളില്‍ ഭവന വില്‍പ്പനയ്ക്ക് തിരിച്ചടിയാവുകയും വളര്‍ച്ച കുറയ്ക്കുകയും ചെയ്യുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.
നോട്ട് അസാധുവാക്കലുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ആരായുന്നതിനായി 81ഓളം ഹൗസിംഗ് ഫിനാന്‍സ് കമ്പനികളുമായി കഴിഞ്ഞ മൂന്നാഴ്ചകളിലായി നാഷണല്‍ ഹൗസിംഗ് ബോര്‍ഡ് മൂന്ന് യോഗങ്ങളാണ് ഡെല്‍ഹി, മുംബൈ, ചെന്നൈ എന്നിവടങ്ങളിലായി ചേര്‍ന്നത്. കേന്ദ്ര സര്‍ക്കാരിന്റെ എല്ലാവര്‍ക്കും വീട് പദ്ധതിക്ക് ഈ മേഖല നേരിടുന്ന വെല്ലുവിളികളും അവസരങ്ങളും ഈ യോഗത്തില്‍ ചര്‍ച്ച ചെയ്തുവെന്ന് നാഷണല്‍ ഹൗസിംഗ് ബോര്‍ഡ് സിഇഒ രാം കല്യാണ രാമന്‍ വ്യക്തമാക്കി.
അതേസമയം, ഈ മേഖലയിലുള്ള വെല്ലുവിളികളെ കുറിച്ച് കൂടുതല്‍ വിശദീകരണം അദ്ദേഹം നല്‍കിയിട്ടില്ല. പ്രോപ്പര്‍ട്ടി വില കുറയുമെന്ന ഉപഭോക്തൃ വികാരം വര്‍ധിക്കുന്നതിനുള്ള പരിഹാരം കാണുന്നതിന് സര്‍ക്കാര്‍ ശ്രമിക്കണമെന്ന് ഈ മേഖലയിലുള്ള കമ്പനികള്‍ ആവശ്യപ്പെട്ടതായി സൂചനയുണ്ട്. വാടക വരുമാനം, പണയ വായ്പ എന്നിവയ്ക്ക് 3.5 ശതമാനം വരെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്‍ വീട് വാങ്ങുന്നത് വില കുറയുമെന്ന പ്രതീക്ഷയില്‍ മാറ്റിവെക്കുന്നതാണ് ഭവന വായ്പകള്‍ കുറയുന്നതിന് മുഖ്യകാരണമായി ഇത്തരം സേവനങ്ങള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യം നാഷണല്‍ ഹൗസിംഗ് ബോര്‍ഡ് എത്രയും പെട്ടെന്ന് പരിഹരിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു.

Comments

comments

Categories: Business & Economy