ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവന്‍ മെസ്സിയെന്ന് ഗ്വാര്‍ഡിയോള

ക്രിസ്റ്റ്യാനോയേക്കാള്‍ മികച്ചവന്‍ മെസ്സിയെന്ന് ഗ്വാര്‍ഡിയോള

 

ലണ്ടന്‍: പോര്‍ചുഗല്‍ സൂപ്പര്‍ ഫൂട്‌ബോളര്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേക്കാള്‍ മികച്ച താരം അര്‍ജന്റീനയുടെ ലയണല്‍ മെസ്സിയാണെന്ന് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബായ മാഞ്ചസ്റ്റര്‍ സിറ്റിയുടെ പരിശീലകന്‍ പെപ് ഗ്വാര്‍ഡിയോള. ചാമ്പ്യന്‍സ് ലീഗ്, യൂറോ കപ്പ് വിജയങ്ങളിലൂടെ ബാലന്‍ ഡി ഓര്‍ പുരസ്‌കാരത്തിന് അര്‍ഹനായ റൊണാള്‍ഡോ ചില കാര്യങ്ങളില്‍ മെസ്സിയുടെ മികവിനൊപ്പമെത്തില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്.

ലയണല്‍ മെസ്സിക്ക് ഓരോയിടത്തും കളിക്കേണ്ട രീതിയും സ്‌കോര്‍ ചെയ്യേണ്ട വിധവും നന്നായി അറിയാമെന്നറിയിച്ച പെപ് ഗ്വാര്‍ഡിയോള സഹതാരങ്ങളെ കളിപ്പിക്കാനും അദ്ദേഹം മിടുക്കനാണെന്നും കൂട്ടിച്ചേര്‍ത്തു. മെസ്സിയെ താന്‍ മറ്റൊരു തലത്തിലാണ് കാണുന്നതെന്നും ഗ്വാര്‍ഡിയോള വ്യക്തമാക്കി. അതേസമയം, ബാലന്‍ ഡി ഓര്‍ പുരസ്‌കാരം നേടിയ ക്രിസ്റ്റ്യാനോയ്ക്ക് പെപ് ഗ്വാര്‍ഡിയോള അഭിനന്ദനങ്ങളും അറിയിച്ചു.

Comments

comments

Categories: Sports