അഞ്ച് മില്യണ്‍ വ്യാപാരികളെ നേടുമെന്ന് പേടിഎം

അഞ്ച് മില്യണ്‍ വ്യാപാരികളെ നേടുമെന്ന് പേടിഎം

 
ന്യൂഡെല്‍ഹി: അടുത്ത വര്‍ഷത്തോടെ അഞ്ച് മില്യണ്‍ വ്യാപാരികളെ ഡിജിറ്റല്‍ പേമെന്റ് ഉപയോഗപ്പെടുത്തുന്നതിലേക്ക് എത്തിക്കാന്‍ സാധിക്കുമെന്ന് മൊബീല്‍ പേമെന്റ് ആന്‍ഡ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ പേടിഎം. ഉപഭോക്താക്കള്‍ക്കിടയിലും വ്യാപാരികള്‍ക്കിടയിലും പേടിഎം വാലറ്റ് ഉപയോഗം വര്‍ധിപ്പിക്കുന്നതിനു വേണ്ടിയും സുരക്ഷ ഉറപ്പുവരുത്തുന്നതിനു വേണ്ടിയും നിരവധി പുതിയ ഫീച്ചറുകളും പേടിഎം അവതരിപ്പിച്ചു.

പേടിഎം പേമെന്റ് സംവിധാനം ഉപയോഗപ്പെടുത്തുന്ന വ്യാപാരികളെ അവരുടെ വിതരണക്കാരുമായി ബിസിസ് നടത്താന്‍ സഹായിക്കുന്നതിനായി വിതരണ ശൃംഖലകളുമായി ചേര്‍ന്നും കമ്പനി പ്രവര്‍ത്തനമാരംഭിച്ചിട്ടുണ്ട്. പേടിഎമ്മിന്റെ ഫീല്‍ഡ് അംഗങ്ങള്‍ പേടിഎം ഉപഭോക്താക്കളായിട്ടുള്ള വ്യാപാരികള്‍ക്ക് പേമെന്റ് സംവിധാനവുമായി ബന്ധപ്പെട്ട് ബോധവല്‍ക്കരണം നല്‍കുന്നുണ്ട്. റീട്ടെയ്‌ലര്‍മാര്‍ക്ക് അവരുടെ വിതരണക്കാര്‍ക്കുള്ള പേമെന്റ് ഡിജിറ്റല്‍ സംവിധാനത്തിലൂടെ നടത്തണമെങ്കില്‍ ഈ ബോധവല്‍ക്കരണം ആവശ്യമാണെന്നും അതിനു വേണ്ടിയുള്ള കൂട്ടായ ശ്രമത്തിലാണ് കമ്പനിയെന്നും പേടിഎം ഉപാധ്യക്ഷ സുധന്‍ഷു ഗുപ്ത പറഞ്ഞു.

രാജ്യത്തെ ജനങ്ങളെ പേടിഎം ഉപയോഗിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി കഴിഞ്ഞ 45 ദിവസത്തിനിടയ്ക്ക് നിരവധി ഫീച്ചറുകളാണ് കമ്പനി അവതരിപ്പിച്ചിട്ടുള്ളത്. ഹിന്ദി, തമിഴ്, തെലുങ്ക്, ഗുജറാത്തി, ബംഗാളി, മലയാളം, ഒറിയ, പഞ്ചാബി തുടങ്ങിയ ഭാഷകളില്‍ നിലവില്‍ ആപ്പ് ലഭ്യമാണ്. ആപ്പ് സെക്യൂരിറ്റി പാസ്‌വേര്‍ഡ് ഉള്‍പ്പെടെ സുരക്ഷ ലഭ്യമാക്കുന്ന ഫീച്ചറുകളും പേടിഎം അവതരിപ്പിച്ചിട്ടുണ്ട്. ഫീച്ചര്‍ ഫോണ്‍ ഉപഭോക്താക്കളെ പേടിഎം സേവനം ഉപയോഗപ്പെടുത്തുന്നതിന് സഹായിക്കാന്‍ ടോള്‍ ഫ്രീ നമ്പറും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

ഈയാഴ്ച ആദ്യം 100 പേരടങ്ങുന്ന വ്യാപാരി ഹെല്‍പ്പ് ഡെസ്‌കും പേടിഎം പ്രഖ്യാപിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഡിജിറ്റല്‍ പേമെന്റ് ഉപയോഗപ്പെടുത്തുന്ന വ്യാപാരികള്‍ക്ക് ബോധവല്‍ക്കരണം നല്‍കാന്‍ 50 കോടി രൂപയുടെ നിക്ഷേപം നടത്തുമെന്നും കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യയെ കറന്‍സിരഹിത സമ്പദ് വ്യവസ്ഥയിലേക്ക് നയിക്കുന്നതിനു വേണ്ടി വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച് ബോധവല്‍ക്കരണ ക്യാംപുകളും കമ്പനി നടത്തുന്നുണ്ട്. സ്‌കൂള്‍, കോളെജ്, ഗ്രാമപഞ്ചായത്ത് എന്നീയിടങ്ങള്‍ കേന്ദ്രീകരിച്ച് ശില്‍പ്പശാലകളും പേടിഎം സംഘടിപ്പിക്കുന്നുണ്ട്.

Comments

comments

Categories: Slider, Top Stories

Related Articles