ഇന്ധന വിലക്കയറ്റം: സിമന്റ് നിര്‍മാതാക്കള്‍ക്ക് സമ്മര്‍ദ്ദം

ഇന്ധന വിലക്കയറ്റം: സിമന്റ് നിര്‍മാതാക്കള്‍ക്ക് സമ്മര്‍ദ്ദം

കൊല്‍ക്കത്ത: കല്‍ക്കരി, പെറ്റകോക്ക് എന്നിവയുടെ ഇറക്കുമതിക്കുണ്ടാകുന്ന വില വര്‍ധിക്കുന്നത് സിമന്റ് നിര്‍മാതാക്കള്‍ക്ക് സമ്മര്‍ദ്ദമുണ്ടാക്കുന്നു. നോട്ട് അസാധുവാക്കല്‍ തീരുമാനത്തോടെ കനത്ത തിരിച്ചടി നേരിടുന്ന ഈ കമ്പനികള്‍ക്ക് ഇവയുടെ വില വര്‍ധിക്കുന്നത് കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാക്കുന്നതായി കമ്പനികള്‍ വ്യക്തമാക്കുന്നു.
ഉല്‍പ്പാദന ചെലവ് വര്‍ധിക്കുന്നതിനനുസരിച്ച് വിലയില്‍ വര്‍ധനയുണ്ടാകുന്നില്ല. മറിച്ച് നോട്ട് നിരോധനത്തോടെ വിലയില്‍ കാര്യമായ ഇടിവാണ് വിപണിയില്‍ സിമന്റിന് രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. തെക്കന്‍ പശ്ചിമ വിപണികളില്‍ വിലയില്‍ കുറവുണ്ടാവുകയും പ്രത്യേകിച്ച് വോളിയം വളര്‍ച്ച പ്രതികൂലമായി എല്ലാ പ്രദേശങ്ങളിലും ബാധിച്ചതായി പ്രമുഖ റേറ്റിംഗ് ഏജന്‍സി ഇക്ര വ്യക്തമാക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബര്‍ മുതല്‍ നവംബര്‍ വരെയുള്ള കാലയളവില്‍ ദക്ഷിണേന്ത്യന്‍ വിപണിയിലുള്ള സിമന്റ് വില 30 രൂപയോളം കുറഞ്ഞ് ഒരു ബാഗിന് 300 രൂപ എന്ന തോതിലെത്തിയിട്ടുണ്ട്. അതേസമയം, വെസ്‌റ്റേണ്‍ വിപണിയില്‍ ബാഗിന് 15 രൂപയോളം വര്‍ധിച്ച് 265 രൂപയായിട്ടുണ്ട്.
എസ്ആന്‍ഡ്പി ഗ്ലോബല്‍ പാറ്റ്‌സ് തയാറാക്കിയ രേഖകള്‍ അനുസരിച്ച് കഴിഞ്ഞ ജൂലൈ മുതല്‍ ഡിസംബര്‍ വരെയുള്ള കാലയളവില്‍ പെറ്റ്‌കോക്ക് വിലയില്‍ 37 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു ടണ്ണിന് 95.72 ഡോളര്‍. അതേസമയം ഇറക്കുമതി ചെയ്യുന്നത കല്‍ക്കരിക്ക് മില്ല്യണ്‍ ടണ്ണിന് 52 ഡോളര്‍ ആയിരുന്നെങ്കില്‍ ഈ മാസം 19ന് 71.19 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഓയില്‍ റിഫൈനിംഗിലെ ഉപ ഉല്‍പ്പന്നങ്ങളാണ് ഇവ രണ്ടും.
ഇന്ത്യയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതും അമേരിക്കയിലുള്ള റിഫൈനറികളില്‍ മെയിന്റനന്‍സ് നടക്കുന്നതുമാണ് ഇവയുടെ വിലയില്‍ ഇത്ര വര്‍ധന രേഖപ്പടെത്താന്‍ കാരണമായിട്ടുള്ളതെന്ന് എസ്ആന്‍ഡ്പി ഗ്ലോബല്‍ പ്ലാറ്റ്‌സ് മാനേജിംഗ് എഡിറ്റര്‍ ദീപക് കണ്ണന്‍ വ്യക്തമാക്കുന്നു.
ഇന്ധന വിലയിലുണ്ടായ വര്‍ധന സിമന്റ് നിര്‍മാതാക്കളുടെ 40 ശതമാനം ഉല്‍പ്പാദന ചെലവിനെ മാത്രമാണ് ബാധിക്കുക. 45 ദിസത്തോളമുള്ള ആവശ്യങ്ങള്‍ക്ക് കമ്പനികള്‍ അസംസ്‌കൃത വസ്തുക്കള്‍ സ്റ്റോര്‍ ചെയ്തിട്ടുണ്ടാവുമെന്നതാണ് ഇതിന് കാരണമായി പിആന്‍ഡ്പി ചൂണ്ടിക്കാണിക്കുന്നത്.

Comments

comments

Categories: Business & Economy