ബാലണ്‍ ഡി ഓര്‍ നേടാനാകാത്തതില്‍ നിരാശയില്ലെന്ന് നെയ്മര്‍

ബാലണ്‍ ഡി ഓര്‍ നേടാനാകാത്തതില്‍ നിരാശയില്ലെന്ന് നെയ്മര്‍

 

ബാഴ്‌സലോണ: ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ലഭിക്കാത്തതില്‍ തനിക്ക് നിരാശയില്ലെന്ന് ബ്രസീലിയന്‍ സൂപ്പര്‍ ഫൂട്‌ബോളര്‍ നെയ്മര്‍. താന്‍ കളിക്കുന്നത് വ്യക്തിഗത നേട്ടങ്ങള്‍ക്ക് വേണ്ടിയല്ലെന്നും പുരസ്‌കാരം ലഭിച്ചില്ലെന്നതില്‍ ദുഃഖിക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു. ലാ ലിഗയുടെ ഔദ്യോഗിക വെബ് സൈറ്റിന് നല്‍കിയ അഭിമുഖത്തിലാണ് നെയ്മര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം ഏതൊരു ഫൂട്‌ബോള്‍ താരത്തെയും സംബന്ധിച്ച് വിലമതിക്കുന്നതാണെന്നും എന്നാല്‍ അത് ലഭിച്ചില്ല എങ്കില്‍ കൂടി തന്നെ താന്‍ വളരെയേറെ സന്തോഷവാനാണെന്നും ഇനിയും അങ്ങനെ തന്നെയായിരിക്കുമെന്നും നെയ്മര്‍ പറഞ്ഞു. ലാ ലിഗയില്‍ തനിക്കും ടീമിനും ഇനിയുമേറെ മുന്നോട്ട് പോകാനുണ്ടെന്നും നെയ്മര്‍ കൂട്ടിച്ചേര്‍ത്തു.

ഇത്തവണ, ബാലണ്‍ ഡി ഓര്‍ പുരസ്‌കാരത്തിനുള്ള അന്തിമ പട്ടികയിലെ ആദ്യ മൂന്നില്‍ സ്ഥാനം പിടിക്കാന്‍ നെയ്മറിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ വര്‍ഷം അവാര്‍ഡിനുള്ള ഫൈനല്‍ ലിസ്റ്റില്‍ നെയ്മര്‍ ഉള്‍പ്പെട്ടിരുന്നെങ്കിലും അവസാന നിമിഷം ക്ലബ് ഫൂട്‌ബോളില്‍ ബാഴ്‌സലോണയിലെ സഹതാരമായ ലയണല്‍ മെസ്സി പുരസ്‌കാരം കരസ്ഥമാക്കുകയായിരുന്നു.

Comments

comments

Categories: Sports