മൈക്രോസോഫ്റ്റ് ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലേക്ക്

മൈക്രോസോഫ്റ്റ് ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യത്തിലേക്ക്

 

ന്യൂയോര്‍ക്ക്: മൈക്രോസോഫ്റ്റിന് ഒരു ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പുതുവര്‍ഷത്തില്‍ നടാനാകുമെന്ന് വിലയിരുത്തല്‍. 26.2 ബില്യണ്‍ ഡോളര്‍ മൂല്യത്തില്‍ പ്രൊഫഷണല്‍ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റായ ലിങ്ക്ഡ്ഇന്‍ ഏറ്റെടുക്കുന്നതോടെ ഒരു ട്രില്യണ്‍ ഡോളര്‍ വിപണി മൂല്യം സ്വന്തമാക്കുന്ന ആദ്യ ടെക് കമ്പനിയാകാന്‍ മൈക്രോസോഫ്റ്റിന് കഴിയുമെന്നാണ് റിപ്പോര്‍ട്ട്.
വിപണിയില്‍ ഉയര്‍ന്ന മൂല്യം നേടുന്നതിലൂടെ ആമസോണ്‍, ഗൂഗിള്‍, ഫേസ്ബുക്ക്, ആപ്പിള്‍ തുടങ്ങിയ ടെക് ഭിമന്മാര്‍ക്കു മുന്നിലെത്താന്‍ മൈക്രോസോഫ്റ്റിനു സാധിക്കുമെന്നും ഗീക്ക്‌വെയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ലിങ്ക്ഡ്ഇന്നിനെ സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് പ്ലാറ്റ്‌ഫോമുകളില്‍ മുന്‍നിരയിലെത്തിക്കുന്നതിലൂടെയും ക്രൗഡ് ഫണ്ടിംഗിലൂടെയും മൈക്രോസോഫ്റ്റ് ഈ നേട്ടം കൈവരിക്കുമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോം വഴിയുള്ള ബിസിനസില്‍ കുത്തകയായി മാറാന്‍ ലിങ്ക്ഡ്ഇന്‍ സ്വന്തമാക്കിയതിലൂടെ മൈക്രസോഫ്റ്റിനു കഴിയും.

പൊതുജനങ്ങള്‍ക്കിടയില്‍ നേരിട്ട് പരസ്യം ചെയ്ത് ക്രൗഡ് ഫണ്ടിംഗ് നടത്തുന്നതിന് അമേരിക്കന്‍ സെക്യൂരിറ്റീസ് എക്‌സ്‌ചേഞ്ച് കമ്മീഷന്‍ നേരത്തേ അനുമതി നല്‍കിയിരുന്നു. ഇന്റര്‍നെറ്റ്, സ്മാര്‍ട്ട്‌ഫോണ്‍, സോഷ്യല്‍ മീഡിയ, ആപ്ലിക്കേഷന്‍ തുടങ്ങിയവയുടെ വളര്‍ച്ചയ്‌ക്കൊപ്പം ഓണ്‍ലൈന്‍ വഴിയുള്ള ജനകീയ നിക്ഷേപ സമാഹരണമായിരിക്കും വരാനിരിക്കുന്ന ഏറ്റവും വലിയ ടെക്‌നോളജി വിപ്ലവമെന്നും ഗീക്ക്‌വെയര്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.

Comments

comments

Categories: Slider, Top Stories