നിക്ഷേപകര്‍ക്ക് താല്‍പ്പര്യം വര്‍ധിക്കുന്നു: കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണി വളര്‍ച്ചയില്‍

നിക്ഷേപകര്‍ക്ക് താല്‍പ്പര്യം വര്‍ധിക്കുന്നു:  കൊമേഴ്‌സ്യല്‍ റിയല്‍ എസ്‌റ്റേറ്റ് വിപണി വളര്‍ച്ചയില്‍

ന്യൂഡല്‍ഹി: നിരവധി പരിഷ്‌കരണങ്ങളിലുള്ള ആശങ്കയില്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് വിപണി തിരിച്ചടി നേരിടുമ്പോഴും കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി വിപണി നേട്ടത്തില്‍. ഓഫീസ് സ്‌പെയ്‌സുകളുടെ മികച്ച ലീസ് റെന്റലുകളും മികച്ച വിതരണവും ആഗോള നിക്ഷേപകരടക്കം കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ കമ്പനികള്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതാണ് കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികള്‍ക്ക് നേട്ടമാകുന്നത്.

റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ നിക്ഷേപം നടത്തിയിരുന്ന വന്‍കിട കമ്പനികള്‍ രാജ്യത്തെ മുന്‍നിര നഗരങ്ങളില്‍ ഉയര്‍ന്ന ക്വാളിറ്റിയിലുള്ള ഓഫീസ് സ്‌പെയ്‌സുകള്‍ നിര്‍മിക്കുന്നതിലേക്ക് നിക്ഷേപമിറക്കാന്‍ ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.
ഈ വര്‍ഷം ഏകദേശം 38 മില്ല്യന്‍ ചതുരശ്രയടിയില്‍ ഇത്തരത്തിലുള്ള ഓഫീസുകള്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നാണ് വിവിധ സര്‍വെകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ 33 മില്ല്യന്‍ ചതുരശ്രയടി ഏറ്റെടുപ്പ് രീതിയിലാകും വില്‍പ്പന നടക്കുക. 2011ലാണ് ഇതിന് മുമ്പ് ഇത്രയും ഓഫീസ് സ്‌പെയ്‌സുകളുടെ നിര്‍മാണം നടന്നിരുന്നത്. 37 മില്ല്യന്‍ സ്‌ക്വയര്‍ ഫീറ്റ്. പ്രമുഖ റിയല്‍റ്റി കണ്‍സള്‍ട്ടന്‍സിയായ ജെഎല്‍എല്‍ ഇന്ത്യയുടെ റിപ്പോര്‍ട്ട് അനുസരിച്ച് 40 മില്ല്യന്‍ ചതുരശ്രയടിയിലുള്ള കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടികളുടെ നിര്‍മാണം ആരംഭിക്കാനിരിക്കുകയാണെന്ന് വ്യക്തമാക്കുന്നു.
ഉയര്‍ന്ന മൂല്യമുള്ള ഓഫീസ് സ്‌പെയ്‌സുകള്‍ക്കുള്ള ഡിമാന്റ് വര്‍ധിച്ചിട്ടുണ്ടെങ്കിലും വിപണിയില്‍ മതിയായ വിതരണമില്ലാത്തതിനാല്‍ അബ്‌സോര്‍പ്ഷന്‍ കുറവായിരിക്കും. എങ്കിലും കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി വിപണി കാര്യമായ നേട്ടം ഈ വര്‍ഷവും കൈവരിക്കുമെന്നാണ് ജെഎല്‍എല്‍ ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ രമേഷ് നായര്‍ വ്യക്തമാക്കുന്നത്.
പ്രോപ്പര്‍ട്ടി അഡ്‌വൈസറി സ്ഥാപനമായ സിബിആര്‍ഇയുടെ റിപ്പോര്‍ട്ടനുസരിച്ച് രാജ്യത്ത് ഏറ്റവും കൂടുതല്‍ കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി ഡിമാന്റുള്ളത് ഐടി ഹബ്ബായ ബെംഗളൂരുവിലാണ്. രണ്ടാം സ്ഥാനത്തുള്ള പൂനെയില്‍ മതിയായ സപ്ലെ ഇല്ലാത്തതിനാല്‍ ഗ്രേഡ് ബി ബില്‍ഡിംഗുകള്‍ക്കാണ് ഡിമാന്റ്. അതേസമയം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ കനത്ത തിരിച്ചടി നേരിട്ട ഡല്‍ഹി മേഖലയില്‍ കോര്‍പ്പറേറ്റ് ഓഫീസുകളുടെ വില്‍പ്പന അല്ലെങ്കില്‍ ഏറ്റെടുക്കല്‍ വന്‍ വളര്‍ച്ച നേടി. കഴിഞ്ഞ ജനുവരി-മാര്‍ച്ച് കാലയളവില്‍ രാജ്യത്തെ മൊത്തം അഞ്ച് മില്ല്യന്‍ ചതുരശ്രയടി കോര്‍പ്പറേറ്റ് ഓഫീസ് സ്‌പെയ്‌സില്‍ 37 ശതമാനവും വില്‍പ്പന നടന്നത് ഡല്‍ഹിയിലാണ്.
2008ല്‍ സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഡെവലപ്പര്‍മാര്‍ ഓഫീസ് പ്രൊജക്റ്റുകള്‍ ഉപേക്ഷിച്ച് റെസിഡന്‍ഷ്യല്‍ വിപണിക്ക് കൂടുതല്‍ നിക്ഷേപം ഇറക്കി. ആ സമയത്ത് ഏറ്റവും അനുകൂല തീരുമാനമായിരുന്നു അതെങ്കിലും വിപണിയില്‍ റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ അതിബാഹുല്യവും 2013-13ല്‍ വീണ്ടും സാമ്പത്തിക പ്രതിസന്ധി നേരിടുകയും ചെയ്തു.
എംബസി ഗ്രൂപ്പ്, ആഎംഇസ്ഡ് കോര്‍പ്പ്, പഞ്ചശീല്‍ റിയല്‍റ്റി, ഡിഎല്‍എഫ് ലിമിറ്റഡ് എന്നീ ആഗോള നിക്ഷേപകരുടെ പിന്‍ബലമുള്ള കമ്പനികളാണ് ഓഫീസ് പ്രോപ്പര്‍ട്ടി വിപണിയില്‍ മുന്‍പന്തിയിലുള്ളത്. ഓഫീസ് സ്‌പെയ്‌സുകള്‍ ഏറ്റെടുക്കുന്ന 80 ശതമാനവും ഐടി അല്ലെങ്കില്‍ ഐടി അധിഷ്ടിത കമ്പനികളാണ്. ബാക്കിയുള്ളവ ബാങ്കിംഗ്, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഇ കൊമേഴ്‌സ് തുടങ്ങിയ കമ്പനികളും.
ബ്ലാക്ക്‌സ്റ്റോണ്‍ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള പഞ്ചശീല്‍ റിയല്‍റ്റി പൂനെയില്‍ മൂന്ന് പദ്ധതികളിലായി അഞ്ച് മില്ല്യന്‍ സ്‌ക്വയര്‍ ഫീറ്റ് ഓഫീസ് സ്‌പെയ്‌സ് നിര്‍മാണം ആരംഭിച്ചിട്ടുണ്ട്. ഏകദേശം 2,500 കോടി രൂപ നിക്ഷേപമുള്ള പദ്ധതിയാണിത്. പ്രതിവര്‍ഷം 1.5 മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് ഓഫീസ് സ്‌പെയ്‌സുകള്‍ ഏറ്റെടുക്കുന്ന കമ്പനി ഡിമാന്റ് വര്‍ധിച്ചതിനാലാണ് നിര്‍മാണത്തിലേക്ക് തിരിഞ്ഞതെന്ന് ഫഞ്ചശീല്‍ റിയല്‍റ്റി ചെയര്‍മാന്‍ അതുല്‍ കോര്‍ഡിയ വ്യക്തമാക്കി.
വിപണി മൂല്യത്തില്‍ രാജ്യത്ത് ഒന്നാമതുള്ള പ്രോപ്പര്‍ട്ടി കമ്പനിയായ ഡിഎല്‍എഫിന് ഈ വര്‍ഷം റെസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികള്‍ ഒന്നും ആസൂത്രണം ചെയ്തിട്ടില്ല. അതേസമയം, കമ്പനിയുടെ റെന്റല്‍ പോര്‍ട്ട്‌ഫോളിയോയില്‍ പ്രതിവര്‍ഷം രണ്ട് മുതല്‍ മൂന്ന് മില്ല്യന്‍ സ്‌ക്വയര്‍ഫീറ്റ് ഓഫീസ് സ്‌പെയ്‌സുകള്‍ ചേര്‍ക്കാന്‍ കമ്പനി ശ്രമിക്കുന്നുണ്ട്. ചെന്നൈ ഐടി പാര്‍ക്കിലും, ഗുഡ്ഗാവിലുമായി മൂന്ന് മില്ല്യന്‍ സ്‌ക്വയര്‍ ഫീറ്റ് കൊമേഴ്‌സ്യല്‍ സ്‌പെയ്‌സുകളുടെ നിര്‍മാണം കമ്പനി ആരംഭിച്ചിട്ടുണ്ട്. ഡിഎല്‍ഫിന്റെ ഗുഡ്ഗാവിലുള്ള സൈബര്‍ സിറ്റിയില്‍ മൂന്ന് വര്‍ഷം മുമ്പ് വരെ സ്‌ക്വയര്‍ഫൂട്ടിന് 60 മുതല്‍ 65 വരെ ആയിരുന്നു ലീസ് നിരക്കുകള്‍ എങ്കില്‍ നിലവില്‍ അത് 100 മുതല്‍ 105 രൂപ വരെയായിട്ടുണ്ട്.
അമിത വിതരണം മൂലം റെസിഡന്‍ഷ്യല്‍ വിപണിക്ക് തിരിച്ചടി നേരിടുന്ന സാഹചര്യത്തില്‍ റെന്റലുകള്‍ മികച്ച രീതിയില്‍ മുന്നോട്ട് പോകുന്നുണ്ട്. കൊമേഴ്‌സ്യല്‍ പ്രോപ്പര്‍ട്ടി വിപണിയില്‍ വിതരണം പരിമിതമായതും ഇന്‍സ്റ്റിറ്റിയൂഷണല്‍ നിക്ഷേപകര്‍ വിപണിയില്‍ മികച്ച ഇടപെടലുകള്‍ നടത്തുന്നുണ്ട്.
മുംബൈ ആസ്ഥാനമായുള്ള റഹേജ ഗ്രൂപ്പ് നവി മുംബൈയില്‍ 2000 കോടി നിക്ഷേപത്തില്‍ കൊമേഴ്‌സ്യല്‍ സ്‌പെയ്‌സ് നിര്‍മാണത്തിനൊരങ്ങുകയാണ്. വര്‍ഷാനുപാതത്തില്‍ കൊമേഴ്‌സ്യല്‍ റിയല്‍റ്റി വിപണി 20 മുതല്‍ 22 ശതമാനം വരെ വളര്‍ച്ച കൈവരിക്കുമെന്നാണ് റഹേജ ഗ്രൂപ്പിന്റെ കൊമേഴ്‌സ്യല്‍ റിയല്‍ എസ്റ്റേറ്റ് മാനേജിംഗ് ഡയറക്റ്റര്‍ വിനോദ് റൊഹിറ വ്യക്തമാക്കി.

Comments

comments

Categories: Business & Economy

Related Articles