ജിഎംആര്‍ എന്റര്‍പ്രൈസസ് നിക്ഷേപം സ്വരൂപിച്ചു

ജിഎംആര്‍ എന്റര്‍പ്രൈസസ് നിക്ഷേപം സ്വരൂപിച്ചു

 

മുംബൈ: ഇന്‍ഫ്രാസ്ട്രക്ച്ചര്‍ രംഗത്തെ അതികായരായ ജിഎംആര്‍ ഗ്രൂപ്പിനു കീഴിലുള്ള ജിഎംആര്‍ എന്റര്‍പ്രൈസസ് പ്രൈവറ്റ് ലിമിറ്റഡ് 220 കോടി രൂപ നിക്ഷേപം സ്വരൂപിച്ചു. റഷ്യന്‍ ബാങ്കായ വിടിബി കാപിറ്റലാണ് നിക്ഷേപം നടത്തിയത്. വായ്പ പുനരേകീകരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ജിഎംആര്‍ നിക്ഷേപം സ്വരൂപിച്ചിരിക്കുന്നതാണ് വിവരം. വിലവിലുള്ള വായ്പകളെ റീഫിനാന്‍സ് ചെയ്യുന്നതിനായി 300 കോടി രൂപ സ്വരൂപിക്കുന്നതിന് ജിഎംആര്‍ ചര്‍ച്ച ആരംഭിച്ചതായി കഴിഞ്ഞ മാസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

വിടിബി കാപിറ്റലില്‍ നിന്നും സ്വരൂപിച്ച 220 കോടി രൂപ മറ്റ് ഹോള്‍ഡിംഗ് കമ്പനികളുടെയും അനുബന്ധ കമ്പനികളുടെയും നിലവിലുള്ള നിക്ഷേപങ്ങളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നതിനു വേണ്ടിയായിരിക്കും വിനിയോഗിക്കുകയെന്നാണ് ഔദ്യോഗിക വിവരം. 8 ശതമാനം കൂപ്പണ്‍ നിരക്കിലുള്ള കടപ്പത്രങ്ങള്‍ വഴിയാണ് കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടയ്ക്ക് ഡെബ്റ്റ് ഫിനാന്‍സിംഗ് നടത്തിയിട്ടുള്ളത്. ജിഎംആര്‍ എന്റര്‍പ്രൈസസിന് 3,100 കോടി രൂപയുടെ ദീര്‍ഘകാല ബാധ്യതയുണ്ട്. ഇതില്‍ 10 ശതമാനത്തിനടുത്ത് അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ കൊടുത്തുതീര്‍ക്കുമെന്നാണ് വിവരം. യുഎസ് സ്വകാര്യ ഇക്വറ്റി സംരംഭമായ കെകെആര്‍, പിരാമല്‍ എന്റര്‍പ്രൈസസ് ലിമിറ്റഡ്, ഫസ്റ്റ് ഗള്‍ഫ് ബാങ്ക് തുടങ്ങിയ കമ്പനികളാണ് ജിഎംആറിന് ദീര്‍ഘകാലടിസ്ഥാനത്തില്‍ ഡെബ്റ്റ് ഫിനാന്‍സിംഗ് നല്‍കിയിട്ടുള്ളത്.

2014ല്‍ കെകെആറില്‍ നിന്നും മറ്റു സഹ നിക്ഷേപകരില്‍ നിന്നുമായി ജിഎംആര്‍ എന്റര്‍പ്രൈസസ് 1000 കോടി രൂപ നിക്ഷേപം സ്വരൂപിച്ചിരുന്നതായി ഗ്രൂപ്പിന്റെ വെബ്‌സൈറ്റില്‍ പറയുന്നുണ്ട്.

Comments

comments

Categories: Branding

Related Articles