സൗജന്യ വൈഫൈയുള്ള സ്റ്റേഷനുകളുടെ എണ്ണം 100; കൊല്ലം റെയ്ല്‍വേ സ്റ്റേഷനിലും

സൗജന്യ വൈഫൈയുള്ള സ്റ്റേഷനുകളുടെ എണ്ണം 100;  കൊല്ലം റെയ്ല്‍വേ സ്റ്റേഷനിലും

 

ന്യൂഡെല്‍ഹി: ട്രെയിന്‍ യാത്രികര്‍ക്ക് ഇന്റര്‍നെറ്റ് സേവനം ലഭ്യമാക്കികൊണ്ട് കൊല്ലം റെയ്ല്‍വേ സ്റ്റേഷനിലും സൗജന്യ വൈഫൈ എത്തി. യാത്രക്കാര്‍ക്ക് സൗജന്യ വൈഫൈ സേവനം ലഭ്യമാക്കുന്ന നൂറാമത്തെ റെയ്ല്‍വേ സ്റ്റേഷനാണ് കൊല്ലം. എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം, തൃശ്ശൂര്‍ തുടങ്ങിയ സ്റ്റേഷനുകളിലാണ് കേരളത്തില്‍ സൗജന്യ വൈഫൈ സൗകര്യമുള്ള മറ്റ് സ്റ്റേഷനുകള്‍.
ടെക് ഭീമന്‍ ഗൂഗിളിന്റെ സഹായത്തോടെ ഇന്ത്യന്‍ റെയ്ല്‍വേ നടപ്പാക്കുന്ന പദ്ധതിക്ക് ഈ വര്‍ഷം ആദ്യമാണ് തുടക്കമിട്ടത്. മുംബൈ സെന്‍ട്രല്‍ റെയ്ല്‍വേ സ്റ്റേഷനില്‍ വൈഫൈ സംവിധാനമൊരുക്കി കൊണ്ടായിരുന്നു അത്. തുടര്‍ന്ന് ഭുവനേശ്വര്‍, ബെംഗളൂരു, ഹൗറ, കാണ്‍പൂര്‍, മഥുര, അലിഗഢ്, ബറേലി, വാരണാസി തുടങ്ങിയ ഇന്ത്യയിലെ തിരക്കേറിയ റെയ്ല്‍വേ സ്റ്റേഷനുകളിലും പദ്ധതി നടപ്പാക്കി.
ദിനംപ്രതി ഒരു കോടിയോളം ജനങ്ങള്‍ ഈ സ്‌റ്റേഷനുകളിലൂടെ കടന്നു പോകുന്നുണ്ടെന്നാണ് റെയില്‍വേയുടെ കണക്ക്. യാത്രികര്‍ക്ക് യാത്രാ വേളയില്‍ ഗെയിമോ പുസ്തകങ്ങളോ ഡൗണ്‍ലോഡ് ചെയ്യാന്‍ സഹായകരമാകുന്നതിനു വേണ്ടിയാണ് പദ്ധതി നടപ്പിലാക്കിയത്. അടുത്ത വര്‍ഷത്തോടെ വൈഫൈ സേവനം 400 പ്രധാന സ്റ്റേഷനുകളിലേക്ക് എത്തിക്കാനാണ് റെയ്ല്‍വേ ലക്ഷ്യമിടുന്നത്.

Comments

comments

Categories: Slider, Top Stories