സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഉപഭോക്താക്കള്‍ക്ക് വേണ്ടി ഡ്രൂം ഹിസ്റ്ററി

സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഉപഭോക്താക്കള്‍ക്ക് വേണ്ടി ഡ്രൂം ഹിസ്റ്ററി

ന്യൂഡെല്‍ഹി: ഓട്ടോ മൊബീല്‍സിനുവേണ്ടിയുള്ള ഓണ്‍ലൈന്‍ മാര്‍ക്കറ്റ് പ്ലേസ് ആയ ഡ്രൂം സെക്കന്‍ഡ് ഹാന്‍ഡ് വാഹന ഉപഭോക്താക്കള്‍ക്കായി ഡ്രൂം ഹിസ്റ്ററി എന്ന പേരില്‍ പുതിയ സേവനം ആരംഭിച്ചു. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഉല്‍പ്പന്നത്തിന്റെ പശ്ചാതലത്തെകുറിച്ച് സമഗ്രമായ റിപ്പോര്‍ട്ട് ഡ്രൂം ഹിസ്റ്ററിയില്‍ ലഭ്യമാണ്. വാഹനങ്ങളെ കുറിച്ച് അംഗീകൃത ഇടങ്ങളില്‍ നിന്ന് ശേഖരിച്ച നിഷ്പക്ഷമായ വിവരങ്ങള്‍ ഡ്രൂം ഹിസ്റ്ററിയില്‍ ലഭ്യമാകും. വാഹനത്തിന്റെ സുരക്ഷ, വിശ്വാസ്യത, മൂല്യം എന്നിവ സംബന്ധിച്ച വിവരങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടാകും.

യുഎസ്, വെസ്റ്റേണ്‍ യൂറോപ്പ് മേഖലകളെ അപേക്ഷിച്ച് വിശ്വാസ്യത കുറവുള്ള വിപണിയാണ് ഇന്ത്യ. പ്രത്യേകിച്ച് ഉപയോഗിച്ച വാഹനങ്ങളുടെ കാര്യത്തില്‍. വാഹനങ്ങളുടെ മുന്‍ ഉടമകള്‍, വാഹനത്തിന് എന്തെങ്കിലും പ്രശ്‌നങ്ങള്‍ ഉണ്ടോ എന്നിവ സംബന്ധിച്ച് കൃത്യമായ വിവരങ്ങള്‍ ലഭിക്കേണ്ടതുണ്ട്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക് വാഹനങ്ങളെ സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ നല്‍കുകയാണ് ഡ്രൂം ഹിസ്റ്ററിയുടെ ലക്ഷ്യം-ഡ്രൂമിന്റെ സ്ഥാപകനും സിഇഒയുമായ സന്ദീപ് അഗര്‍വാള്‍ പറഞ്ഞു.

കാറുകള്‍, ഇരുചക്രവാഹനങ്ങള്‍, ടാക്‌സികള്‍, ട്രക്കുകള്‍ തുടങ്ങി 19 കോടി പ്രൈവറ്റ്, കൊമേഴ്‌സ്യല്‍ വാഹനങ്ങളുടെ വിവരങ്ങള്‍ ഡ്രൂം ഹിസ്റ്ററിയുടെ ഡേറ്റബേസില്‍ നിലവില്‍ ലഭ്യമാണ്. ഡല്‍ഹി-എന്‍സിആറില്‍ മാത്രമായി 6 ദശലക്ഷത്തോളം വാഹനങ്ങളുടെ വിവരങ്ങള്‍ ലഭ്യമാണ്.

ആവശ്യക്കാര്‍ക്ക് വാഹനത്തിന്റെ വിന്‍ നമ്പര്‍ അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ നമ്പര്‍ അടിച്ചുനല്‍കി ഡ്രൂം ഹിസ്റ്ററിയില്‍ വാഹനത്തെകുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാണോ എന്ന് സേര്‍ച്ച് ചെയ്യാം. ഡ്രൂം ഡേറ്റാബേസില്‍ വിവരങ്ങള്‍ ലഭ്യമാണെങ്കില്‍ അത് രജിസ്‌ട്രേഡ് ഇ-മെയില്‍ അഡ്രസ്സിലേക്ക് അയച്ചുതരും. ഈ വിവരങ്ങള്‍ സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങള്‍ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് വാഹനം തെരഞ്ഞെടുക്കാന്‍ സഹായകമാകുമെന്ന് സന്ദീപ് അഗര്‍വാള്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Comments

comments

Categories: Auto