തുണിത്തരങ്ങളുടെ കയറ്റുമതി 30 ബില്ല്യണ്‍ ഡോളര്‍ കടക്കും: എഇപിസി

തുണിത്തരങ്ങളുടെ കയറ്റുമതി  30 ബില്ല്യണ്‍ ഡോളര്‍ കടക്കും: എഇപിസി

 

ന്യൂഡെല്‍ഹി: ടെക്‌സ്റ്റൈല്‍ വ്യവസായ മേഖലയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച 6,000 കോടി രൂപയുടെ സ്‌പെഷല്‍ പാക്കെജ് അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ തുണിത്തരങ്ങളുടെ കയറ്റുമതിയെ 30 ബില്ല്യണ്‍ ഡോളറിന് മുകളിലെത്തിക്കാന്‍ സഹായിക്കുമെന്ന് അപ്പാരല്‍ എക്‌സ്‌പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ (എഇപിസി).
ഉന്നത നിലവാരമുള്ള ഉല്‍പ്പന്നങ്ങള്‍ക്കൊപ്പം പ്രത്യേക പാക്കെജും ചേരുമ്പോള്‍ ടെക്‌സ്റ്റൈല്‍ വ്യവസായത്തില്‍ മാറ്റങ്ങള്‍ സംജാതമാകുമെന്ന് എഇപിസി ചെയര്‍മാന്‍ അശോക് രജനി വ്യക്തമാക്കി.
വരുന്ന മൂന്നു വര്‍ഷത്തിനകം തൊഴില്‍ സൃഷ്ടിക്കലിലും കയറ്റുമതിയിലും പ്രത്യേക ലക്ഷ്യങ്ങള്‍ മുന്നില്‍ക്കാണുന്നുണ്ട്. 2017ല്‍ ടെക്‌സ്റ്റൈല്‍ വ്യവസായം വളര്‍ച്ച നേടും- അശോക് രജനി പറഞ്ഞു.
നിലവില്‍ പ്രതിവര്‍ഷം ഏകദേശം 17 ബില്ല്യണ്‍ ഡോളറിന്റെ കയറ്റുമതിയാണ് ഇന്ത്യന്‍ ടെസ്റ്റൈല്‍ രംഗം നടത്തുന്നത്. നോട്ട് അസാധുവാക്കലിനെ തുടര്‍ന്ന് ടെക്‌സ്റ്റൈല്‍ രംഗം താല്‍ക്കാലികമായ നിരവധി പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. ബാങ്ക് എക്കൗണ്ട് തുറക്കുന്നതിന് തൊഴിലാളികള്‍ ബുദ്ധിമുട്ടുകള്‍ നേരിടുകയാണ്. ഈ പശ്ചാത്തലത്തില്‍ ഡെല്‍ഹി, തിരുപ്പൂര്‍, കര്‍ണ്ണാടക എന്നിവിടങ്ങളിലെ കുടിയേറ്റ തൊഴിലാളികള്‍ സ്വന്തം ഗ്രാമങ്ങളിലേക്ക് തിരികെപോയിരുന്നു.

Comments

comments

Categories: Business & Economy