നോട്ട് അസാധുവാക്കലില്‍ തളര്‍ന്ന് ടൂറിസം മേഖല

നോട്ട് അസാധുവാക്കലില്‍ തളര്‍ന്ന് ടൂറിസം മേഖല

 

നവംബര്‍ എട്ടിന് ജനങ്ങളെയും ബിസിനസ് ലോകത്തെയും അമ്പരപ്പിച്ചുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉയര്‍ന്ന മൂല്യമുള്ള 500, 100 രൂപ നോട്ടുകള്‍ അസാധുവാക്കിയെന്ന് പ്രഖ്യാപനം നടത്തിയപ്പോള്‍ അതിന്റെ രൂക്ഷതയെക്കുറിച്ച് ആര്‍ക്കും വലിയ ബോധ്യമൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍ ദിനം തോറും ഓരോ മേഖലയിലും നോട്ട് അസാധുവാക്കല്‍ സൃഷ്ടിച്ച ആഘാതത്തിന്റെ കണക്കുകള്‍ കൂടുതല്‍ വെളിവാക്കപ്പെടുകയാണ്. ടൂറിസം മേഖലയെ ഇത് കാര്യമായാണ് ബാധിച്ചിരിക്കുന്നത്.

2.8 ശതമാനമെന്ന വാര്‍ഷിക വളര്‍ച്ചാ നിരക്കില്‍ ഇന്ത്യയുടെ ടൂറിസം രംഗം ലോക വിപണിയെ കവച്ചുവെക്കുന്ന പ്രകടനമായിരുന്നു നടത്തിയിരുന്നത്. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിലേക്ക് 6.3 ശതമാനമാണ് ടൂറിസത്തിന്റെ സംഭാവന. 2015ല്‍ ഇത് ഏകദേശം 8.3 ലക്ഷം രൂപ വരുമെന്നാണ് കണക്കുകള്‍. ടൂറിസം മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് ഒരു ദശലക്ഷം രൂപ നിക്ഷേപിക്കുമ്പോള്‍ ഈ മേഖളയില്‍ 78 പുതിയ തൊഴിലുകളാണ് സൃഷ്ടിക്കപ്പെടുന്നത്. ഇതേ നിക്ഷേപത്തില്‍ കാര്‍ഷിക മേഖല 45ഉം ഉല്‍പ്പാദന മേഖല 18ഉം തൊഴിലവസരങ്ങളാണ് സൃഷ്ടിക്കുന്നത്. കൊളംബിയയുടെ ജനസംഖ്യയെക്കാളും കൂടുതല്‍ പേര്‍ ഇന്ത്യയുടെ ടൂറിസം രംഗവുമായി ബന്ധപ്പെട്ട് ജീവിക്കുന്നുണ്ട്-അതായത് 50 ദശലക്ഷം ജനങ്ങള്‍.

എന്നാല്‍ നോട്ട് അസാധുവാക്കല്‍ വന്നതോടെ നട്ടം തിരിഞ്ഞ ടൂറിസ്റ്റുകള്‍ ഇങ്ങോട്ടുള്ള വരവ് കുറച്ചിരിക്കുകയാണ്. എടിഎമ്മില്‍ പണമില്ലാതായതും 2000 രൂപയുടെ നിയന്ത്രണവുമെല്ലാം വിനോദ സഞ്ചാരികളെ ശരിക്കും വലച്ചു. മാത്രമല്ല, കേരളം, കര്‍ണാടക പോലുള്ള സംസ്ഥാനങ്ങളിലേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ഗണ്യമായി കുറഞ്ഞു. ആര്‍ബിഐയുടെ നിയന്ത്രണങ്ങള്‍ ടൂറിസ്റ്റുകള്‍ക്ക് ശരിക്കും ഇരുട്ടടിയായെന്നാണ് ഈ രംഗത്തെ സംരംഭകരുടെ വിലയിരുത്തല്‍. മേഖലയെ പഴയനിലയിലേക്ക് എത്തിക്കാന്‍ രക്ഷാ പാക്കേജുകള്‍ സര്‍ക്കാര്‍ ഉടന്‍ നടപ്പിലാക്കേണ്ടതുണ്ട്.

Comments

comments

Categories: Editorial