ഇതാ, മികച്ച മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ഇതാ, മികച്ച മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ഇക്കഴിഞ്ഞ ഒരു വര്‍ഷമായി ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പ് ആവാസവ്യവസ്ഥയില്‍ പല പ്രധാനപ്പെട്ട മാറ്റങ്ങളും സംഭവിച്ചു. ഇക്കാലയളവില്‍ വലിയ ഫണ്ടിംഗ് ഒന്നും ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളില്‍ ഉണ്ടായിട്ടില്ലെന്നതാണ് വസ്തുത. ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്, ഫിന്‍ടെക്, എജുടെക് മേഖലയിലെ സ്റ്റാര്‍ട്ടപ്പുകളാണ് വലിയ നിക്ഷേപം ആകര്‍ഷിച്ചത്. ഇതിനിടെ തിളങ്ങി നിന്ന മൂന്ന് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ പരിചയപ്പെടാം.

photo_1443416101_quiz_image_temp1.ഫ്‌ളക്‌സ്‌ജെന്‍ എന്‍ജിനീയറിംഗ് ടെക്‌നോളജീസ്(ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ്)

ഇന്ത്യയിലെ ഊര്‍ജ-ജല പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് സേവനങ്ങള്‍ വഴി മിതമായ നിരക്കിലുള്ള പരിഹാരങ്ങമാര്‍ഗങ്ങള്‍ വികസിപ്പിക്കുന്ന ഫ്‌ളക്‌സ്‌ജെന്‍ 2011 ലാണ് പ്രവര്‍ത്തനമാരംഭിക്കുന്നത്. ഫ്‌ളെക്‌സ്‌ജെന്നിന്റെ എനര്‍ജി ആന്‍ഡ് വാട്ടര്‍ മാനേജ്‌മെന്റ് സിസ്റ്റം ഊര്‍ജം, ജലം എന്നിവയുടെ ഉപയോഗം വര്‍ധിക്കുന്നതിനനുസരിച്ച് വെബ് ആപ്ലിക്കേഷന്‍ വഴി മുന്നറിയിപ്പ് നല്‍കുന്നു. പൈപ്പിംഗിലെ ചെറിയൊരു ചോര്‍ച്ച പോലും ഇത്തരത്തില്‍ അറിയാനാകും. ഊര്‍ജ, ജല വിതരണ സംവിധാനങ്ങളെ നിരീക്ഷിക്കുകയും അസാധാരണമായ കാര്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്യും ഈ ആപ്പ്. ഇന്ത്യന്‍ റയ്ല്‍വേ, റോബര്‍ട്ട് ബോഷ്, ടൈറ്റാന്‍ എന്നിവയെല്ലാം ഇവരുടെ ഉപഭോക്താക്കളാണ്. ബി2ബി, ബി2ജി മാതൃകകളിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും സര്‍ക്കാരും ബിസിനസ് സ്ഥാപനങ്ങളും ജലസംരംക്ഷണത്തിന്റെ കാര്യത്തില്‍ ശ്രദ്ധാലുക്കളാണെന്നും സഹസ്ഥാപകന്‍ ഗണേഷ് ശങ്കര്‍ പറഞ്ഞു. ജനറല്‍ ഇല്ക്ട്രിക്‌സിലെ ഉയര്‍ന്ന ജോലി ഉപേക്ഷിച്ചാണ് ഗണേഷ് ഫ്‌ളക്‌സജെന്‍ ആരംഭിക്കുന്നത്.

capital_float-12.കാപിറ്റല്‍ ഫ്‌ളോട്ട് (ഫിന്‍ടെക്)

നോട്ട് അസാധുവാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്തെ ഫിന്‍ടെക് മേഖലയിലെ കമ്പനികള്‍ക്കെല്ലാം പുത്തനുണര്‍വ് നല്‍കുകയുണ്ടായി. ഈ സമയത്ത് നിക്ഷേപകരുടെ ശ്രദ്ധ നേടിയ ഫിന്‍ടെക് കമ്പനികളിലൊന്നാണ് ബെംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കാപിറ്റല്‍ ഫ്‌ളോട്ട്. സ്റ്റാന്‍ഫോഡ് സര്‍വകലാശാലയിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ ഗൗരവ് ഹിന്ദുജ, ശശാങ്ക് റിഷ്യസിംഗാ എന്നിവര്‍ ചേര്‍ന്ന് 2010 ലാണ് കാപിറ്റല്‍ ഫ്‌ളോട്ട് ആരംഭിക്കുന്നത്. ആമസോണ്‍, സ്‌നാപ്ഡീല്‍ തുടങ്ങിയ ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലെ കച്ചവടക്കാര്‍ക്ക് കമ്പനി വായ്പ നല്‍കുന്നുണ്ട്. ഇന്ത്യയില്‍ ബാങ്കുകളുടെയും മറ്റ് ധനകാര്യ സേവന സ്ഥാപനങ്ങളുടെയും സേവനങ്ങള്‍ എത്തിപ്പെടാത്ത നല്ലൊരു ശതമാനം ജനവിഭാഗമുണ്ട്. അതിനാല്‍ അവര്‍ ചെറുകിട, ഇടത്തരം വായ്പാ മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഹിന്ദുജ അഭിപ്രായപ്പെട്ടു. ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് ഇവിടുത്തെ ബാങ്കുകള്‍ അനുവദിക്കുന്ന വായ്പ 150 ബില്ല്യണ്‍ ഡോളറാണ്. എന്നാല്‍ ഇവരുടെ ആവശ്യകത ഏകദേശം 200-400 ബില്ല്യണ്‍ ഡോളര്‍ വരും. ഈ അവസരമാണ് കാപ്പിറ്റല്‍ഫ്‌ളോട്ട് മുതലാക്കിയത്.

ഇന്ന് ചെറുകിട സംരംഭങ്ങള്‍ക്കും, ബി2ബി സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തന മൂലധനം നല്‍കുന്ന രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കാപിറ്റല്‍ ഫ്‌ളോട്ട്. ഇന്ത്യയിലെ 100 ലധികം നഗരങ്ങളില്‍ സാന്നിധ്യമുള്ള സ്ഥാപനം അടുത്തിടെ 42 ദശലക്ഷം ഡോളറിന്റെ നിക്ഷേപം നേടിയിരുന്നു.

2a8075c3.ടിഒടിസ്മാര്‍ട്ട് എജുക്കേഷന്‍ (എജുടെക്)

വിദ്യാഭ്യാസവും ടെക്‌നോളജിയും കൂട്ടിച്ചേര്‍ത്ത് ഇന്നൊവേഷനിലൂടെ സ്‌കൂള്‍ സിലബസുകള്‍ കൂടുതല്‍ വ്യക്തവും ലളിതവുമാക്കി മാറ്റുന്ന സ്റ്റാര്‍ട്ടപ്പുകളിലെന്നാണ് ടിഒടി സ്മാര്‍ട്ട് എജുക്കേഷന്‍. കുട്ടികളുടെ പഠനത്തിനു സഹായിക്കുന്ന ടെക്സ്റ്റ് ബുക്കുകളും ഗെയിമുകളും കസ്റ്റമൈസ്ഡ് വീഡിയോകളും കമ്പനി പുറത്തിറക്കുന്നുണ്ട്. വടക്കേ ഇന്ത്യയില്‍ 600 ഓളം സ്‌കൂളുകളില്‍ ടിഒടി സ്മാര്‍ട്ട് എജുക്കേഷന് സാന്നിദ്ധ്യമുണ്ട്. സൗരഭ് ആര്യയാണ് ടിഒടി സ്മാര്‍ട്ട് എജുക്കേഷന്‍ സ്ഥാപകന്‍. അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളിയായ പ്രസാദ് അജിന്‍കായുടെ ഒരനുഭവത്തില്‍ നിന്നാണ് ടിഒടി സ്മാര്‍ട്ട് എജുക്കേഷന്‍ എന്ന സംരംഭത്തിന്റെ പിറവി. പ്രസാദ് മകളെ സ്‌കൂളില്‍ ചേര്‍ക്കാന്‍ ചെന്ന അവസരത്തില്‍ ഒരു കുട്ടിക്ക് പ്രത്യേകമായി ശ്രദ്ധ നല്‍കാനാവില്ലെന്ന ടീച്ചറുടെ വാക്കാണ് ഒരോ കുട്ടിക്കും മികച്ച വ്യക്തിഗത വിദ്യാഭ്യാസം ലഭ്യമാക്കുകയെന്ന ലക്ഷ്യവുമായി ടിഒടി സ്മാര്‍ട്ട് എജുക്കേഷന്‍ ആരംഭിക്കാന്‍ പ്രചോദനമായത്. ഇതു വരെ നിക്ഷേപസമാഹരണങ്ങളൊന്നും നടത്താത്ത കമ്പനി വര്‍ഷം തോറും 150 ശതമാനം വളര്‍ച്ചയാണ് കൈവരിക്കുന്നത്. അടുത്ത വര്‍ഷം കൂടുതല്‍ വികസന പദ്ധതികള്‍ കമ്പനി ആസൂത്രണം ചെയ്യുന്നുണ്ട്.

Comments

comments

Categories: Branding