പുതിയ ആല്‍ഫ 6500 ക്യാമറയുമായി സോണി ഇന്ത്യ

പുതിയ ആല്‍ഫ 6500 ക്യാമറയുമായി സോണി ഇന്ത്യ

 
കൊച്ചി: സോണി ഇന്ത്യ പുതിയ എപിഎസ്‌സി സെന്‍സര്‍ ക്യാമറയായ ആല്‍ഫ 6500 (മോഡല്‍ ഐഎല്‍സിഇ) അവതരിപ്പിച്ചു. സോണിയുടെ മിറര്‍ലെസ് ക്യാമറകളുടെ നിരയില്‍പെട്ട പുതിയ മോഡലാണ് ആല്‍ഫ 6500. ലോകത്തിലെ ഏറ്റവും വേഗത കൂടിയ എഎഫ് അക്വിസിഷന്‍ സമയമായ 0.05 സെക്കന്‍ഡില്‍ ക്യാമറയ്ക്കുമുന്നിലുള്ള എന്തിനെയും ഫോക്കസ് ചെയ്യാന്‍ ഈ സാങ്കേതികവിദ്യ്ക്കു കഴിയും.

ആല്‍ഫ6300 ലുള്ളതുപോലെ പുതിയ ആല്‍ഫ 6500ല്‍ 425 ഫേസ് ഡിറ്റക്ഷന്‍ എഎഫ് പോയ്ന്റുകളുണ്ട്. മാറ്റിവയ്ക്കാവുന്ന ലെന്‍സുള്ള ഒരു ക്യാമറയില്‍ പരമാവധി ഉള്‍ക്കൊള്ളിക്കാവുന്ന ലോകത്തിലെഏറ്റവും ഉയര്‍ന്ന എഎഫ് പോയ്ന്റുകളാണ് ഇതിലുള്ളത്. ഏകദേശം അഞ്ച് ഘട്ടങ്ങളുള്ള ഷട്ടര്‍ സ്പീഡ് നേട്ടമടക്കം തരുന്ന ആധുനിക ഇന്‍ബോഡി സ്റ്റബിലൈസേഷന്റെ മെച്ചങ്ങളും ഇത് നല്‍കുന്നു. ഫോക്കസ് പോയ്ന്റ് തെരഞ്ഞെടുക്കുന്നതിനും ക്രമീകരിക്കുന്നതിനുമുള്ള ടച്ച് സ്‌ക്രീന്‍ ശേഷിയും ഇതിനുണ്ട്. പുതിയ ആല്‍ഫ 6500ന് സെക്കന്‍ഡില്‍ 11 ഫ്രെയിം വരെ തുടര്‍ച്ചയായ ഓട്ടോഫോക്കസും എക്‌സ്‌പോഷര്‍ ട്രാക്കിങും സഹിതം ഷൂട്ട് ചെയ്യാനാവും.

അതിവേഗത്തില്‍ നീങ്ങുന്ന വസ്തുക്കളെ ഷൂട്ട് ചെയ്യാന്‍ ഉതകുന്ന ലൈവ്‌വ്യൂ ഷൂട്ടിംഗ് മോഡിലാണെങ്കില്‍ ഇത് സെക്കന്‍ഡില്‍ എട്ട് ഫ്രെയിം വരെയാകാം. അതേസമയം തന്നെ ഇത് ഒരു ഇലക്‌ട്രോണിക് വ്യൂഫൈന്‍ഡറിന്റെ മെച്ചവും ഓപ്റ്റിക്കല്‍ വ്യൂഫൈന്‍ഡറിന്റെ സത്വര സ്വഭാവവും ഒന്നിച്ചുനല്‍കും. സോണി 6500 ക്യാമറയില്‍ ഇതാദ്യമായി ടച്ച്പാഡ് നിര്‍വഹണം പ്രത്യേകതയാകുകയാണ്. വ്യൂഫൈന്‍ഡര്‍ ഫ്രെയിമിംഗിനും ഷൂട്ടിംഗിനും ഉപയോഗിക്കുമ്പോള്‍ എല്‍സിഡി സ്‌ക്രീനാണ് ടച്ച്പാഡ് ആകുന്നത്. ആല്‍ഫ ഐഎല്‍സിഇ6500(ബോഡി മാത്രം) വില 119,990 രൂപയാണ്.

Comments

comments

Categories: Branding