ട്രെയ്ന്‍ അപകടങ്ങളുടെ നഷ്ടപരിഹാരം ഇരട്ടിയാക്കും

ട്രെയ്ന്‍ അപകടങ്ങളുടെ നഷ്ടപരിഹാരം ഇരട്ടിയാക്കും

 

ന്യൂഡെല്‍ഹി: ട്രെയ്ന്‍ അപകടങ്ങളില്‍ മരിക്കുന്നവരുടെ കുടുംബത്തിനും പരുക്കേറ്റവര്‍ക്കും നല്‍കുന്ന ധനസഹായം പത്തൊമ്പത് വര്‍ഷത്തിനുശേഷം റെയ്ല്‍വേ ഇരട്ടിയാക്കാനൊരുങ്ങുന്നു. കാണ്‍പൂരിന് സമീപം കഴിഞ്ഞ മാസമുണ്ടായ തീവണ്ടിയപകടത്തില്‍ 143 പേര്‍ മരിക്കാനിടയായ സാഹചര്യത്തിലാണ് റെയ്ല്‍വേ ഈ തീരുമാനമെടുത്തത്.

ജനുവരി ഒന്ന് മുതല്‍ തീവണ്ടിയപകടങ്ങളില്‍ മരിക്കുന്ന യാത്രക്കാരന്റെ കുടുംബത്തിന് നിലവിലെ നാല് ലക്ഷത്തിനുപകരം എട്ട് ലക്ഷം രൂപ ധനസഹായം അനുവദിക്കും. ഗുരുതരമായി പരുക്കേല്‍ക്കുന്നവര്‍ക്കുള്ള ധനസഹായവും നിലവിലെ നാല് ലക്ഷത്തില്‍നിന്ന് എട്ട് ലക്ഷം രൂപയാക്കിയിട്ടുണ്ട്. മറ്റ് 34 തരത്തില്‍ പരുക്കേല്‍ക്കുന്നവര്‍ക്ക് 64,000 രൂപ മുതല്‍ 7.2 ലക്ഷം രൂപ വരെ ധനസഹായം അനുവദിക്കും. ഇതിനായി റെയ്ല്‍വേ മന്ത്രാലയം 1990ലെ റെയ്ല്‍വേസ് ആക്‌സിഡന്റ്‌സ് ആന്‍ഡ് അണ്‍ടുവാര്‍ഡ് ഇന്‍സിഡെന്റ്‌സ് (കോംപെന്‍സേഷന്‍) ചട്ടങ്ങളില്‍ ഭേദഗതി വരുത്തി.

കേന്ദ്ര സര്‍ക്കാര്‍ ട്രെയ്ന്‍ അപകടങ്ങള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം കാലോചിതമായും പണപ്പെരുപ്പ നിരക്ക് കണക്കിലെടുത്തും വര്‍ധിപ്പിക്കണമെന്ന് ബോംബെ ഹൈക്കോടതി ഈയിടെ നിരീക്ഷിച്ചിരുന്നു. ട്രെയ്ന്‍ അയപകടങ്ങളിലും വിമാന അപകടങ്ങളിലും മരിക്കുന്നവരുടെ കുടുംബത്തിന് നല്‍കുന്ന ധനസഹായത്തിലെ വ്യത്യാസം ചൂണ്ടിക്കാട്ടി റെയ്ല്‍വേ ധനസഹായം വര്‍ധിപ്പിക്കണമെന്ന് 2015ല്‍ ഡെല്‍ഹി ഹൈക്കോടതി നിര്‍ദേശം നല്‍കുകയുണ്ടായി. ഇതിന് മുമ്പ് 1997 ലാണ് തീവണ്ടി അപകട ധനസഹായം വര്‍ധിപ്പിച്ചത്.

Comments

comments

Categories: Slider, Top Stories

Related Articles

Write a Comment

Your e-mail address will not be published.
Required fields are marked*