ക്യാപിറ്റല്‍ ഗെയ്ന്‍സ് നികുതി ചുമത്തില്ല: നികുതി ചുമത്തല്‍ ലഘൂകരിക്കേണ്ടത് അനിവാര്യം

ക്യാപിറ്റല്‍ ഗെയ്ന്‍സ് നികുതി ചുമത്തില്ല:  നികുതി ചുമത്തല്‍ ലഘൂകരിക്കേണ്ടത് അനിവാര്യം

 

ന്യൂഡെല്‍ഹി: ഓഹരിവിപണികളില്‍ നിന്നുള്ള ദീര്‍ഘകാല മൂലധന നേട്ടത്തിന് നികുതി ചുമത്താന്‍ കേന്ദ്ര സര്‍ക്കാര്‍ ആലോചിക്കുന്നില്ലെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കി. സാമ്പത്തിക വിപണികളില്‍നിന്ന് സമ്പാദിക്കുന്നവര്‍ ന്യായമായ സംഭാവന നല്‍കി രാഷ്ട്രനിര്‍മാണത്തില്‍ പങ്കാളികളാവണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം സൂചിപ്പിച്ചിരുന്നു. ഇത് ഓഹരിവിപണിയിലെ ഇടപാടുകാര്‍ക്ക് ക്യാപിറ്റല്‍ ഗെയ്ന്‍സിന് നികുതി ചുമത്താനുള്ള ശ്രമത്തിന്റെ സൂചനയാണെന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വ്യാഖ്യാനിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ജെയ്റ്റ്‌ലി വിശദീകരണവുമായി രംഗത്തെത്തിയത്.
ഓഹരികള്‍, കടപ്പത്രങ്ങള്‍, വിലയേറിയ ലോഹങ്ങള്‍, മറ്റ് ആസ്തികള്‍ എന്നിവയുടെ വില്‍പ്പനയില്‍നിന്നുള്ള ലാഭമോ വരുമാനമോ ആണ് ക്യാപിറ്റല്‍ ഗെയ്ന്‍സ്. ഓഹരി വിപണിയില്‍ ഒരുവര്‍ഷത്തിലധികം ഒരു ഓഹരി കൈവശം വെച്ച ശേഷം നടത്തുന്ന വില്‍പ്പനയിലൂടെ നേടുന്ന ലാഭത്തെയാണ് ലോംഗ് ടേം ക്യാപിറ്റല്‍ ഗെയ്ന്‍സ് എന്നു പറയുന്നത്. നിലവില്‍ ഇതിന് നികുതി നല്‍കേണ്ടതില്ല.
മാര്‍ക്കറ്റില്‍ നിലവിലുള്ള അനിശ്ചിതാവസ്ഥയെ വര്‍ധിപ്പിക്കുന്നതിന് പ്രധാനമന്ത്രിയുടെ പ്രസംഗം ഇടയാക്കിയെന്ന് ചില ഓഹരി ഉപദേശക സ്ഥാപനങ്ങളും പറഞ്ഞിരുന്നു. സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ മുംബൈയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ തുടരുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ആഗോള തലത്തില്‍ ഇന്ത്യയുടെ മല്‍സരക്ഷമതയെ വര്‍ധിപ്പിക്കുന്നതിന് പരിമിതമായ തരത്തിലുള്ള നികുതി ചുമത്തലിലേക്ക് രാജ്യം മാറേണ്ടതുണ്ടെന്നും ഇന്റേണല്‍ റവന്യൂ സര്‍വീസ് 68-ാം ബാച്ചിന്റെ പ്രൊഫഷണല്‍ ട്രെയ്‌നിംഗിന്റെ ഉദ്ഘാടനം ചെയ്തുകൊണ്ട് ജയ്റ്റ്‌ലി പറഞ്ഞു. സേവനങ്ങളുടെയും മല്‍സരക്ഷമത വര്‍ധിപ്പിക്കുന്നതിന് നികുതി ലഘൂകരിക്കണം. ഈ ബാച്ചിലുള്ള ഓരോരുത്തരും സര്‍വീസ് ആരംഭിക്കുമ്പോല്‍ മല്‍സരം പ്രധാനമായും ആഭ്യന്തര തലത്തിലായിരിക്കില്ല, ആഗോള തലത്തിലായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*