പരിക്ക്: ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ ഷമിക്ക് നഷ്ടമാകും

പരിക്ക്:  ഇംഗ്ലണ്ടിനെതിരായ മത്സരങ്ങള്‍ ഷമിക്ക് നഷ്ടമാകും

 

മുംബൈ: ഇംഗ്ലണ്ടിനെതിരെ നടക്കാനിരിക്കുന്ന ഏകദിന, ട്വന്റി-20 പരമ്പരകള്‍ ടീം ഇന്ത്യ പേസ് ബൗളര്‍ മുഹമ്മദ് ഷമിക്ക് നഷ്ടമായേക്കും. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ വലത് കാലിനേറ്റ പരിക്ക് ഇതുവരെ ഭേദമാകാത്തതാണ് താരം അടുത്ത മത്സരങ്ങളില്‍ ഉണ്ടാകുമോയെന്ന കാര്യത്തില്‍ സംശയം ഉണ്ടാക്കിയിരിക്കുന്നത്.

ഇടത് കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് 2015ലെ ഏകദിന ലോകകപ്പിന് ശേഷവും ഷമിയെ മുഹമ്മദ് ഷമിയെ ശാസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഷമിയുടെ അഭാവത്തില്‍ ഇഷാന്ത് ശര്‍മ, ധവാല്‍ കുല്‍ക്കര്‍ണി, ബദരീന്ദ്രര്‍ സ്രാനിനോ എന്നിവരിലാരെങ്കിലുമായിരിക്കും അടുത്ത് മത്സരങ്ങള്‍ക്കുള്ള ടീമില്‍ പകരക്കാരനായി ഇടം കണ്ടെത്താന്‍ സാധ്യത.

ജനുവരി 15 മുതലാണ് ഇംഗ്ലണ്ടിനെതിരായ ടീം ഇന്ത്യയുടെ ഏകദിന പരമ്പര ആരംഭിക്കുന്നത്. മൂന്ന് ഏകദിന മത്സരങ്ങളും മൂന്ന് ട്വന്റി-20യുമാണ് ഇംഗ്ലണ്ടിന്റെ ഇന്ത്യന്‍ പര്യടനത്തില്‍ ഇനി ബാക്കിയുള്ളത്. പൂനെ, കട്ടക്ക്, കൊല്‍ക്കത്ത, കാണ്‍പൂര്‍, നാഗ്പൂര്‍, ബംഗളൂരു എന്നിവിടങ്ങളിലാണ് യഥാക്രമം ഏകദിന, ട്വന്റി-20 മത്സരങ്ങള്‍ നടത്തപ്പെടുക.

Comments

comments

Categories: Sports

Write a Comment

Your e-mail address will not be published.
Required fields are marked*