മക്‌ഫേഡ്യന്‍ ടാറ്റാ ഡോകോമോയുമായി കൈകോര്‍ക്കുന്നു

മക്‌ഫേഡ്യന്‍ ടാറ്റാ ഡോകോമോയുമായി കൈകോര്‍ക്കുന്നു

 

കൊച്ചി: ഒറാക്കിള്‍ കൊമേഴ്‌സ് സൊല്യൂഷന്‍സ് രംഗത്ത് മുന്‍നിരയില്‍ നില്‍ക്കുന്ന മക്‌ഫേഡ്യന്‍, ഇന്‍ഫോര്‍മേഷന്‍ ആന്റ് കമ്മ്യൂണിക്കേഷന്‍സ് ടെക്‌നോളജി സൊല്യൂഷന്‍സ് സേവനങ്ങള്‍ക്കായി, ഇന്ത്യയിലെ പ്രമുഖ എന്റര്‍പ്രൈസസ് സേവന ദാതാക്കളായ ടാറ്റാ ഡോകോമോയുമായി കൈകോര്‍ക്കുന്നു. ടാറ്റാ ഡോകോമോ ബിസിനസ് സര്‍വ്വീസസ് നല്‍കുന്ന ഐസിറ്റി സേവനങ്ങളാല്‍ ജീവനക്കാരുടെ പ്രവര്‍ത്തനക്ഷമത കൂട്ടുവാനും, വിജയകരമായ ടീം വര്‍ക്കിനും അടിസ്ഥാന സൗകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനും വളരെയധികം സഹായകമായെന്ന് മക്‌ഫേഡ്യന്‍ സാക്ഷ്യപ്പെടുത്തുന്നു.

യാതൊരു തടസ്സങ്ങളുമില്ലാതെ ഓഫീസ് കമ്മ്യൂണിക്കേഷന്‍ സെര്‍വറുകളുടെ സമന്വയിപ്പിച്ചുള്ള പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയിലും പുറത്തുമുള്ള ഓഫീസ് സ്റ്റാഫുകള്‍ക്ക് എപ്പോഴും ആശയവിനിമയങ്ങള്‍ നടത്തുന്നതിനും ഉയര്‍ന്ന നിലവാരത്തിലുള്ള ഐസിറ്റി സൊല്യൂഷന്‍സ് ഞങ്ങള്‍ക്കാവശ്യമായിരുന്നു. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക്, ലിങ്ക്, പോളികോം ഓഡിയോ വീഡിയോ കോണ്‍ഫറന്‍സ് സിസ്റ്റം എന്നിവയിലൂടെയൊക്കെ എകികൃതമായ ഒരു ആശയവിനിമയ സംവിധാനം സാധ്യമാകുന്ന ഏറ്റവും മികച്ച ഒരു എന്റര്‍പ്രൈസ് അടിസ്ഥാനസൗകര്യങ്ങളും ഞങ്ങള്‍ക്ക് വേണ്ടിയിരുന്നു. ടാറ്റാ ഡോകോമോയുമായി സഹകരിക്കുവാന്‍ കഴിഞ്ഞതില്‍ ഞങ്ങള്‍ അതീവ സന്തുഷ്ടരാണ്. കൊച്ചിയിലും തിരുവനന്തപുരത്തും ടാറ്റാ ഡോകോമോ പ്രദാനം ചെയ്യുന്ന രണ്ട് ഡൊമസ്റ്റിക് എസ്‌ഐപി ട്രങ്ക് കണക്ഷനുകള്‍ ലോകത്തെമ്പടാമുള്ള മക്‌ഫേഡ്യന്റെ ജീവനക്കാരെ ബന്ധിപ്പിക്കുന്നു മക്‌ഫേഡ്യന്‍, ഗ്ലോബല്‍ ഐറ്റി ഡയറക്ടര്‍ സെലസ്റ്റിന്‍ കെ തോമസ് പറഞ്ഞു.

വലുതും ചെറുതുമായ എന്റര്‍പ്രൈസസ് ബിസിനസുകളുടെ പ്രവര്‍ത്തനക്ഷമതയെയും വളര്‍ച്ചയെയും ലാഭസാധ്യതകളെയും അതിവേഗത്തില്‍ വികസിച്ചുകൊണ്ടിരിക്കുന്ന ഡിജിറ്റല്‍ ടെക്‌നോളജി വളരെ ഉയര്‍ന്ന അളവില്‍ സ്വാധീനം ചെലുത്തുന്നുണ്ട്. മക്‌ഫേഡ്യയന്റെ പ്രവര്‍ത്തനങ്ങളിലും ഉയര്‍ന്ന നിലവാരത്തിലുള്ള ഡിജിറ്റല്‍ സൊല്യൂഷന്‍സിന്റെ അഭാവം പ്രകടമായിരുന്നു. ഞങ്ങള്‍ അവര്‍ക്ക് വളരെ മെച്ചപ്പെട്ടതും വിശ്വാസയോഗ്യവുമായ കണക്റ്റിവിറ്റി സൊല്യൂഷന്‍സ് പ്രദാനം ചെയ്തു. മുന്‍പത്തേതില്‍ നിന്നും അവരുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കാന്‍ ഇതിലൂടെ അവര്‍ക്കു കഴിഞ്ഞു ടാറ്റാ ടെലിസര്‍വ്വീസസ്, സൗത്ത്- എന്റര്‍പ്രൈസസ് ബിസിനസ്, റീജണല്‍ തലവന്‍, ജോയ്ജീത് ബോസ് പറഞ്ഞു.

Comments

comments

Categories: Branding