കേരളത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് മാഗ്മ ഫിന്‍കോര്‍പ്പ്

കേരളത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിട്ട് മാഗ്മ ഫിന്‍കോര്‍പ്പ്

 

 
കൊച്ചി: നോണ്‍ ബാങ്കിംഗ് ഫിനാന്‍സ് കമ്പനികളില്‍ പ്രമുഖരായ മാഗ്മ ഫിന്‍കോര്‍പ്പ് ലിമിറ്റഡ് കേരളത്തില്‍ മികച്ച വളര്‍ച്ച ലക്ഷ്യമിടുന്നു. കൊല്‍ക്കൊത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന കമ്പനിക്ക് കേരളത്തില്‍ നിലവില്‍ മികച്ച സാന്നിദ്ധ്യമുണ്ട്. ട്രാക്ടര്‍, ഹൗസിംഗ്, ഉപയോഗിച്ച വാഹനങ്ങള്‍ക്കുള്ള സുവിധ തുടങ്ങിയുടെ വായ്പകളിലൂടെ 2016-2017 സാമ്പത്തികവര്‍ഷത്തില്‍ കേരളത്തില്‍ 20 ശതമാനം വളര്‍ച്ചയാണ് കമ്പനി കേരളത്തില്‍ ലക്ഷ്യം വയ്ക്കുന്നത്.

ലക്ഷ്യം നേടാന്‍ ട്രാക്ടര്‍ വായ്പകള്‍, സുവിധ, ഹൗസിംഗ് ഫിനാന്‍സ് തുടങ്ങിയവയിലൂടെ സാധിക്കുമെന്ന് മാഗ്മ ഫിന്‍കോര്‍പ് ലിമിറ്റഡ് വൈസ് പ്രസിഡന്റ് ധ്രുഭാഷിഷ് ഭട്ടാചാര്യ പറഞ്ഞു. സംസ്ഥാനത്ത് ശക്തമായ ഉപയോക്തൃബന്ധങ്ങളും ആഴത്തിലുള്ള സാന്നിദ്ധ്യവുമുണ്ട്. ഇതുവരെ ട്രാക്ടര്‍ ഫിനാന്‍സ് രംഗത്ത് മികച്ച പ്രവര്‍ത്തനം നടത്താനും മുന്നേറാനും കഴിഞ്ഞു. ഗ്രാമീണ, അര്‍ദ്ധ ഗ്രാമീണ മേഖലയിലെ വിപണികളില്‍ തുടര്‍ന്നും ശ്രദ്ധകേന്ദ്രീകരിക്കുമെന്ന് ഭട്ടാചാര്യ പറഞ്ഞു.
കഴിഞ്ഞ മാസങ്ങളില്‍ ശക്തമായ ടീമിനെ രൂപീകരിക്കാനും ട്രാക്ടര്‍, ചെലവുകുറഞ്ഞ വീടുകള്‍ എന്നിവയ്ക്കുള്ള സാമ്പത്തികപദ്ധതികള്‍ നടപ്പിലാക്കുന്നതിനും സാധിച്ചുവെന്നും ഓരോ ഉത്പന്നങ്ങളിലും 20 ശതമാനത്തിലധികം വളര്‍ച്ചയാണ് ലക്ഷ്യമിടുന്നതെന്നും ഭട്ടാചാര്യ പറഞ്ഞു.

2016-2017 സാമ്പത്തികവര്‍ഷത്തിലെ രണ്ടാം പാദത്തില്‍ മാഗ്മ കേരളത്തില്‍ വിതരണം ചെയ്തത് 168 കോടി രൂപയായിരുന്നു. നിലവില്‍ ആലപ്പുഴ, കൊച്ചി, കോട്ടയം, തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം, തിരൂര്‍, തൃശൂര്‍, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട് എന്നിങ്ങനെ 12 കേന്ദ്രങ്ങളിലായി 415 ജീവനക്കാരുണ്ട്.

Comments

comments

Categories: Branding