ഐടി മേഖലയിലെ നിയമനങ്ങള്‍ പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍

ഐടി മേഖലയിലെ നിയമനങ്ങള്‍ പത്ത് വര്‍ഷത്തെ ഏറ്റവും താഴ്ചയില്‍

 

ബെംഗളൂരു : രാജ്യത്തെ രണ്ടാമത്തെ വലിയ സോഫ്റ്റ്‌വെയര്‍ കയറ്റുമതി കമ്പനിയായ ഇന്‍ഫോസിസ് ഇത്തവണ കാംപസ് റിക്രൂട്ട്‌മെന്റ് വഴി ഓഫര്‍ ചെയ്യുന്നതിലേറെയും പെയ്ഡ് ഇന്റേണ്‍ഷിപ്പ്. ഇന്‍ഫോസിസിന്റെ നീക്കം ഐടി മേഖലയില്‍ നിയമനങ്ങളെ സാരമായി ബാധിച്ചേക്കും. നിലവില്‍ ഐടി മേഖലയിലെ നിയമനങ്ങള്‍ കഴിഞ്ഞ പത്ത് വര്‍ഷത്തെ ഏറ്റവും മോശം സ്ഥിതിയിലാണ്.

പരമ്പരാഗത ഔട്ട്‌സോഴ്‌സിംഗ് ജോലികള്‍ക്കുള്ള ബജറ്റ് ക്ലൈന്റുകള്‍ വെട്ടിക്കുറച്ചതോടെ ഇന്ത്യന്‍ സാങ്കേതികവിദ്യ സേവന മേഖല ഒരു ദശാബ്ദത്തിനിടെ അതിന്റെ ഏറ്റവും മോശം വളര്‍ച്ചാ കാലയളവാണ് അഭിമുഖീകരിക്കുന്നത്. ഡിജിറ്റല്‍, ക്ലൗഡ് തുടങ്ങിയ പുതിയ മേഖലകളിലെ വളര്‍ച്ചകൊണ്ട് ഈ നഷ്ടം നികത്താനുമാകില്ല. കൂടാതെ, സാധാരണ പുതിയ ജീവനക്കാരെ ആദ്യം നിയോഗിക്കുന്ന കസ്റ്റമര്‍ ആപ്ലിക്കേഷനുകളുടെയും ഐടി ഇന്‍ഫ്രാസ്ട്രക്ചറിന്റെയും പതിവ് അറ്റകുറ്റപ്പണികളുടെയും മേഖലയില്‍ അതിയന്ത്രവല്‍ക്കരണവും റോബോട്ടുകളും കീഴടക്കിക്കഴിഞ്ഞു.
ഓട്ടോമേഷന്‍ വ്യാപകമായതോടെ കമ്പനികള്‍ ജീവനക്കാരെ വിവിധ പ്രൊജക്റ്റുകളില്‍നിന്നുമാറ്റി മറ്റ് മേഖലകളില്‍ പരിശീലനം നല്‍കുന്നതിനും ആരംഭിച്ചിട്ടുണ്ട്. ഇന്‍ഫോസിസും അവരുടെ പ്രധാന എതിരാളികളായ വിപ്രോയും ചേര്‍ന്ന് ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ആറുമാസങ്ങളില്‍ തന്നെ 8000ല്‍ അധികം ജീവനക്കാരെ ഓട്ടോമേഷന്റെ ഭാഗമായി വിവിധ പ്രൊജക്റ്റുകളില്‍ നിന്ന് നീക്കി പുതിയ ഉത്തരവാദിത്തങ്ങള്‍ നല്‍കിയിട്ടുണ്ട്.
ട്രെയ്‌നി എന്ന നിലയിലുള്ള പ്ലേസ്‌മെന്റ് ഒഴിവാക്ക് ഇന്റേണ്‍ഷിപ്പ് പദ്ധതിയുമായി ഐടി കമ്പനികള്‍ വരുന്നത് തങ്ങളെ അതിശയിപ്പിച്ചെന്നാണ് വിവിധ കാംപസുകളിലെ പ്ലേസ്‌മെന്റ് ഹെഡുകള്‍ അഭിപ്രായപ്പെടുന്നത്. തൊഴില്‍ വിപണി ഇത്തവണ മോശം അവസ്ഥയിലാണെന്നും തങ്ങള്‍ക്കു മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ലെന്നും ഇവര്‍ വ്യക്തമാക്കുന്നു.

Comments

comments

Categories: Business & Economy