അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു

അഗ്നി 5 വിജയകരമായി വിക്ഷേപിച്ചു

ന്യൂഡെല്‍ഹി: തദ്ദേശീയമായി വികസിപ്പിച്ച ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ അഗ്നി 5 ഇന്ത്യ വിജയകരമായി വിക്ഷേപിച്ചു. ഒറീസ്സയിലെ വീലര്‍ ദ്വീപില്‍നിന്ന് ഇന്നലെ രാവിലെയായിരുന്നു പരീക്ഷണ വിക്ഷേപണം.

ആണവായുധം വഹിക്കാന്‍ ശേഷിയുള്ള അഗ്നി 5 ന്റെ നാലാമത്തെ പരീക്ഷണമാണ് നടന്നത്. 2012 ഏപ്രിലിലാണ് ഇന്ത്യ ആദ്യമായി അഗ്നി 5 പരീക്ഷിച്ചത്. പിന്നീട് 2013 സെപ്റ്റംബറിലും 2015 ജനുവരിയിലും പരീക്ഷണം തുടര്‍ന്നു. നേരത്ത് ശ്രദ്ധയില്‍പ്പെട്ടചെറിയ ന്യൂനതകള്‍ പരിഹരിച്ചാണ് അവസാന പരീക്ഷണം ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

17 മീറ്റര്‍ നീളവും 2 മീറ്റര്‍ വിസ്താരവുമുള്ള അഗ്നി 5 ന്റെ ദൂരപരിധി 5,000 കിലോമീറ്ററാണ്. ഒരു ടണ്‍ ഭാരമുള്ള ആണവ പോര്‍മുന വഹിക്കാന്‍ ഈ മിസാലിന് കഴിയും. ചൈനയുടെ ഏതാണ്ട് മുഴുവന്‍ പ്രദേശവും അഗ്നി 5 ന്റെ പ്രഹരപരിധിയില്‍ വരും. അതുകൊണ്ടുതന്നെ അഗ്നി 5 യഥാര്‍ത്ഥത്തില്‍ ചൈനയുടെ ആശങ്ക വര്‍ധിപ്പിക്കും.
അഗ്നി പരമ്പരയിലെ മുന്‍ മിസൈലുകളില്‍നിന്ന് വ്യത്യസ്തമായി അഗ്നി 5ല്‍ ഗതിനിര്‍ണയത്തിനും ആയുധ ശേഖരത്തിനും എന്‍ജിന്റെ കാര്യത്തിലും നൂതന സാങ്കേതികവിദ്യകളാണ് ഉപയോഗിച്ചിരിക്കുന്നത്.

Comments

comments

Categories: Slider, Top Stories

Write a Comment

Your e-mail address will not be published.
Required fields are marked*